ശമ്പള വർധനവ്;15 ലക്ഷം രൂപ വരെ കുടിശ്ശിക ലഭിക്കും? വൈകിയാൽ ജീവനക്കാർക്ക് വൻ ലോട്ടറി ?
എട്ടാം ശമ്പള കമ്മീഷൻ നടപടികൾ ആരംഭിച്ചെങ്കിലും പുതിയ ശമ്പള ഘടന എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. 2027 ലായിരിക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചേക്കുകയെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ശമ്പളം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻ ശമ്പള കമ്മീഷനുകളുടെ രീതി പിന്തുടർന്നാണ് ഈ അനുമാനം.
നിലവിൽ 50,000 രൂപയിൽ താഴെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 1 മുതൽ 8 വരെയുള്ള വിഭാഗങ്ങളിലാണ്. ഇവരുടെ അടിസ്ഥാന ശമ്പളം 18,000 രൂപ (ലെവൽ 1) മുതൽ 47,600 രൂപ (ലെവൽ 8) വരെയാണ്. ശമ്പളം നിർണയിക്കുന്നതിൽ ഫിറ്റ്മെൻ്റ് ഫാക്ടർ പ്രധാനമാണ്. അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഗുണന ഘടകമാണ് 'ഫിറ്റ്മെന്റ് ഫാക്ടർ'. 2.46 മുതൽ 2.86 വരെയായിരിക്കും ഇത്തവണത്തെ ഫിറ്റ്മെൻ്റ് ഫാക്ടർ എന്നാണ് വിലയിരുത്തൽ. ജീവനക്കാരുടെ യൂണിയനുകൾ 3.0-3.25 വരെ ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാർക്ക് ഇത് വലിയ മെച്ചമുണ്ടാക്കും. എന്നാൽ, അന്തിമ തീരുമാനം എല്ലാ ശുപാർശകളും പഠിച്ച ശേഷം സർക്കാർ ആയിരിക്കും എടുക്കുക.

ഫിറ്റ്മെന്റ് ഫാക്ടർ 2.0നും 2.57നും ഇടയിലാണെങ്കിൽ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കാം. ഉദാഹരണത്തിന്, ലെവൽ 1-ലെ ഒരു ജീവനക്കാരന്റെ ശമ്പളം 18,000 രൂപയിൽ നിന്ന് 36,000-46,260 രൂപയായി ഉയരാം. അതുപോലെ, ലെവൽ 8-ലെ ശമ്പളം 1.22 ലക്ഷം രൂപ കടന്നേക്കാം. ഇത് ഏഴാം ശമ്പള കമ്മീഷന്റെ അടിസ്ഥാന ശമ്പളത്തെ ആസ്പദമാക്കിയുള്ള കണക്കുകളാണ്. പ്രതിമാസ ശമ്പള വർദ്ധനവ് ശമ്പള നിലവാരത്തെയും ഫിറ്റ്മെന്റ് ഫാക്ടറിനെയും ആശ്രയിച്ച് 18,000 രൂപ മുതൽ 74,000 രൂപയിലധികം വരെയാകാം. അടിസ്ഥാന ശമ്പളം കൂടുതലായതിനാൽ ഉയർന്ന ലെവലുകളിലുള്ളവർക്ക് കൂടുതൽ തുകയുടെ വർദ്ധനവ് ലഭിക്കും.
പുതിയ ശമ്പള ഘടന നടപ്പാക്കാൻ 20 മാസത്തെ കാലതാമസം ഉണ്ടായാൽ, വലിയ തോതിലുള്ള കുടിശ്ശിക പ്രതീക്ഷിക്കാം. ഈ തുക 3.6 ലക്ഷം രൂപ മുതൽ ഏകദേശം 15 ലക്ഷം രൂ വരെയാകാം. ശമ്പള നിലവാരവും ഫിറ്റ്മെന്റ് ഫാക്ടറും കുടിശ്ശികയുടെ കാര്യത്തിൽ നിർണായകമാണ്. ഉയർന്ന ശമ്പളക്കാർക്ക് ഏറ്റവും വലിയ കുടിശ്ശിക ലഭിക്കും.. ലെവൽ 1-ൽ കുടിശ്ശിക 3.6 ലക്ഷം മുതൽ 5.65 ലക്ഷം രൂപ വരെയാകാം. ലെവൽ 8-ൽ ഇത് 9.5 ലക്ഷം മുതൽ 14.9 ലക്ഷം രൂപ വരെ ഉയരും. ഈ വലിയ വ്യത്യാസം, ശമ്പള നിലവാരവും ഫിറ്റ്മെന്റ് ഫാക്ടറിനേയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.












Click it and Unblock the Notifications