ശമ്പളം കുത്തനെ കൂടും; ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.46 വരെ, ലെവല്‍ 1 ജീവനക്കാരുടെ വര്‍ധനവ് അറിയാം
എട്ടാം ശമ്പള കമ്മീഷന്‍ നിയമിക്കപ്പെട്ട ശേഷം ശമ്പളം എത്ര വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. കമ്മീഷന്റെ പരിഗണനാ വിശയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ചൊവ്വാഴ്ച അനുമതി നല്‍കിയിരുന്നു. മുന്‍ ജസ്റ്റിസ് രഞ്ജന ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങള്‍ക്കും പുറമെ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങളും കമ്മീഷന്‍ നിര്‍ദേശിക്കും.
ഒന്നര വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. ശമ്പളം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ്. 1.8നും 2.46 നുമിടയില്‍ ആയിരിക്കും ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റൂഷണല്‍ ഇക്വിറ്റീസും അംബിത് കാപിറ്റലും പ്രതീക്ഷിക്കുന്നത്.

അറ്റന്റര്‍ ഉള്‍പ്പെടെയുള്ള ലെവല്‍ 1 കാറ്റഗറിയിലെ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടറില്‍ അടിസ്ഥാന ശമ്പളം 18000 രൂപയില്‍ നിന്ന് 32700 രൂപയായി ഉയരും. അതായത്, അടിസ്ഥാന ശമ്പളത്തില്‍ 80 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നു. ക്ഷാമബത്ത പൂജ്യമായി മാറുന്നതിനാല്‍ മറ്റു ആനുകൂല്യങ്ങള്‍ പിന്നീടായിരിക്കും തീരുമാനിക്കുക. പുതിയ ശമ്പള കമ്മീഷന്‍ വരുമ്പോള്‍ ക്ഷാമബത്ത പൂജ്യമാക്കി മാറ്റുകയാണ് ചെയ്യുക.
ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം നിലവില്‍ 58 ശതമാനമാണ് ക്ഷാമബത്ത. ക്ഷാമബത്തയ്ക്ക് പുറമെ ഹൗസ് റെന്റ് അലവന്‍സും യാത്രാ അലവന്‍സും ശമ്പളത്തോടൊപ്പം ചേരും. മൊത്തം ലെവല്‍ 1 കാറ്റഗറിയിലെ ജീവനക്കാര്‍ക്ക് 29000 രൂപയാണ് ശമ്പളം. ഈ കണക്കുമായി നോക്കുമ്പോള്‍ പുതിയ കമ്മീഷന്റെ കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടറിലുള്ള ശമ്പളം 13 ശതമാനം മാത്രമേ വര്‍ധിക്കൂ. ഏകദേശം 14 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് അംബിത് കാപിറ്റല്‍ വ്യക്തമാക്കുന്നു.
വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറിലെ ശമ്പളം
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.15 ആണെങ്കില്‍ 34 ശതമാനം ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.46 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് എങ്കില്‍ ലെവല്‍ 1 ജീവനക്കാര്‍ക്ക് ശമ്പളം പകുതിയില്‍ അധികം വര്‍ധിക്കും. അതായത്, 54 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം. നിലവില്‍ 18000 അടിസ്ഥാന ശമ്പളമുള്ള ലെവല്‍ 1 ജീവനക്കാര്‍ക്ക് 1.82 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 32760 രൂപയായി വര്‍ധിക്കും. 2.15 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 38760 രൂപയായി വര്‍ധിക്കും. 2.46 ഫിറ്റ്‌മെന്റ് ഫാക്ടറില്‍ 44280 രൂപയായി ശമ്പളം വര്‍ധിക്കും. മറ്റു ആനുകൂല്യങ്ങള്‍ കൂടി ചേരുമ്പോള്‍ സഖ്യയില്‍ ഇനിയും മാറ്റംവരും.
അനുവദിച്ച ഒന്നര വര്‍ഷത്തിനകം എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ രണ്ട് വര്‍ഷത്തിനകം പുതിയ ശമ്പളത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാം. അതായത്, 2028ന് മുമ്പായി ശമ്പളം കിട്ടിത്തുടങ്ങും. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി, വിപണി വിലനിലവാരം എന്നിവയെല്ലാം പരിശോധിച്ചാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക.
ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പള ഇതര ആനുകൂല്യങ്ങളും കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മന്ത്രിസഭയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാല്‍ പുതിയ ശമ്പളം ലഭിക്കും. എന്നാല്‍ 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ് സൂചിപ്പിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടമാകും.












Click it and Unblock the Notifications