Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം മാത്രം നോക്കിയാല്‍ പോര; ജോലി പോയാല്‍ എന്തു ചെയ്യും, അറിയാം ഇപിഎഫ്ഒ വരുത്തിയ മാറ്റം

ഭേദപ്പെട്ട ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും ഏതെങ്കിലും ഘട്ടത്തില്‍ ജോലി നഷ്ടമായാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? തൊഴിലാളികളുടെ വിരമിക്കല്‍ കാലം സുന്ദരമാക്കാനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പ്രവര്‍ത്തിക്കുന്നത്. ജോലിയില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് പിഎഫ് തുക.

ജോലി ചെയ്യുന്ന കാലത്ത് തൊഴിലാളിയുടെയും തൊഴില്‍ ഉടമയുടെയും കൈയ്യില്‍ നിന്ന് പ്രതിമാസം നിശ്ചിത തുക സ്വീകരിച്ച് പണം സ്വരൂപിക്കുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്. വിരമിക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ നേരിയ പിന്തുണയും ലഭിക്കും. ഇടക്കാലത്ത് അടിയന്തര സാഹചര്യങ്ങളില്‍ പണം പിന്‍വലിക്കാനും ഇപിഎഫ്ഒ അനുമതി നല്‍കുന്നുണ്ട്. ഈ വര്‍ഷം സുപ്രധാന മാറ്റങ്ങള്‍ ഇപിഎഫ്ഒ നടപ്പാക്കി. നേരത്തെയുണ്ടായിരുന്ന ചട്ടവും പുതിയ മാറ്റങ്ങളും അറിയാം...

salary pf rules updates in 2025

തൊഴിലാളിക്ക് ജോലി നഷ്ടമായാല്‍ പിഎഫ് അക്കൗണ്ടിലുള്ള 75 ശതമാനം തുക ഒരു മാസത്തിനകം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നു. ബാക്കി 25 ശതമാനം രണ്ട് മാസത്തിന് ശേഷവും പിന്‍വലിക്കാമായിരുന്നു. ഈ ചട്ടത്തില്‍ ഈ വര്‍ഷം മാറ്റം വരുത്തി. 75 ശതമാനം തുക ജോലി നഷ്ടമായ ഉടനെ പിന്‍വലിക്കാം. ബാക്കി തുക പിന്‍വലിക്കാന്‍ തുടര്‍ച്ചയായി 12 മാസം ജോലി ഇല്ലാതിരിക്കണം എന്നാണ് പുതിയ ചട്ടം.

ജോലി ചെയ്യുന്ന കാലത്ത് തൊഴിലാളിയില്‍ നിന്നും ഉടമയില്‍ നിന്നും പിടിക്കുന്ന വിഹിതം മൊത്തമായി തൊഴിലാളിയുടെ പിഎഫ് അക്കൗണ്ടിലേക്കല്ല പോകുന്നത്, 8.5 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കാണ്. ജോലി നഷ്ടമായി രണ്ട് മാസം കഴിഞ്ഞാല്‍ ഈ തുക പിന്‍വലിക്കാമെന്നാണ് നേരത്തെയുള്ള ചട്ടം. 36 മാസം തൊഴിലില്ലാത്ത അവസ്ഥയുണ്ടായാല്‍ മാത്രമാണ് പെന്‍ഷന്‍ ഫണ്ടിലെ തുക പിന്‍വലിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ചട്ടം.

പണം പിന്‍വലിക്കാം- വീട് നിര്‍മാണം, വിവാഹം, വിദ്യാഭ്യാസം

ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടിയാല്‍ തൊഴിലാളിയുടെ വിഹിതത്തിന്റെ 100 ശതമാനം പിന്‍വലിക്കാന്‍ സാധിക്കുമെന്നതാണ് നേരത്തെയുള്ള ചട്ടം. എന്നാല്‍ മൊത്തം തുകയുടെ 75 ശതമാനം പിന്‍വലിക്കാമെന്നതാണ് പുതിയ ചട്ടം. ബാക്കി തുക പിഎഫ് അക്കൗണ്ടില്‍ സൂക്ഷിക്കണം. മിനിമം ബാലന്‍സ് ആയി 25 ശതമാനം സൂക്ഷിക്കണം എന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

മക്കളുടെ വിദ്യാഭ്യാസം, ഉറ്റവരുടെ വിവാഹം എന്നിവയ്ക്ക് വേണ്ടി പിഎഫില്‍ നിന്ന് മുന്‍കൂട്ടിയുള്ള പിന്‍വലിക്കല്‍ അനുവദിക്കും. 7 വര്‍ഷം സേവനകാലമുള്ള വ്യക്തിക്ക് 50 ശതമാനം പിന്‍വലിക്കാമെന്നതാണ് പഴയ ചട്ടം. വിദ്യാഭ്യാസ ആവശ്യത്തിന് മൂന്ന് തവണയും വിവാഹത്തിന് രണ്ട് തവണയും ഇത്തരം പിന്‍വലിക്കല്‍ അനുവദിച്ചിരുന്നു. പുതിയ ചട്ടം അനുസരിച്ച് വിദ്യാഭ്യാസ ആവശ്യത്തിന് 10 തവണയും വിവാഹ ആവശ്യത്തിന് 5 തവണയും പിന്‍വലിക്കാന്‍ സാധിക്കും.

വീട് നിര്‍മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാാം. ഇത്തരത്തിലുള്ള പിന്‍വിക്കല്‍ ഒറ്റത്തവണ മാത്രമാണ് അനുവദിച്ചിരുന്നത്. 36 മാസത്തെ ശമ്പളവും ഡിഎയും ചേര്‍ത്ത സംഖ്യ, മൊത്തം ബാലന്‍സ് എന്നിവയില്‍ ഏതാണോ കുറഞ്ഞ തുക, അത്രയും പിന്‍വലിക്കാനായിരുന്നു അനുമതി. ഇതില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ വഴി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി എന്നതാണ് പുതിയ മാറ്റം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+