പെന്‍ഷന്‍ 9000 രൂപയില്‍ നിന്ന് 34000 രൂപയാകും; എട്ടാം ശമ്പള കമ്മീഷന് മുന്നിലെ ശുപാര്‍ശ ഇങ്ങനെ

ശമ്പളം, പെന്‍ഷന്‍, ഫിറ്റ്മെന്റ് ഘടകങ്ങള്‍, അലവന്‍സുകള്‍, പുനഃസംഘടനാനന്തര കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ ബെംഗളൂരുവില്‍ വിവിധ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. ഇതില്‍ കര്‍ണാടക പോസ്റ്റ്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന, ശമ്പളം, പെന്‍ഷന്‍, ശമ്പള നിലവാരങ്ങള്‍, ആവശ്യകത അടിസ്ഥാനമാക്കിയുള്ള വേതനം, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിച്ചു.

നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (സ്റ്റാഫ് വിഭാഗം) നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69,000 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളം വേണമെന്ന് കര്‍ണാടക പോസ്റ്റ്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ശുപാര്‍ശ ചെയ്തു. 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ് ഇതിനായി സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Salary Hike

ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. നിര്‍ദ്ദിഷ്ട ഫാക്ടര്‍ നടപ്പിലാക്കിയാല്‍ ഇത് ഏകദേശം 69,000 രൂപയായി ഉയരും. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം കുറഞ്ഞ പെന്‍ഷന്‍ ഏകദേശം 34,470 രൂപയായിരിക്കണമെന്ന് സംഘടന ശുപാര്‍ശ ചെയ്യുന്നു. നിര്‍ദ്ദിഷ്ട ഫിറ്റ്മെന്റ് ഫാക്ടറായ 3.833 പ്രകാരം, നിലവിലെ കുറഞ്ഞ പെന്‍ഷനായ 9,000 രൂപ ഏകദേശം 34,470 രൂപയായി വര്‍ധിക്കും.

ഏഴാം ശമ്പള കമ്മീഷനിലെ 18 ജീവനക്കാരുടെ തസ്തിക-തലങ്ങളെ എട്ടാം ശമ്പള കമ്മീഷനില്‍ ഏഴ് തലങ്ങളായി ലയിപ്പിക്കണം എന്നും സംഘടന നിര്‍ദ്ദേശിക്കുന്നു. ലയനത്തിന് ശേഷം ഏകീകൃത ശമ്പള സ്‌കെയിലുകള്‍ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

1937-ല്‍ ഡോ. വാലസ് റഡല്‍ ഐക്രോയ്ഡ് വികസിപ്പിച്ചെടുത്ത 'ഐക്രോയ്ഡ് ഫോര്‍മുല', ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനുള്ള ചട്ടക്കൂട് എന്ന നിലയില്‍ 1957-ലെ പതിനഞ്ചാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ കുടുംബ ചെലവുകളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

ആശയവിനിമയം, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയ ആധുനിക കാലത്തെ അവശ്യ ചെലവുകള്‍ കൂടി കണക്കിലെടുത്ത് ഈ ഫോര്‍മുല പരിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുറഞ്ഞ വേതനം കണക്കാക്കുന്നതിന്, ഏഴാം ശമ്പള കമ്മീഷന്‍ ഉപയോഗിച്ചിരുന്ന മൂന്ന് യൂണിറ്റ് കുടുംബ മാനദണ്ഡം മാറ്റി അഞ്ച് യൂണിറ്റ് മാനദണ്ഡം സ്വീകരിക്കണമെന്നാണ് അടുത്ത ശുപാര്‍ശ.

ജീവനക്കാരനും പങ്കാളിക്കും ഓരോ യൂണിറ്റ് വീതവും, രണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും 0.8 യൂണിറ്റ് വീതവും നല്‍കുന്ന രീതിയാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കണക്കുകൂട്ടല്‍ പ്രകാരം ആകെ 5.2 യൂണിറ്റുകള്‍ വരുന്നുണ്ടെന്നും, അത് അഞ്ച് യൂണിറ്റായി ക്രമീകരിക്കാമെന്നും നിവേദനത്തില്‍ പറയുന്നു. ലിംഗഭേദമില്ലാതെ പങ്കാളിയുടെ യൂണിറ്റ് കണക്കാക്കണമെന്നും സംഘടന പ്രത്യേകം നിര്‍ദ്ദേശിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വാര്‍ഷിക ഇന്‍ക്രിമെന്റ് നിരക്ക് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ത്തണമെന്ന് അസോസിയേഷന്‍ ശുപാര്‍ശ ചെയ്തു. മികച്ച പ്രകടനം, നൈപുണ്യ വികസനം, നിരന്തരമായ പ്രചോദനം എന്നിവയ്ക്ക് അര്‍ഹമായ അംഗീകാരം നല്‍കാന്‍ നിലവിലെ നിരക്ക് പര്യാപ്തമല്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായ തൊഴില്‍പരമായ വളര്‍ച്ചയ്ക്കും അര്‍പ്പണബോധത്തിനും കൂടുതല്‍ അര്‍ത്ഥവത്തായ പ്രതിഫലം നല്‍കാന്‍ ഉയര്‍ന്ന ഇന്‍ക്രിമെന്റ് സഹായിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma