ശമ്പളം കൂട്ടിയാല്‍ മാത്രം പോര..! ശമ്പള കമ്മീഷന് മുന്നില്‍ കൂടുതല്‍ ആവശ്യങ്ങളുമായി ജീവനക്കാര്‍

എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ നിലവില്‍ കൂടിയാലോചനകളുടെ ഘട്ടത്തിലാണ്. അടുത്ത വര്‍ഷം മെയ് മാസത്തില്‍ അന്തിമ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാരുടെ സംഘടനകള്‍, യൂണിയനുകള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ചുവരികയാണ്.

ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ വരുത്താവുന്നതും പ്രായോഗികവുമായ മാറ്റങ്ങളെക്കുറിച്ച് കമ്മീഷന്‍ പരിശോധിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യും. കമ്മീഷന്റെ തീരുമാനങ്ങള്‍ ഒരു കോടിയിലധികം ആളുകള്‍ക്ക് ഗുണകരമാകും. ഇതില്‍ ഏകദേശം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും, പ്രതിരോധ, റെയില്‍വേ മന്ത്രാലയങ്ങളിലെ വിരമിച്ചവര്‍ ഉള്‍പ്പെടെ ഏകദേശം 65 ലക്ഷം പെന്‍ഷന്‍കാരും ഉള്‍പ്പെടുന്നു.

Salary Hike

ജീവനക്കാരുടെ യൂണിയനുകള്‍, പ്രതിനിധികള്‍, വിവിധ സംഘടനകള്‍, പെന്‍ഷന്‍കാരുടെ കൂട്ടായ്മകള്‍, ഫെഡറേഷനുകള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനായി, ഒക്ടോബര്‍ 22, 23 തീയതികളില്‍ മുംബൈ സന്ദര്‍ശിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ശമ്പള വര്‍ധനവിന് പുറമെ മറ്റ് ചില ആവശ്യങ്ങളും ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്നതാണ് ഇതിലെ പ്രധാന ആവശ്യം. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതലായാല്‍ അത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കാവുന്നതാണ്. നിലവിലെ കണക്കുകള്‍ പ്രകാരം, ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനത്തോളം എത്തിനില്‍ക്കുന്നു.

അടിസ്ഥാന ശമ്പളം വര്‍ധിക്കുന്നതിന് കാരണമാകുന്ന ഈ ലയനത്തെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, പ്രൊവിഡന്റ് ഫണ്ട് വിഹിതം, പെന്‍ഷന്‍, മറ്റ് അലവന്‍സുകള്‍, ഗ്രാറ്റുവിറ്റി തുടങ്ങിയ ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങളെല്ലാം അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഈ വിഷയം ഇപ്പോള്‍ വലിയ പ്രാധാന്യം നേടിയിരിക്കുകയാണ്.

അതിനാല്‍, ക്ഷാമബത്ത വര്‍ധിക്കുന്നതും, അതുവഴി അടിസ്ഥാന ശമ്പളം ഉയരുന്നതും മൊത്തം ശമ്പളത്തിലും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങളിലും വര്‍ധനവിന് വഴിയൊരുക്കും. നാഷണല്‍ കൗണ്‍സില്‍ - ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി, മഹാരാഷ്ട്ര ഓള്‍ഡ് പെന്‍ഷന്‍ ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ റെയില്‍വേ ടെക്‌നിക്കല്‍ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ ശമ്പളം 52,600 ആയി പരിഷ്‌കരിക്കണമെന്നും, ശമ്പള നിര്‍ണയത്തിനായി വ്യത്യസ്ത ഘടകങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. റെയില്‍വേ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ആകട്ടെ, 2026 ജനുവരി 1-ലെ വില സൂചികയെ അടിസ്ഥാനമാക്കി കുറഞ്ഞ ശമ്പളം കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നു.

കൂടാതെ, റെയില്‍വേ മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിലുള്ള ലെവല്‍ 6 തസ്തികകള്‍ക്ക് ഉയര്‍ന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ നിശ്ചയിക്കണമെന്ന് ഐആര്‍ടിഎസ്എ ആവശ്യപ്പെട്ടു. 2.92, 3.50, 3.80 എന്നിങ്ങനെ ഫിറ്റ്മെന്റ് ഫാക്ടറുകള്‍ നിശ്ചയിക്കണമെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്ഷാമബത്ത കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് എഐഡിഇഎഫ് ആവശ്യപ്പെട്ടു.

നിലവിലെ രീതിയില്‍, താരതമ്യേന സ്ഥിരതയുള്ള ചെലവ് വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജീവനക്കാര്‍, പ്രത്യേകിച്ച് കുറഞ്ഞ ശമ്പള ഗ്രേഡുകളിലുള്ളവര്‍, തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുവാടക, മരുന്നുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ വന്നുകഴിഞ്ഞാല്‍, അവ പൂര്‍ണമായി നടപ്പിലാക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം കൂടി എടുത്തേക്കാം. അതായത്, 2027-ല്‍ പ്രഖ്യാപിക്കുന്ന വര്‍ദ്ധനവുകള്‍ 2029-ഓടെയോ 2030-ഓടെയോ മാത്രമേ പൂര്‍ണമായി നടപ്പിലാക്കപ്പെടുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma