ഈ വര്‍ഷം ശമ്പളം കൂട്ടില്ല; കടുത്ത പ്രതിസന്ധിയെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, പിരിച്ചുവിടുമോ?

സോഫ്റ്റ് വെയര്‍ സേവന കമ്പനിയായ സോഹോ ഈ വര്‍ഷം ശമ്പളം വര്‍ധിപ്പിക്കില്ല. എഐയുടെ വരവിന് ശേഷം നേരിടുന്ന പ്രതിസന്ധിയാണ് കമ്പനിക്ക് കുരുക്കായത്. അടുത്ത അഞ്ചു വര്‍ഷത്തിനകം പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ഒന്നര വര്‍ഷമായി പുതിയ നിയമനങ്ങളും നടത്തിയിട്ടില്ല. സാഹചര്യം മനസിലാക്കി ജീവനക്കാര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു.

ഈ വര്‍ഷം ശമ്പളം വര്‍ധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ വെമ്പു ജീവനക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ബജറ്റ് വെട്ടിക്കുറയ്ക്കുകയാണ് കമ്പനി. എഐ ഉപയോഗിച്ച് തയ്യാറാക്കിയ സോഫ്റ്റ് വെയറുകളിലേക്ക് പല ഉപഭോക്താക്കളും മാറിയത് സോഹോയുടെ സോഫ്റ്റ് വെയറുകള്‍ അപ്രസക്തമാക്കി. കുറഞ്ഞ ചെലവില്‍ എഐ ഉപയോഗിച്ച് ബദല്‍ സംവിധാനം ലഭിക്കുന്ന സാഹചര്യമാണിപ്പോള്‍.

salary hike no this year zoho chief sridhar vembu

കമ്പനി ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യതയുണ്ട്. 2023ല്‍ എഐ സജീവമായതോടെ പല ടെക് കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ മൂന്ന് ദശാബ്ദത്തിനിടെ ഇതുവരെ സോഹോ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിട്ടില്ല. ഭാവിയില്‍ ജോലിക്കാരുടെ എണ്ണം കുറച്ചേക്കാമെന്ന് വെമ്പു സൂചിപ്പിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി പുതിയ നിയമനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടപ്പിരിച്ചുവിടല്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സോഹോ. സോഫ്റ്റ് വെയര്‍ ജോലി മങ്ങുകയാണ് എന്ന് വെമ്പു പറയുന്നു. അടുത്ത മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനകം കമ്പനിയുടെ ഭാവി വ്യക്തമാകും. അതിന് വേണ്ടിയുള്ള തീവ്ര ശ്രമത്തിലാണ് വെമ്പുവും കൂട്ടരും. ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ തിളങ്ങി നിന്നിരുന്ന സോഹോ പുതിയ സാഹചര്യത്തെ മറികടക്കാന്‍ കടുത്ത വെല്ലുവിളി നേരിടുകയാണ് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സോഹോ കമ്പനിയെ കുറിച്ച് അറിയാം

ശ്രീധര്‍ വെമ്പുവും ടോണി തോമസും ശൈലേഷ് കുമാറും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. 1996 മുതല്‍ 2009 വരെ അഡ്വന്റ് നെറ്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നീട് സോഹോ കോര്‍പറേഷന്‍ എന്ന പേരിലേക്ക് മാറി. തമിഴ്‌നാട്ടിലെ തേനി ജില്ല കേന്ദ്രമായിട്ടാണ് വെമ്പും സംഘവും പ്രവര്‍ത്തിക്കുന്നത്. സ്വന്തം ബിസിനസില്‍ നിന്നുള്ള ലാഭം ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്നതാണ് സോഹോയുടെ പ്രത്യേകത.

മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ വമ്പന്‍ കമ്പനികളെക്കേള്‍ കുറഞ്ഞ ചെലവില്‍ സോഫ്റ്റ് വെയര്‍ സേവനം നല്‍കാന്‍ സാധിച്ചതോടെയാണ് സോഹോ ജനപ്രിയമായത്. എന്നാല്‍ എഐയുടെ വരവ് സോഹോയെ തളര്‍ത്തുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ആഗോള രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാറ്റങ്ങളും കമ്പനിയുടെ വരുമാനത്തെ ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma