എന്തുകൊണ്ട് ശമ്പളം വര്‍ധിപ്പിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ ചര്‍ച്ച, ഡിഎ വര്‍ധന എപ്പോള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ഷത്തില്‍ രണ്ട് തവണ വര്‍ധിപ്പിക്കാറുണ്ട്. വിപണി വില സൂചിക പരിശോധിച്ചാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുക. ഹോളിക്കും ദീപാവലിക്കുമാണ് കേന്ദ്രം സാധാരണ പ്രഖ്യാപനം നടത്തുന്നത്. അതായത്, മാര്‍ച്ച് മാസത്തിലും ഒക്ടോബറിലും. ഏപ്രില്‍ മാസമായിട്ടും ഇതുവരെ ഡിഎ വര്‍ധനവ് കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.
ഇതാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വിഷയം വലിയ ചര്‍ച്ചയാകാന്‍ കാരണം. ജനുവരിയിലും ജൂലൈയിലുമാണ് വര്‍ധനവ് നടപ്പാക്കേണ്ടത്. ജനുവരിയിലെ ഡിഎ വര്‍ധനവിന്റെ പ്രഖ്യാപനം വരുമ്പോഴേക്കും മാര്‍ച്ച് മാസം ആകാറുണ്ട്. എന്നാല്‍ ഇത്തവണ മാര്‍ച്ചിലും ഡിഎ വര്‍ധനവുണ്ടായില്ല. ഇതില്‍ ആശങ്ക വേണ്ട എന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്.

്അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം വന്നേക്കാം. അല്ലെങ്കില്‍ ധനകാര്യ വകുപ്പ് പ്രത്യേക പ്രസ്താവന നടത്താനും സാധ്യതയുണ്ട്. എപ്പോള്‍ പ്രഖ്യാപിച്ചാലും ജനുവരി മുതലുള്ള വര്‍ധിപ്പിച്ച തുക ബാങ്ക് അക്കൗണ്ടിലെത്തും എന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ പ്രഖ്യാപനം വൈകുന്നതില്‍ ആശങ്ക വേണ്ട. വിപണി ഡാറ്റകള്‍ ലഭിക്കാനും റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാനുള്ള സമയക്രമം അനുസരിച്ച് പ്രഖ്യാപനം വൈകിയേക്കും.
12 മാസത്തെ ഏകദേശ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയാണ് ഡിഎ എത്ര വര്‍ധിപ്പിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുക. ഫയല്‍ അംഗീകാരം, ധനകാര്യ പരിശോധന, മന്ത്രിസഭയുടെ അംഗീകാരം എന്നീ നടപടികള്‍ പൂര്‍ത്തിയാകുമ്പോഴാണ് പ്രഖ്യാപനം വരിക. നിലവിലുള്ള സംവിധാനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് ബാങ്ക് ബസാര്‍ സിഇഒ ആദില്‍ ഷെട്ടി പറയുന്നു.
ശമ്പളം പുതുക്കുന്ന രീതി ഇങ്ങനെ
നിലവില്‍ ഡിഎ 58 ശതമാനമാണ്. ഇതില്‍ രണ്ട് ശതമാനം വര്‍ധനവാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ചില സാമ്പത്തിക വിദഗ്ധര്‍ മൂന്നോ നാലോ ശതമാനം വര്‍ധനവിനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. പണപ്പെരുപ്പത്തില്‍ വലിയ മാറ്റം സംഭവിച്ചാലാണ് ഡിഎ വലിയ അളവില്‍ വര്‍ധിപ്പിക്കുക. പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയല്ല പുതിയ വര്‍ധന വരാന്‍ പോകുന്നത് എന്നതും എടുത്തു പറയണം.
ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പുതിയ ശമ്പള കമ്മീഷനെ നിയോഗിച്ച് ശമ്പള പരിഷ്കരണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാറുണ്ട്. ഇതിന് ശേഷം പ്രതിവര്‍ഷം രണ്ട് തവണ ഡിഎ വര്‍ധിപ്പിക്കും. 2016 മുതല്‍ നിലവിലുണ്ടായിരുന്ന ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ തീര്‍ന്നു. എട്ടാം ശമ്പള കമ്മീഷന് പഠനം തുടരുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കൂ. അതുവരെ ഡിഎ വര്‍ധനവ് മാത്രം പ്രതീക്ഷിച്ചാല്‍ മതി.
2016ല്‍ രണ്ട് ശതമാനമായിരുന്നു ഡിഎ. ഓരോ ആറ് മാസത്തിലും വര്‍ധിപ്പിച്ചാണ് ഇത് 58 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. പുതിയ ശമ്പള കമ്മീഷന്റെ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഡിഎ പൂജ്യമായി മാറും. പിന്നീട് ഓരോ ആറ് മാസംതോറും വിപണി സാഹചര്യം പരിശോധിച്ച് വര്‍ധനവ് നടപ്പാക്കുകയാണ് ചെയ്യുക.
-
സുവർണ്ണാവസരം; റെയിൽവേയിൽ 11,000-ലേറെ ഒഴിവുകൾ; അപേക്ഷിക്കാൻ മറക്കരുത്! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ്















Click it and Unblock the Notifications