Get Updates
Get notified of breaking news, exclusive insights, and must-see stories!

പെന്‍ഷന്‍കാര്‍ക്ക് ശമ്പള കുടിശികയ്ക്ക് പുറമെ 20000 രൂപ കൂടി ലഭിക്കും: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ക്ഷാമബത്ത യഥാസമയം നല്‍കുമെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. 67 വയസ്സിന് മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക മുഴുവനായും ലീവ് എന്‍കാഷ്മെന്റും ഗ്രാറ്റുവിറ്റിയും നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!

2016 ജനുവരി 1-നും 2022 ജനുവരി 31-നും ഇടയില്‍ വിരമിച്ച ക്ലാസ്-IV ജീവനക്കാര്‍ക്ക് അവരുടെ ശമ്പള കുടിശ്ശികയ്ക്ക് പുറമേ അധികമായി 20,000 രൂപ കൂടി ലഭിക്കുമെന്നും സുഖു പ്രഖ്യാപിച്ചു. ക്ലാസ്-I, ക്ലാസ്-II, ക്ലാസ്-III വിഭാഗങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് ബാധകമായ അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട നിബന്ധന ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Salary Hike

'ഈ നിബന്ധന നീക്കം ചെയ്യുന്നതോടെ, അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടിശ്ശികയുടെ 35 ശതമാനം തുക നല്‍കും. ഈ പേയ്മെന്റോടെ, ജീവനക്കാരുടെ കുടിശ്ശികയുടെ ആകെ 57 ശതമാനവും തീര്‍പ്പാക്കപ്പെടും,' അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രി മച്ചുവാര സമ്മാന്‍ നിധി' പദ്ധതിക്ക് കീഴില്‍ 800 മത്സ്യത്തൊഴിലാളികള്‍ക്ക് 3,500 രൂപ വീതം ധനസഹായത്തിനുള്ള ചെക്കുകളും സുഖു വിതരണം ചെയ്തു.

സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?
സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയിലൂടെ ഈ തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. സംസ്ഥാന ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും കുടിശ്ശികയും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സുഖു നേരത്തെ പറഞ്ഞിരുന്നു. ധനകാര്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ജീവനക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനം പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ചിട്ടുണ്ട്. 'ഒപിഎസ് പുനഃസ്ഥാപിച്ചതിനെത്തുടര്‍ന്ന്, സംസ്ഥാനത്തിന് ലഭിക്കേണ്ട 1,200 കോടി രൂപയുടെ ധനസഹായം കേന്ദ്രം തടഞ്ഞുവെച്ചു. ഈ തുക തടഞ്ഞുവെച്ചിരുന്നില്ലെങ്കില്‍, ജീവനക്കാരുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഹിമാചല്‍ പ്രദേശിന് കഴിയുമായിരുന്നു,' സുഖു പറഞ്ഞു.

ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തിലും പരിശീലനാര്‍ത്ഥമായും (ട്രെയിനി) ജോലി ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ 78 ശതമാനം വര്‍ദ്ധനവ് വരുത്തിയിരുന്നു. ഇതോടെ ഇവരുടെ പ്രതിമാസ ശമ്പളം 33,600 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയര്‍ന്നു.

ഇത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും, വിദൂര പ്രദേശങ്ങളില്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിമാസ സ്‌റ്റൈപ്പന്‍ഡും സര്‍ക്കാര്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

ഇത് പ്രകാരം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് 45,000 രൂപയില്‍ നിന്ന് 60,000 രൂപയായും മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയില്‍ നിന്ന് 65,000 രൂപയായും ഇത് ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ റെസിഡന്റുമാരുടെയും മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡിലും 50 മുതല്‍ 170 ശതമാനം വരെ വര്‍ധനവ് വരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+