ശമ്പളം എത്ര കൂടും? 18,000ത്തിൽ നിന്ന് 30000ത്തിലേക്ക്? പക്ഷെ നടപ്പാക്കാൻ സമയം എടുക്കും
എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾക്കായുള്ള കാത്തിരിപ്പിലാണ് ലക്ഷക്കണക്കിന് വരുന്ന കേന്ദ്രസർക്കാർ ജീവനക്കാർ. കമ്മീഷനെ നിയോഗിച്ചെങ്കിലും 2027 പകുതിയോടെ മാത്രമേ ശുപാർശകൾ നടപ്പിലാക്കാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. ശുപാർശകൾ പ്രാബല്യത്തിൽ വരുന്നതോടെ ശമ്പളത്തിലും പെൻഷനിലും വലിയ വർധനവാണ് ജീവനക്കാരും പെൻഷൻകാരുമെല്ലാം പ്രതീക്ഷിക്കുന്നത്.
ഫിറ്റ്മെന്‌റ് ഘടകം എത്രയാകും എന്നതിന് അനുസരിച്ചായിരിക്കും ശമ്പളത്തിലും പെൻഷനിലും മാറ്റം ഉണ്ടായിരിക്കുക. നേരത്തേ ഏഴാം ശമ്പള കമ്മീഷൻ 2.57 ായിരുന്നു ഫിറ്റ്മെന്റ് ഘടകമായി നിശ്ചയിച്ചിരുന്നത്. അതേസമയം എട്ടാം ശമ്പള കമ്മീഷൻ 1.92 ഫിറ്റ്മെന്റ് ഘടകമായി നിശ്ചയിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ലെവൽ 6 കേന്ദ്ര ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളം 67,968 രൂപയായിരിക്കും. (നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപ x 1.92 = 67,968 രൂപ).ഇതിനോടൊപ്പം മറ്റ് അലവൻസുകൾ കൂടി ചേർക്കുമ്പോൾ മികച്ച ശമ്പളം തന്നെ ലഭിക്കുമെന്ന് സാരം.

1.83 നിശ്ചയിക്കുമോ? അതോ 2.57 ?
എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെൻ്റ് ഘടകം 1.83-നും 2.57-നും ഇടയിലായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിലുത്തലുകൾ. ഏഴാം ശമ്പള കമ്മീഷന് സമാനമായി ഫിറ്റ്മെൻ്റ് ഘടകം 2.57 ആയേക്കാമെന്ന് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ജീവനക്കാർ പറയുന്നത്. അതേസമയം എട്ടാം ശമ്പള കമ്മീഷൻ 1.83 എന്ന ഫിറ്റ്മെൻ്റ് ഘടകം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് കോട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിന്റെ പ്രവചനം അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 18,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയരും. കേന്ദ്ര ജീവനക്കാർക്ക് ശരാശരി 13% യഥാർത്ഥ ശമ്പള വർദ്ധനവ് ലഭിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഫിറ്റ്മെൻ്റ് ഘടകം 1.83 മുതൽ 2.46 വരെയായി നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് ആംബിറ്റ് ക്യാപിറ്റൽ റിപ്പോർട്ട് ചെയ്യുന്നത്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് ശേഷം മാത്രമേ ഫിറ്റ്മെൻ്റ് ഘടകം അന്തിമമായി സ്ഥിരീകരിക്കുകയുള്ളൂ എന്നത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവചനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
ഫിറ്റ്മെന്റ് ഘടകം നിശ്ചയിക്കുന്നത് ഇങ്ങനെ
പണപ്പെരുപ്പം, ജീവിതച്ചെലവ് സൂചിക, ഡോ. വാലസ് ആർ. ഐക്രോയിഡിന്റെ ഫോർമുല തുടങ്ങിയ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ഓരോ ശമ്പള കമ്മീഷനും ഫിറ്റ്മെന്റ് ഘടകം നിശ്ചയിക്കുന്നത്. ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മിനിമം വേതനം കണക്കാക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ ഫോർമുല. ജീവനക്കാർക്കും അവരുടെ കുടുംബത്തിനും (സാധാരണയായി പങ്കാളിയും രണ്ട് കുട്ടികളും) ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്നതിന് വേണ്ട അടിസ്ഥാന തുക കൂടി പരിഗണിച്ചായിരിക്കും നിശ്ചയിക്കുക.
ശുപാർശകൾ നടപ്പാക്കുന്നത് വൈകുമോ?
നവംബർ 3 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷന്റെ (ToR) വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. മുൻ ശമ്പള കമ്മീഷനുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ, കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ സാധാരണയായി 18 മുതൽ 24 മാസം വരെ എടുക്കാറുണ്ട്. അതിനാൽ, എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2027 പകുതിയോടെ നടപ്പിൽ വരുമോയെന്നാണ് ഉറ്റുനക്കപ്പെട്ടുന്നത്. ഒരുപക്ഷെ 2028 ആദ്യമായിരിക്കും കമ്മീഷൻ ശുപാർശകൾ നടപ്പാക്കപ്പെട്ടേക്കുകയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.
അതേസമയം, എട്ടാം ശമ്പള കമ്മീഷന്റെ വ്യവസ്ഥകളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെ, ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF), കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് (CCGEW), ഭാരത് പെൻഷനേഴ്സ് സമാജ് (BPS) തുടങ്ങിയ നിരവധി ജീവനക്കാരുടെ സംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും അടുത്തിടെ കത്തയച്ചിരുന്നു. എത്രയും പെട്ടെന്ന്, അതായത് അടുത്ത വർഷം ജനവരിയോടെ തന്നെ ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത് നൽകിയത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications