ശമ്പളം ഗണ്യമായി ഉയരും; ഡിഎ ലയിപ്പിക്കുമോ? തിരക്കിട്ട നീക്കങ്ങൾ..ആവശ്യം ഇങ്ങനെ
എട്ടാം ശമ്പള കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസുമായി ബന്ധപ്പെട്ടുള്ള ആശങ്ക പങ്കുവെച്ച് കേന്ദ്രസർക്കാർ ജീവനക്കാർ.റഫറൻസിൽ ഭേദഗതികൾ വരുത്തണമെന്നും 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്നുമാണ് ജീവനക്കാരുടെ സംഘടനകളും തൊഴിലാളി യൂണിയനുകളും ആവശ്യപ്പെടുന്നത്. ക്ഷാമബത്തയും (DA) ക്ഷാമ ആശ്വാസവും (DR) അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ക്ഷാമബത്ത ലയിപ്പിച്ചാൽ ശമ്പളവും പെൻഷനും എത്രമാത്രം ഉയരുമെന്നതാണ് പ്രധാന ചോദ്യം. കഴിഞ്ഞ മൂന്ന് ദശകങ്ങളായി വിലക്കയറ്റത്തിന് അനുസൃതമായി ക്ഷാമബത്തയിൽ വർധനവ് വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അതുകൊണ്ട് തന്നെ അടിയന്തിര ആശ്വാസം നൽകുന്നതിനായി ഡിഎ ശമ്പളവുമായി ലയിപ്പിക്കേണ്ടതുണ്ടെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.ക്ഷാമബത്ത ലയിപ്പിക്കുന്നത് ഏകദേശം 1.2 കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും അടിയന്തിര ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂരിഭാഗം അലവൻസുകളും പെൻഷൻ ഘടകങ്ങളും അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. ആറാം ശമ്പള കമ്മീഷനുമുമ്പ് 2004-ലാണ് അവസാനമായി ക്ഷാമബത്ത ലയിപ്പിച്ചത്. ഇത് ശമ്പളത്തിൽ ഗണ്യമായ വർദ്ധനവിനും മെച്ചപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾക്കും വഴിയൊരുക്കിയിരുന്നു.
മറ്റ് ആവശ്യങ്ങൾ എന്തൊക്കെയാണ്?
ഈ മാസം ആദ്യം അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസിനെക്കുറിച്ച് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ നിരവധി ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 69 ലക്ഷം പെൻഷൻകാർക്ക് ശമ്പള പാക്കേജിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്നും, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്ന തീയതി ടേംസ് ഓഫ് റഫറൻസിൽ പറയുന്നില്ലെന്നും അവർ ആരോപിക്കുന്നു.
പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കുമ്പോൾ, ധനമന്ത്രി നിർമ്മല സീതാരാമൻ ഈ ആശങ്കകൾ പരിഹരിക്കുമെന്നും, എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത് പോലുള്ള യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഇവർ പറയുന്നു.
ഈ ആഴ്ച ആദ്യം കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് തങ്ങളുടെ 'ചാർട്ടർ ഓഫ് ഡിമാൻഡ്സ്' അവതരിപ്പിച്ചിരുന്നു. ആവശ്യങ്ങൾ ഇങ്ങനെ
ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും കോൺഫെഡറേഷനും സ്റ്റാഫ് സൈഡ് എൻസി-ജെസിഎമ്മും നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി എട്ടാം ശമ്പള കമ്മീഷൻ്റെ ടേംസ് ഓഫ് റഫറൻസിൽ ഭേദഗതി വരുത്തുക.
50% ഡിഎ/ഡിആർ അടിസ്ഥാന ശമ്പളത്തിലോ പെൻഷനിലോ ലയിപ്പിക്കുക. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഇടക്കാല ആശ്വാസമായി (IR) ശമ്പളത്തിൻ്റെ/പെൻഷൻ്റെ 20% അനുവദിക്കുക.
എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും എൻപിഎസ്/യുപിഎസ് നിർത്തലാക്കുകയും ചെയ്യുക. വിരമിക്കൽ തീയതിയും കേന്ദ്ര ശമ്പള കമ്മീഷൻ്റെ അംഗീകൃത ശുപാർശകളും പോലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻകാർക്കിടയിൽ വിവേചനം പാടില്ല.
കോവിഡ് പാൻഡെമിക് കാലത്ത് മരവിപ്പിച്ച ക്ഷാമബത്തയുടെ/ക്ഷാമ ആശ്വാസത്തിൻ്റെ മൂന്ന് ഗഡുക്കൾ (18 മാസം) ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുക. പെൻഷൻ കമ്മ്യൂട്ട് ചെയ്ത ഭാഗം 15 വർഷത്തിന് പകരം 11 വർഷത്തിന് ശേഷം പുനഃസ്ഥാപിക്കുക.
അനുകമ്പാ നിയമനത്തിന് ഏർപ്പെടുത്തിയിട്ടുള്ള 5% പരിധി നീക്കം ചെയ്യുക. മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതർക്ക് എല്ലാ കേസുകളിലും അനുകമ്പാ നിയമനം നൽകുക.
എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും
മുൻകാല ശമ്പള കമ്മീഷനുകളപടെ ശുപാർശകൾ നടപ്പാക്കാൻ സാധാരണയായി 18 മുതൽ 24 മാസം വരെ സമയം സർക്കാർ എടുതിട്ടുണ്ട്. അതിനാൽ, 2027 പകുതിയോടെ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ സാധ്യതയില്ല. അടുത്ത ശമ്പള കമ്മീഷൻ 2028-ൻ്റെ തുടക്കത്തിലായിരിക്കും നടപ്പിൽ വരുത്തിയേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications