അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 49500 രൂപയിലേക്ക്! 63000 ആകാനും സാധ്യത

എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്‌കരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. കേന്ദ്ര സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുള്ള 18 മാസത്തെ കാലാവധിയില്‍ 10 മാസത്തിലേറെയും ശമ്പള കമ്മീഷന്‍ ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍, അധികം വൈകാതെ പുതിയൊരു ശമ്പള ഘടന ശുപാര്‍ശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലുണ്ടാകുന്ന വര്‍ധനവ് തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഘടകങ്ങളിലൊന്നാണ് ഫിറ്റ്മെന്റ് ഫാക്ടര്‍. ഇതിനോടകം തന്നെ ഫിറ്റ്‌മെന്റ് ഫാക്ടറിനെ കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ വന്ന് കഴിഞ്ഞു. ആറാം, ഏഴാം ശമ്പള കമ്മീഷനുകള്‍ യഥാക്രമം 1.86, 2.57 എന്നിങ്ങനെയായിരുന്നു ഫിറ്റ്മെന്റ് ഫാക്ടര്‍ നിശ്ചയിച്ചിരുന്നത്.

Salary Hike

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വാങ്ങല്‍ ശേഷി സംരക്ഷിക്കുന്നതിനും, വിലക്കയറ്റത്തെ ഫലപ്രദമായി നേരിടാന്‍ അവരെ സഹായിക്കുന്നതിനുമായാണ് ഈ നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. വിലക്കയറ്റവും ജീവിതച്ചെലവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ പരിഗണിക്കണമെന്ന് വിവിധ ജീവനക്കാരുടെ സംഘടനകളും പെന്‍ഷന്‍കാരുടെ കൂട്ടായ്മകളും എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിലര്‍ 3.0-നും 4.0-നും ഇടയിലുള്ള ഫിറ്റ്മെന്റ് ഫാക്ടര്‍ ഗുണകം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, അടിസ്ഥാന ശമ്പളത്തില്‍ എങ്ങനെയൊക്കെ മാറ്റങ്ങള്‍ വരാമെന്ന് മനസ്സിലാക്കാന്‍ വിവിധ ഫിറ്റ്മെന്റ് ഫാക്ടര്‍ സാധ്യതകള്‍ പരിശോധിക്കാം. ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന 2.75, 3.5 എന്നീ ഫിറ്റ്മെന്റ് ഫാക്ടറുകള്‍ നമുക്ക് പരിഗണിച്ച് നോക്കാം.

നിലവില്‍ ലെവല്‍ 1 ജീവനക്കാരന് 18000 രൂപയാണ് അടിസ്ഥാന ശമ്പളം. എട്ടാം ശമ്പള കമ്മീഷനില്‍ ഫിറ്റ്മെന്റ് ഫാക്ടര്‍ 2.75 ആണെങ്കില്‍, പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളം 49,500 രൂപ ആയിരിക്കും. ഫിറ്റ്മെന്റ് ഫാക്ടര്‍ 3.5 ആണെങ്കില്‍, പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളം 63,000 ആയിരിക്കും. ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ അടിസ്ഥാന ശമ്പളത്തില്‍ വലിയ വര്‍ധനവിന് കാരണമാകും എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ലെവല്‍ 6-ല്‍ 35,400 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് 2.75 ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രകാരം 97,350 രൂപയും 3.5 ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രകാരം 1,23,900 രൂപയും ആണ് അടിസ്ഥാന ശമ്പമായി ലഭിക്കുക. അതുപോലെ, ലെവല്‍ 10-ല്‍ 56,100 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, എട്ടാം ശമ്പള കമ്മീഷന്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍, 2.75 ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രകാരം 1,54,275 രൂപയും 3.5 ഫിറ്റ്മെന്റ് ഫാക്ടര്‍ പ്രകാരം 1,96,350 രൂപയുമാകും പുതുക്കിയ അടിസ്ഥാന ശമ്പളം.

ഈ ശമ്പള പരിഷ്‌കരണം വലിയൊരു വര്‍ദ്ധനവായി തോന്നാമെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്ത് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഇത്തരം അവസരം ലഭിക്കാറുള്ളൂ എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ കണക്കുകൂട്ടലുകള്‍ അടിസ്ഥാന ശമ്പളത്തിലുണ്ടാകാവുന്ന മാറ്റം മാത്രമാണ് കാണിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ്, യാത്രാബത്ത തുടങ്ങിയ ഘടകങ്ങളും പരിഗണിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രതിമാസ ശമ്പളത്തില്‍ മാറ്റം വരാം.

2025 നവംബര്‍ 3-നാണ് കേന്ദ്ര സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് 18 മാസത്തെ സമയപരിധിയാണ് നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ നിലവില്‍ കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും ഘട്ടത്തിലാണ്. ഇതിനായി ഡല്‍ഹി, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ലഡാക്ക് തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നു.

2027 മെയ്-ജൂണ്‍ മാസങ്ങളിലായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്മീഷന്‍ അത് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അതിലെ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ചെയ്തതിനുശേഷം മാത്രമേ അന്തിമ ഫിറ്റ്മെന്റ് ഫാക്ടര്‍ വ്യക്തമാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma