Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഇരട്ടിയില്‍ അധികമാകുമോ? കേന്ദ്ര ജീവനക്കാരുടെ ആ പ്രതീക്ഷ ഇതാണ്; സത്യാവസ്ഥ ഇതാണ്

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇടയില്‍ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം 8-ാം ശമ്പള കമ്മീഷനാണ്. "ഇനി ശമ്പളം ഇരട്ടിയിലധികമാകുമോ?" എന്ന ചോദ്യം സോഷ്യൽ മീഡിയ മുതൽ വാർത്തകളില്‍ വരെ സജീവമായി നില്‍ക്കുന്നു. എന്നാൽ, ഈ ചോദ്യത്തിനുള്ള ഉത്തരം അത്ര ലളിതമല്ലെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഫിറ്റ്മെന്റ് ഘടകം 2.86 വരെ ഉയരുമെന്ന കണക്ക് കൂട്ടലാണ് ശമ്പള വർധനവിന് പിന്നിലെ പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ പലർക്കും വ്യക്തയില്ലെന്നതാണ് സത്യം.

ഫിറ്റ്മെന്റ് ഫാക്ടർ എന്താണ്?

ഫിറ്റ്മെന്റ് ഫാക്ടർ എന്നത് നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ഗുണിക്കപ്പെടുന്ന ഒരു കോഎഫിഷ്യന്റാണ്, ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിക്കപ്പെടുന്നു. 7-ാം ശമ്പള കമ്മീഷനിൽ ഈ ഫാക്ടർ 2.57 ആയിരുന്നു, ഇതിലൂടെ ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയിൽ നിന്ന് 18000 രൂപയായി വർധിച്ചു. എന്നാൽ, മൊത്തം ശമ്പളം 2.57 ഇരട്ടിയായോ? ഇല്ല! യഥാർത്ഥത്തിൽ, ആകെ ശമ്പളത്തിൽ ശരാശരി 14.3% മാത്രമാണ് വർധനവുണ്ടായത്.

salary

അമ്ബിറ്റ് ക്യാപിറ്റലിന്റെ ഒരു സമീപകാല റിപ്പോർട്ട് പ്രകാരം, 8-ാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.83 മുതൽ 2.46 വരെയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഒരു ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 50000 ആണെങ്കിൽ, പുതിയ ശുപാർശ പ്രകാരം അത് 91500 മുതൽ 123000 വരെയാകാം. എന്നാൽ, യഥാർത്ഥ ശമ്പള വർധന ഇതിനേക്കാൾ കുറവായിരിക്കും.

8-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ, ഡിയർനെസ് അലവൻസ് (DA) പുതിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് പൂജ്യത്തിലേക്ക് റീസെറ്റ് ചെയ്യപ്പെടും. മറ്റ് അലവൻസുകളും പുതിയ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കും. അമ്ബിറ്റിന്റെ റിപ്പോർട്ട് പ്രകാരം, ഫിറ്റ്മെന്റ് ഫാക്ടർ 2.46 വരെ എത്തിയാലും, യഥാർത്ഥ ശമ്പള വർധന 30% മുതൽ 34% വരെ മാത്രമായിരിക്കും. കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട് പറയുന്നത്, ഫിറ്റ്മെന്റ് ഫാക്ടർ 1.8-ൽ നിന്നാൽ ശമ്പള വർധന 13% മാത്രമായിരിക്കുമെന്നാണ്.

8-ാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് (ToR) സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 7-ാം ശമ്പള കമ്മീഷനെ അപേക്ഷിച്ച് ഈ പ്രക്രിയ ഏറെ വൈകിയാണ് നടക്കുന്നത്. 2026 ജനുവരി 1 മുതൽ കമ്മീഷൻ നിലവിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, കമ്മീഷൻ അംഗങ്ങളുടെ നിയമനവും വിജ്ഞാപനവും വൈകുന്നതിനാൽ 2027-ലേക്ക് നീളാനാണ് സാധ്യത.

ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാന ശമ്പളത്തെ മാത്രമാണ് ബാധിക്കുന്നതെന്നും, ഡിയർനെസ് അലവൻസും മറ്റ് അലവൻസുകളും പിന്നീട് ക്രമീകരിക്കപ്പെടുമെന്ന കാര്യവുമാണ് ജീവനക്കാരും പെന്‍ഷന്‍കാരും മനസ്സിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം. 2.46 എന്ന ഫാക്ടർ മൊത്തം ശമ്പളം 2.46 ഇരട്ടിയാകുമെന്ന് അർത്ഥമാക്കുന്നില്ല. അതായത് ജീവനക്കാർ അമിത പ്രതീക്ഷകൾ ഒഴിവാക്കി യാഥാർഥ്യം മനസ്സിലാക്കേണ്ടതുണ്ട്.

ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും 8-ാം ശമ്പള കമ്മീഷന്റെ ശുപാർശകൾ വഴി ശമ്പളവും പെൻഷനും പരിഷ്കരിക്കപ്പെടുന്നതിന്റെ ഗുണം ലഭിക്കും. ഓരോ പത്ത് വർഷത്തിലും സാമ്പത്തിക സ്ഥിതി, പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നിവ പരിഗണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിക്കുന്ന സ്ഥാപനമാണ് ശമ്പള കമ്മീഷൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+