Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിലും എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു; കേരളത്തിലെ എംഎല്‍എ ശമ്പളം എത്ര?

ഭോപ്പാല്‍: ഒഡിഷയ്ക്ക് പിന്നാലെ മധ്യപ്രദേശിലും എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ നീക്കം. എഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ഷെഡ്യൂള്‍ അന്തിമമാക്കുന്നതിനുമായി മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ നരേന്ദ്ര സിംഗ് തോമര്‍ മുഖ്യമന്ത്രി മോഹന്‍ യാദവ്, നഗരഭരണ, ഭവന മന്ത്രി കൈലാഷ് വിജയവര്‍ഗിയ എന്നിവരുമായി യോഗം ചേര്‍ന്നു.

ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 9 വരെ നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുമെന്നാണ് വിവരം. നിയമസഭാംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഒരു ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ വ്യവസ്ഥകള്‍ ശമ്പള പാനല്‍ പഠിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

Salary

എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും പരിശോധിക്കുന്നതിനായി മുഖ്യമന്ത്രി രൂപീകരിച്ച കമ്മിറ്റിയുടെ കുറഞ്ഞത് രണ്ടോ മൂന്നോ യോഗങ്ങളെങ്കിലും ഇതിനകം നടന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാര്‍ക്ക് നല്‍കുന്ന ശമ്പളവും അലവന്‍സുകളും കമ്മിറ്റി പഠിച്ചു. മധ്യപ്രദേശില്‍ നിന്ന് വേര്‍പെടുത്തിയ ഛത്തീസ്ഗഢിലെ എംഎല്‍എമാര്‍ക്ക് നിലവില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ട്.

നിലവില്‍ മധ്യപ്രദേശിലെ എംഎല്‍എമാര്‍ക്ക് ശമ്പളം, മണ്ഡല അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ടെലിഫോണ്‍ അലവന്‍സ് എന്നിവയുള്‍പ്പെടെ ഏകദേശം 1.10 ലക്ഷം രൂപയാണ് ലഭിക്കുന്നത്. നേരത്തെ, നിയമസഭാ അംഗങ്ങളുടെ ഫെസിലിറ്റേഷന്‍ കമ്മിറ്റി പ്രതിമാസ ശമ്പളവും അലവന്‍സുകളും 1.65 ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി രൂപീകരിച്ച പ്രത്യേക കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തു.

വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഒരു ബില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഒഡിഷ കഴിഞ്ഞ മാസം എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചിരുന്നു. ഒറ്റയടിക്ക് വന്‍ വര്‍ധനവാണ് ഒഡിഷ എംഎല്‍എമാരുടെ ശമ്പളത്തിലും പെന്‍ഷനിലും വരുത്തിയത്. ഇത് വിവാദമായതോടെയാണ് സര്‍ക്കാര്‍ നടപടി പിന്‍വലിച്ചത്.

കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം

സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവില്‍ 2000 രൂപയാണ്. മണ്ഡല അലവന്‍സ് ഇനത്തില്‍ 25,000 രൂപ, ടെലഫോണ്‍ അലവന്‍സായി 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി സല്‍ക്കാരത്തിനുള്ള അലവന്‍സ് 8000 രൂപ എന്നിങ്ങനെ ആകെ 50,000 രൂപ അലവന്‍സായി ലഭിക്കും. ഒപ്പം യാത്രാചെലവുകള്‍ക്കായി 20,000 രൂപയും അനുവദിച്ചിട്ടുണ്ട്.

ഇതെല്ലാം ചേര്‍ത്ത് 70,000 രൂപയാണ് കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് പ്രതിമാസം ലഭിക്കുക. ഇത് കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ, ട്രെയിന്‍ യാത്ര ഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാര്‍ജിന് പുറമേ കിലോമീറ്ററിന് 25 പൈസ, സൗജന്യ യാത്രയ്ക്കായി പ്രതിവര്‍ഷം നാല് ലക്ഷം രൂപയുടെ റെയില്‍ കൂപ്പണുകള്‍ എന്നീ ആനുകൂല്യങ്ങളുമുണ്ട്.

സംസ്ഥാനത്തിന് അകത്തെ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ 1000 രൂപയും പുറത്തെ യോഗങ്ങള്‍ക്ക് 1200 രൂപയും ആണ് ദിനബത്ത. കൂടാതെ ചികിത്സാ ചെലവ് മുഴുവന്‍ മടക്കി ലഭിക്കും, പലിശരഹിത വാഹന അഡ്വാന്‍സ്, കെ.എസ്.ആര്‍.ടി.സി ബസിലും ബോട്ടിലും സൗജന്യയാത്ര, പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ എന്നീ ആനുകൂല്യങ്ങളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+