Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കോളടിച്ചു, 3% ഡിഎ വര്‍ധിപ്പിച്ച് യുപി സര്‍ക്കാര്‍; ശമ്പളം ഇത്രയായി കൂടും

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎയില്‍ (ഡിയര്‍നെസ് അലവന്‍സ്) 3% വര്‍ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള 55 ശതമാനത്തില്‍ നിന്ന് 58 ശതമാനമായാണ് ഡിഎ വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 28 ലക്ഷം ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഈ ഉത്സവകാല സീസണില്‍ വലിയ ആശ്വാസമാണ് ഈ നടപടി.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 3% ഡിഎ വര്‍ധനവ് എന്ന നിര്‍ദേശം യുപി സര്‍ക്കാര്‍ അംഗീകരിച്ചതായി യോഗി ആദിത്യനാഥ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഡിഎ വര്‍ധനവ് 2025 ജൂലൈ 1 എന്ന തിയതി അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തില്‍ ആണ് വിതരണം ചെയ്യുക. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ വര്‍ധനവ് ലഭിക്കുന്നത്.

Salary Hike

നേരത്തെ ജൂണ്‍ മാസത്തിലും ഡിഎ വര്‍ധിപ്പിച്ചിരുന്നു. ''2025 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഉള്ള ഡിഎ വര്‍ദ്ധനവ് 55% ല്‍ നിന്ന് 58% ആയി വര്‍ധിപ്പിച്ചു' യോഗി ആദിത്യനാഥ് തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് എക്‌സില്‍ കുറിച്ചു. ദീപാവലിക്ക് മുന്നോടിയായി ഡിഎ വര്‍ധനവ് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉത്തേജകമായി വരുമെന്ന് അദ്ദേഹം പറഞ്ഞു.

''ദീപാവലി ഉത്സവ വേളയില്‍, ഏകദേശം 28 ലക്ഷം സമര്‍പ്പിത തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും ജീവിതത്തില്‍ സംതൃപ്തി, സുരക്ഷ, സമൃദ്ധി എന്നിവയുടെ വിളക്ക് തെളിയിക്കുന്നതിനൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉത്തേജകമായി ഈ തീരുമാനം പ്രവര്‍ത്തിക്കും. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!', ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

പണപ്പെരുപ്പം നികത്തുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ക്രെഡിറ്റ് ചെയ്യുന്ന ഒരു പ്രത്യേക അലവന്‍സാണ് ഡിഎ അലവന്‍സ്. ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 10,000 രൂപ ആണെങ്കില്‍, ജീവനക്കാരന് നിലവില്‍ ആ തുകയുടെ 55% ഡിഎ ലഭിക്കുന്നു. അതായത് അയാള്‍ക്ക് 5,500 രൂപ ഡിഎ ആയി ലഭിക്കുന്നു.

ഡിഎ വര്‍ധനവോടെ, ഇത് 58% ആയി വര്‍ധിക്കും. അതായത് 10,000 രൂപ ശമ്പളമുള്ള ഒരു ജീവനക്കാരന് 5,800 ഡിഎ അലവന്‍സ് ലഭിക്കും. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ആഴ്ചകള്‍ക്ക് ശേഷമാണ് യുപിയിലെ ഡിഎ വര്‍ധനവ് വരുന്നത്.

ഇത് നിലവിലുള്ള നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെയോ പെന്‍ഷന്റെയോ 55% ല്‍ നിന്ന് 58% ആയി ഉയര്‍ത്തുമെന്ന് മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പണപ്പെരുപ്പത്തിന്റെ ആഘാതം നികത്തുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര നടപടിയുടെ പ്രയോജനം ഏകദേശം 49.19 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.72 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ലഭിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+