Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഇത്രയും വർധിക്കും? ലോട്ടറി തന്നെ..ഡിഎ, എച്ച്ആർഎ, ടിഎ എല്ലാം പരിഷ്കരിക്കും

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനഘടനയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന എട്ടാം ശമ്പള കമ്മീഷന് കേന്ദ്രം അംഗീകാരം നൽകിയിരിക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിലവിലെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഡിസംബറിൽ അവസാനിക്കെയാണ് പുതിയ കമ്മീഷൻ രൂപീകരിക്കുന്നത്.

1947 മുതൽ സർക്കാർ ഏഴ് ശമ്പള കമ്മീഷനുകളെ നിയമിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന, ആനുകൂല്യങ്ങൾ, അലവൻസുകൾ എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങളാണ് കമ്മീഷൻ കൈക്കൊള്ളുക. എട്ടാം ശമ്പളക്കമ്മീഷൻ നിലവിലെ നിർദ്ദേശങ്ങളിൽ നിന്നും എന്തൊക്കെ മാറ്റങ്ങളായിരിക്കും കൈക്കൊള്ളുകയെന്നാണ് ഉറ്റുനോക്കുന്നത്.

salary2-

2014 ലാണ് ഏഴാം ശമ്പളക്കമ്മീഷൻ രൂപീകരിക്കുന്നത്. കമ്മീഷന്റെ ശുപാർശകൾ 2016 ജനുവരി 1 മുതലാണ് നടപ്പിലാക്കിയത്. പുതിയ നിരവധി നിർദ്ദേശങ്ങൾ കമ്മീഷൻ അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം പ്രതിമാസം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി വർദ്ധിപ്പിച്ചതായിരുന്നു ഏറ്റവും സുപ്രധാനമായ തീരുമാനം.

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആയിരുന്നു (പഴയ ശമ്പള ഘടനയിൽ നിന്ന് പുതിയതിലേക്ക് മാറുമ്പോൾ ജീവനക്കാരുടെ ശമ്പളം കണക്കാക്കാൻ ഉപയോഗിക്കുന്ന ഗുണിതമാണ് ഫിറ്റ്‌മെൻ്റ് ഫാക്ടർ). അതായത്, പുതിയ ശമ്പളം കണക്കാക്കാൻ അടിസ്ഥാന ശമ്പളത്തെ 2.57 കൊണ്ട് ഗുണിച്ചു.

ക്ഷാമബത്ത (ഡിഎ), വീട്ടുവാടക ബത്ത (എച്ച്ആർഎ), ഗതാഗത ബത്ത (ടിഎ) തുടങ്ങിയ പ്രധാന അലവൻസുകളിൽ ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണങ്ങൾ കൊണ്ടുവന്നു. നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളും പണപ്പെരുപ്പ പ്രവണതകളും കണക്കിലെടുത്താണ് ഈ അലവൻസുകൾ നിശ്ചയിച്ചത്. കുറഞ്ഞ പെൻഷൻ പ്രതിമാസം 3,500 രൂപയിൽ നിന്ന് 9,000 രൂപയായി വർദ്ധിച്ചു.

വേതന ഘടനയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി 19-തലങ്ങളുള്ള ഒരു ലളിതമായ ശമ്പള മാട്രിക്സ് ഏഴാം ശമ്പള കമ്മീഷൻ അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം കാണിക്കുന്ന ഒരു ഏകീകൃത ചാർട്ട് പോലെയായിരുന്നു ഇത്.

എട്ടാം ശമ്പള കമ്മീഷൻ

എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരിയിൽ രൂപീകൃതമാകാനാണ് സാധ്യത. പുതിയ കമ്മീഷൻ കുറഞ്ഞ അടിസ്ഥാന ശമ്പളം 34,500 രൂപയിൽ നിന്ന് 41,000 രൂപയായി വർദ്ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്..

ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.86 ആയി ഉയർത്താനും സാധ്യതയുണ്ട്, ഇത് വിവിധ തലങ്ങളിലുള്ള സർക്കാർ തസ്തികകളിലെ ശമ്പള വർദ്ധനവിന് വഴിയൊരുക്കും. ഡിഎ, എച്ച്ആർഎ, ടിഎ തുടങ്ങിയ അലവൻസുകൾ രാജ്യത്തെ നിലവിലെ പണപ്പെരുപ്പ നിരക്കും സാമ്പത്തിക സാഹചര്യങ്ങളും പ്രതിഫലിക്കുന്ന തരത്തിൽ സമഗ്രമായി പരിഷ്കരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

പെൻഷൻ വിതരണം മെച്ചപ്പെടുത്തുന്നതിനും എട്ടാം ശമ്പള കമ്മീഷൻ നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ട്. സമയബന്ധിതമായ വിതരണവും പുതിയ ശമ്പള ഘടനകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഉറപ്പാക്കാൻ കേന്ദ്രം ആവശ്യമായ നടപടികൾ കൈക്കൊണ്ടേക്കും. ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകുന്നതിനായി ഉൽപ്പാദനക്ഷമതയുമായി ബന്ധിപ്പിച്ച ആനുകൂല്യങ്ങളോ അധിക ശമ്പളമോ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+