സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എട്ടാം ശമ്പള കമ്മീഷനില്‍ ശമ്പളം കൂടുമോ? മൂന്ന് സാധ്യതകള്‍
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും എട്ടാം ശമ്പള കമ്മീഷന് നടപ്പിലാക്കുന്നതിനായി കാത്തിരിക്കുകയാണ്. പുതുവര്‍ഷത്തിന്റെ ആരംഭത്തോടെ ഈ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് വലിയ താത്പര്യം ജനിപ്പിച്ചിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിച്ച് വരുന്നതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നു.
എട്ടാം സി പി സിയില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുക, ആര്‍ക്കാണ് ഇത് നടപ്പിലാക്കുന്നതില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കാതിരിക്കുക എന്ന ഒരു ചോദ്യം പലരേയും അലട്ടുന്നുണ്ടായിരിക്കാം. ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവ പുനഃപരിശോധിക്കുന്നതിനായാണ് കേന്ദ്രം ശമ്പള കമ്മീഷന് രൂപീകരിക്കുന്നത്. അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഘടകം, പെന്ഷന് എന്നിവ കമ്മീഷന് പരിഷ്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, സര്‍ക്കാര്‍ ശമ്പള കമ്മീഷന് രൂപീകരിക്കുകയും ടേംസ് ഓഫ് റഫറന്‍സ് പുറത്തിറക്കുകയും ചെയ്തതല്ലാതെ മറ്റൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വയമേവ ബാധകമല്ല. എങ്കിലും മൂന്ന് ഓപ്ഷനുകളിലൂടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ അവലോകന പ്രക്രിയയുണ്ട്.
ഒന്നുകില്‍ കേന്ദ്ര ശമ്പള കമ്മീഷന് ശുപാര്‍ശ പൂര്‍ണമായി സ്വീകരിക്കുക. അല്ലെങ്കില്‍ ഭാഗികമായി സ്വീകരിക്കുക. അല്ലെങ്കില്‍ പൂര്‍ണമായും നിരസിക്കുക. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തിന്റെ നിര്‍ദ്ദിഷ്ട നയങ്ങള്‍ പ്രകാരമാണ് പൊതുവെ നിര്‍ണയിക്കുന്നത്. അതായത് ശമ്പള കമ്മീഷന് ശുപാര്‍ശ കേന്ദ്രം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നാണ് ഇതിനര്‍ത്ഥം.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാരോ താല്‍ക്കാലിക തൊഴിലാളികളോ കേന്ദ്ര സര്‍വീസ് നിയമങ്ങള്‍ പാലിക്കാത്തവരുമായവര്, ജോലി ചെയ്യാന്‍ പ്രത്യേക അനുമതിയില്ലാത്ത പൊതുമേഖലാ സ്ഥാപന ( പി എസ് യു ) ജീവനക്കാര്‍,
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ കേന്ദ്ര ശമ്പള കമ്മീഷന് ശുപാര്‍ശയ്ക്ക് കീഴില്‍ വരില്ല.
അതേസമയം 8-ാം സി പി സിയുടെ ആനുകൂല്യങ്ങള്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ബാധകമായിരിക്കും. എന്നിരുന്നാലും, അവരുടെ യോഗ്യത നിലവിലുള്ള സര്‍വീസ് നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പുറത്തുവിട്ടത്. 2025 ഡിസംബര്‍ 31 ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു.
-
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications