Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ശമ്പള കമ്മീഷന്റെ പുതിയ ശമ്പളം എപ്പോള്‍ കിട്ടും? പ്രതീക്ഷയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടിനാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുമ്പോഴാണ് പുതിയ ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കുക. ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ശമ്പളത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിര്‍ണായകം ഫിറ്റ്‌മെന്റ് ഫാക്ടറാണ്.

അമേരിക്ക വക അടുത്ത പണി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂട്ടിയേക്കും, യുഎഇ നിസഹായര്‍
അമേരിക്ക വക അടുത്ത പണി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഇനിയും കൂട്ടിയേക്കും, യുഎഇ നിസഹായര്‍

രാജ്യത്തെ നിലവിലെ വില നിലവാരം, വിപണി സാഹചര്യം, സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രത, സംസ്ഥാനങ്ങളിലെ ശമ്പളം എന്നിവ ഒത്തുനോക്കിയാണ് എട്ടാം ശമ്പള കമ്മീഷന്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ നിശ്ചയിക്കുക. 2.47നും 3.57നും ഇടയിലുള്ള ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആയിരിക്കും നിശ്ചയിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രകാരമുള്ള ശമ്പള വര്‍ധനവ് ജീവനക്കാര്‍ മനസിലാക്കിയിട്ടുമുണ്ട്.

salary hike when

ശമ്പള കമ്മീഷന്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയാണ്. വിവിധ സംഘടകള്‍ അഭിപ്രായം അറിയിച്ചു. ഹൈദരാബാദ്, ലഡാക്ക്, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സിറ്റിങ് നടക്കാന്‍ പോകുകയാണ്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്ര വേണം, കുടുംബ യൂണിറ്റില്‍ വരുത്തേണ്ട മാറ്റം, ഡിഎ നിശ്ചയിക്കുമ്പോള്‍ മാനദണ്ഡമാക്കേണ്ട കാര്യങ്ങള്‍, പത്ത് വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷത്തേക്ക് ഒരു ശമ്പള കമ്മീഷന്‍ എന്നീ നിര്‍ദേശങ്ങളെല്ലാം സമര്‍പ്പിച്ചിട്ടുണ്ട്.

കുവൈത്തില്‍ ജോലിക്ക് പോകുകയാണോ? വൈദ്യ പരിശോധനയില്‍ മാറ്റം, വര്‍ക്ക് പെര്‍മിറ്റ് എളുപ്പം
കുവൈത്തില്‍ ജോലിക്ക് പോകുകയാണോ? വൈദ്യ പരിശോധനയില്‍ മാറ്റം, വര്‍ക്ക് പെര്‍മിറ്റ് എളുപ്പം

എപ്പോഴാണ് പുതിയ ശമ്പളം കിട്ടുക എന്നാണ് ഇനി അറിയേണ്ടത്. ഇതുസംബന്ധിച്ച് അഖിലേന്ത്യാ എന്‍പിഎസ് എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. മന്‍ജീത് സിങ് പട്ടേല്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രതികരണം ശ്രദ്ധേയമാണ്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്.

കമ്മീഷന്‍ റിപ്പോര്‍ട്ട് അല്‍പ്പം നേരത്തെ സമര്‍പ്പിച്ചേക്കും

എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പറഞ്ഞത് 2025 ജനുവരിയിലാണ്. കമ്മീഷനെ നിയമിച്ചത് ഒക്ടോബറിലും. ഗസറ്റ് വിജ്ഞാപനം ഇറക്കുമ്പോള്‍ നവംബര്‍ ആയി. 18 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നല്‍കിയ നിര്‍ദേശം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും ധനമന്ത്രാലയം കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 18 മാസം എന്നത് അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസത്തില്‍ തികയും. അതിന് അല്‍പ്പം നേരത്തെ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2027 ഏപ്രില്‍ മുതല്‍ പുതിയ ശമ്പളം കിട്ടാനാണ് സാധ്യത എന്ന് പട്ടേല്‍ പറയുന്നു. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന മാസമാണ് ഏപ്രില്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജയ് അറിയിച്ചത് ഇക്കാര്യം; സത്യപ്രതിജ്ഞയ്ക്ക് വരാത്തിതിന് കാരണമുണ്ട്, മറ്റൊരിക്കല്‍ വരും
വിജയ് അറിയിച്ചത് ഇക്കാര്യം; സത്യപ്രതിജ്ഞയ്ക്ക് വരാത്തിതിന് കാരണമുണ്ട്, മറ്റൊരിക്കല്‍ വരും

എണ്ണവിലയും പാചക വാതക വിലയും ഉയര്‍ന്നിട്ടുണ്ട്. ആനുപാതികമായി അവശ്യ വസ്തുക്കളുടെ വിലയിലും മാറ്റം വന്നു. പാലും എണ്ണയും ഭക്ഷ്യവസ്തുക്കളും വില കൂടി. ഗതാഗത ചെലവും വര്‍ധിച്ചു. അതുകൊണ്ടുതന്നെ ക്ഷാമബത്തില്‍ കാര്യമായ വര്‍ധനവ് വേണം എന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും രണ്ട് തവണയാണ് ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+