2.87 ലക്ഷം രൂപ വര്‍ധിക്കും! എട്ടാം ശമ്പള കമ്മീഷനില്‍ ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ് ഇവര്‍ക്ക്
ജനുവരി 1 മുതല്‍ എട്ടാം ശമ്പള കമ്മീഷന് പ്രാബല്യത്തില്‍ വന്നതിന് ശേഷം ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വര്‍ധനവിനായി കാത്തിരിക്കുകയാണ്. എട്ടാം ശമ്പള കമ്മീഷന്റെ ഏറ്റവും വലിയ ചര്‍ച്ചകള്‍ ശമ്പള വര്‍ധനവും ഫിറ്റ്മെന്റ് ഘടകവുമായി ബന്ധപ്പെട്ടതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പേയ്മെന്റ് തീരുമാനിക്കുന്നത്.
നിലവിലെ സിപിസിയായ ഏഴാം ശമ്പള കമ്മീഷന്റെ സാധുത ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. ഇന്ന് മുതല്‍, എട്ടാം ശമ്പള കമ്മീഷന്റെ ഇതുവരെ പ്രഖ്യാപിക്കാത്ത വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ ഓരോ പത്ത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നടപ്പിലാക്കുന്നത്. കമ്മീഷന് ശമ്പള പരിഷ്കരണ പ്രഖ്യാപനം ഔദ്യോഗികമായി വന്നതിനുശേഷം മാത്രമേ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ലഭിക്കൂ.

എങ്കിലും, ജനുവരി മുതല്‍ കുടിശ്ശിക കുമിഞ്ഞുകൂടാന്‍ തുടങ്ങും. എട്ടാം ശമ്പള കമ്മീഷന്റെ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചതിന് ശേഷം അവ പുറത്തിറക്കും. എന്നിരുന്നാലും, എട്ടാം ശമ്പള കമ്മീഷന് ശമ്പള വര്‍ധനവ് എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തതയില്ല. 'സങ്കീര്‍ണ്ണമായ കുടിശ്ശികയുടെ കണക്കുകൂട്ടല്‍ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പതിവിലും നേരത്തെ ഈ പരിഷ്കരണം പ്രഖ്യാപിച്ചേക്കാം,'' ഡല്‍ഹി സര്‍വകലാശാലയിലെ മോട്ടിലാല്‍ നെഹ്റു കോളേജിലെ സാമ്പത്തിക വിദഗ്ദ്ധനും പ്രൊഫസറുമായ പ്രൊഫ. രജനീഷ് ക്ലര് പറയുന്നു.
സിപിസി അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഫിറ്റ്മെന്റ് ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് എട്ടാം ശമ്പള കമ്മീഷന് ശമ്പള വര്‍ധനവ് തീരുമാനിക്കുക. പുതിയ അടിസ്ഥാന ശമ്പളം കണക്കാക്കാന്‍ പുതിയ സിപിസി ഉപയോഗിക്കുന്ന ഗുണിതമാണ് ഫിറ്റ്മെന്റ് ഘടകം. ഫിറ്റ്മെന്റ് ഘടകം നിര്‍ണയിക്കാന്‍ എട്ടാം ശമ്പള കമ്മീഷന് പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കും.
ഏഴാം ശമ്പള കമ്മീഷന് കീഴില്‍, ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു. പുതിയ ശമ്പള കമ്മീഷന് നിലവില്‍ വന്നതിന് ശേഷം, എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അടിസ്ഥാന ശമ്പളം ഗണ്യമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എട്ടാം ശമ്പള കമ്മീഷന് ശമ്പള വര്‍ധനവ് ജീവനക്കാരില്‍ നിന്ന് ജീവനക്കാരിലേക്ക് അവരുടെ ലെവലിനെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ 18 ലെവലുകള്‍ ഉണ്ട്
ലെവല്‍ 1: എന്‍ട്രി ലെവല്‍ / ഗ്രൂപ്പ് ഡി ജീവനക്കാര്‍, ലെവല്‍ 2-9: ഗ്രൂപ്പ് സി ജീവനക്കാര്‍, ലെവല്‍ 10-12: ഗ്രൂപ്പ് ബി ജീവനക്കാര്‍, ലെവല്‍ 13-18: ഗ്രൂപ്പ് എ ജീവനക്കാര്‍ എന്നിങ്ങനെയാണ് അവ. ഫിറ്റ്മെന്റ് ഘടകം 2.15 ല്‍ നിലനിര്‍ത്തിയേക്കും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഫിറ്റ്മെന്റ് ഘടകം 2.15 ല്‍ നിലനിര്‍ത്തിയാല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം എത്രമാത്രം വര്‍ധിക്കുമെന്ന് നോക്കാം.
ലെവല്‍ 1 ലെ ജീവനക്കാര്‍ക്ക് നിലവിലെ ശമ്പളം 18,000 രൂപയാണ്. ഫിറ്റ്മെന്റ് ഘകം 2.15 പ്രകാരം ഇത്
38,700 രൂപയായി മാറും. അതായത് 20700 രൂപ വര്‍ധിക്കും. ലെവല്‍ 5 ലെ നിലവിലെ ശമ്പളം 29,200 രൂപയാണ്. ഇത് 62,780 രൂപയായി മാറും, വര്‍ധനവ് 33,580 രൂപ. ലെവല്‍ 10 ലെ നിലവിലെ ശമ്പളം 56,100 രൂപയാണ്. ഇത് 1,20,615 രൂപയായി മാറും, വര്‍ധനവ് 64,515 രൂപ.
ലെവല്‍ 15 ലെ നിലവിലെ ശമ്പളം 1,82,200 രൂപയാണ്. ഇത് 3,91,730 രൂപയായി മാറും, വര്‍ധനവ് 2,09,530 രൂപ. ലെവല്‍ 18 ലെ നിലവിലെ ശമ്പളം 2,50,000 രൂപയാണ്. ഇത് 5,37,500 രൂപയായി മാറും, വര്‍ധനവ് 287500 രൂപയായി മാറും. അതായതത് കാബിനറ്റ് സെക്രട്ടറി പോലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ലെവല്‍ 18 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ എട്ടാം ശമ്പള കമ്മീഷന് ശമ്പള വര്‍ദ്ധനവ് ഉണ്ടാകുക.
-
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications