സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 8% വര്‍ധിപ്പിച്ചു, പെന്‍ഷന്‍കാര്‍ക്കും നേട്ടം; പ്രഖ്യാപനവുമായി പഞ്ചാബ്

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡിഎയും ഡിആറും വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഏകദേശം 8 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയില്‍ 8% വര്‍ധനവ് വരുത്താന്‍ ഭഗവന്ത് മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാരുടെ പരാതികള്‍ ഒരു സ്ഥിരമായ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് നിര്‍ണായകമായ ഒരു വോട്ടുബാങ്കായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയിരുന്നു. അധികാരത്തില്‍ വന്നതിന് ശേഷം, 2022 ഒക്ടോബറില്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും ചെയ്തു.

Salary Hike

തുടര്‍ന്ന് നവംബറില്‍ അത് സംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടുബാങ്കുമായി ബന്ധപ്പെടുത്തിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് ഈ നീക്കത്തെ വിലയിരുത്തിയത്. എങ്കിലും, സര്‍ക്കാരും ജീവനക്കാരുടെ വിവിധ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇക്കാലയളവില്‍ സംഘര്‍ഷഭരിതമായിത്തന്നെ തുടര്‍ന്നു.

കുടിശ്ശികയുള്ള ക്ഷാമബത്ത, മറ്റ് കുടിശ്ശികകള്‍, പെന്‍ഷന്‍ സംബന്ധമായ വിഷയങ്ങള്‍, അലവന്‍സുകള്‍, പ്രൊബേഷന്‍ കാലയളവിലെ ശമ്പളം, പഴയ പെന്‍ഷന്‍ പദ്ധതിയുടെ നടപ്പാക്കല്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുവരികയായിരുന്നു. അടുത്തിടെയായി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പദ്ധതി ജീവനക്കാരുടെയും പ്രതിഷേധങ്ങള്‍ ശക്തമാവുകയും ചെയ്തു.

ഈ പശ്ചാത്തലത്തില്‍ 8 ശതമാനം ക്ഷാമബത്ത വര്‍ധനവിന് വലിയ പ്രാധാന്യമുണ്ട്. ഏകദേശം 8 ലക്ഷം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ധനവ് പ്രയോജനപ്പെടുമെന്നും, 4 ശതമാനം വീതമുള്ള രണ്ട് ഗഡുക്കള്‍ ഒക്ടോബര്‍ മുതല്‍ അവരുടെ അക്കൗണ്ടുകളില്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുമായുള്ള ബന്ധം പുനഃക്രമീകരിക്കാനുള്ള ആം ആദ്മിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ പ്രഖ്യാപനം.

ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി അവരുടെ പ്രതിനിധികളുമായി എല്ലാ മാസവും നിര്‍ബന്ധമായും കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം, പെന്‍ഷന്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ (2.59), പഴയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കല്‍, ഉറപ്പുള്ള തൊഴില്‍ പുരോഗതി തുടങ്ങിയ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 2022 ല്‍ ആകെയുള്ള 117 സീറ്റില്‍ 92 സീറ്റും നേടിയാണ് ആം ആദ്മി ഭരണം പിടിച്ചത്. ഇത്തവണ ഡല്‍ഹിയില്‍ ഭരണം നഷ്ടമായതോടെ പഞ്ചാബ് തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma