ശമ്പളം 69000 പ്രതീക്ഷിച്ചു, കൂടുക 15000 മാത്രം? എട്ടാം ശമ്പള കമ്മീഷനിൽ തിരിച്ചടിയോ?

എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് നടപ്പായാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്മീഷൻ ഏത് ഫിറ്റ്മെന്റ് ഘടകമായിരിക്കും പരിഗണിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ശമ്പളവർധനവ് ഉണ്ടാകുക.

ഇത്തവണ അടിസ്ഥാന ശമ്പളം 69,000 രൂപയായി വർധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ കനത്ത നിരാശയായിരിക്കും ജീവനക്കാർക്ക് ലഭിക്കുകയെന്നാണ് ജെപി മോർഗൻ പോലുള്ള സ്ഥാപനങ്ങളുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ ശമ്പളവർധനവിന് അനുസൃതമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാനിരിക്കുന്ന വർധനവെന്നാണ് ജെപി മോർഗൻ്റെ പ്രവചനം. മുൻ കമ്മീഷൻ 2.57 എന്ന ഫിറ്റ്മെൻ്റ് ഘടകമായിരുന്നു പരിഗണിച്ചിരുന്നത്.

salary2-

കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷകാരുടേയും സംഘടനകൾ 4.38 വരെയുള്ള ഫിറ്റ്മെന്റ് ഘടകം പരിഗണിക്കണമെന്ന ആവശ്യമാണ് കമ്മീഷന് മുന്നിൽ വെച്ചിരിക്കുന്നത്. ഇന്ത്യൻ റെയിൽവെ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷനാണ് 4.38 ആവശ്യപ്പെട്ടത്. ഭാരതീയ പ്രതിരക്ഷാ മസ്ദൂർ സംഘും നാഷണൽ കൗൺസിൽ - ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും യഥാക്രമം 4, 3.833 എന്നിങ്ങനെയുള്ള ഫിറ്റ്മെന്റ് ഘടകങ്ങളാണ് ആവശ്യപ്പെട്ടത്.

എന്നാൽ 1.83 എന്ന ഘടകമായിരിക്കും കമ്മീഷൻ പരിഗണിച്ചേക്കുകയെന്നാണ് ജെപി മോർഗൻ പറയുന്നത്. അതായത് മുൻ കമ്മീഷൻ പരിഗണിച്ചതിനേക്കാൾ കുറവ്. അതുകൊണ്ട് തന്നെ 2 ന് താഴേക്കുള്ള ഫിറ്റ്മെൻ്റ് ഘടകങ്ങൾ ജീവനക്കാർക്ക് വലിയ നിരാശയായേക്കും. ഈ ഫിറ്റ്മെന്റ് ഘടകമാണ് പരിഗണിക്കുന്നതെങ്കിൽ അടിസ്ഥാന ശമ്പളത്തിൽ 14-15 ശതമാനം വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസ ശമ്പളത്തിൽ 15,000 രൂപയുടെ വർധനവ്. ജീവനക്കാർക്ക് ലഭിക്കാവുന്ന കുടിശിക 3.40 ലക്ഷം രൂപ.

അതിനിടെ കുടിശിക ഇനത്തിൽ കേന്ദ്രത്തിന് കനത്ത ഭാരമായിരിക്കും എട്ടാം ശമ്പള കമ്മീഷൻ വരുത്തിവെച്ചേക്കുകയെന്നാണ് ജെപി മോർഗൻ ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും നൽകുക. അതിനാൽ കുടിശിക ഇനത്തിൽ മാത്രം 4 ലക്ഷം കോടിയായിരിക്കും കേന്ദ്രത്തിൻ്റെ നഷ്ടം. അതേസമയം കുടിശിക 2027 ജനുവരി 1 മുതൽനടപ്പാക്കിയാൽ 1.8 ലക്ഷം കോടി മാത്രമേ ഈ ഇനത്തിൽ വരികയുള്ളൂ.

അടുത്ത വർഷം നവംബറിലായിരിക്കും എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ശമ്പള വർധനവ് നടപ്പാകുകയെന്നാണ് ജെപി മോർഗൻ വിലയിരുത്തുന്നത്. യഥാർത്ഥ ശമ്പള പരിഷ്കരണം എത്രയാകും, ഏത് തീയതി മുതലായിരിക്കും ഇത് നടപ്പാക്കുക, കുടിശിക എത്രയാകും തുടങ്ങിയ കാര്യങ്ങളെല്ലാം കമ്മീഷന്റെ ശുപാർശകളുടേയും കേന്ദ്രസർക്കാരിൻ്റെ അംഗീകാരത്തേയും ആശ്രയിച്ചിരിക്കും.

ഏഴാം ശമ്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ പരിഗണിച്ചപ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7000 രൂപയിൽ നിന്ന് 2016 ജനുവരി മുതൽ 18000 രൂപയായാണ് വർധിച്ചത്. ഓരോ പത്ത് വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ജീവിത ചെലവുകൾ കുതിച്ചുയരുമ്പോൾ അതിന് അനുസൃതമായ ശമ്പള പരിഷ്കരണം ഉണ്ടാകുന്നില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ ഉയർന്ന ശമ്പള ഘടന പരിഗണിച്ചില്ലെങ്കിൽ അത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma