Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടാന്‍ പോകുന്നു; 5 ശതമാനം വര്‍ധനവിന് സാധ്യത, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വലിയ മാറ്റം വരാന്‍ പോകുന്നു. പ്രതീക്ഷിച്ച പോലെ രണ്ട് ശതമാനം ആകില്ല വര്‍ധനവ് എന്നാണ് കരുതുന്നത്. നവംബറിലെ അഖിലേന്ത്യാ വ്യവസായ തൊഴിലാളി ഉപഭോക്തൃവില സൂചിക (എഐസിപിഐ-ഐഡബ്ല്യു) തൊഴില്‍ മ്ര്രന്താലയം പരസ്യപ്പെടുത്തി. 148.2 ആണ് നവംബറിലെ കണക്ക്. ഇനി ഡിസംബറിലെ സൂചിക കൂടി പുറത്തുവരേണ്ടതുണ്ട്. അത് കണക്കാക്കിയാണ് ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിക്കുക.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ ബ്യൂറോ ആണ് എഐസിപിഐ-ഐഡബ്ല്യു പരിശോധിച്ച് പരസ്യമാക്കുന്നത്. പ്രധാന വ്യാവസായ മേഖലകളില്‍ അവശ്യ വസ്തുക്കളുടെ ചെലവ് പരിശോധിച്ചാണ് ഇത് തീരുമാനിക്കുന്നത്. ലേബര്‍ ബ്യൂറോ തയ്യാറാക്കുന്ന സൂചിക അടിസ്ഥാനമാക്കിയാണ് ജീവനക്കാര്‍ക്ക് ഓരോ ആറ് മാസത്തിലും ഡിഎയും പെന്‍ഷന്‍കാര്‍ക്ക് ഡിആറും സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്.

salary hike da raise for central govt employee

2025 ജൂലൈയില്‍ ആണ് ഏറ്റവും ഒടുവില്‍ ഡിഎ വര്‍ധിപ്പിച്ചത്. അടുത്തത് ഈ വര്‍ഷം ജനുവരിയില്‍ വര്‍ധിപ്പിക്കേണ്ടതാണ്. ഡിസംബറിലെ എഐസിപിഐ-ഐഡബ്ല്യു കണക്ക് കൂടി പരിശോധിച്ചാണ് എത്ര ശതമാനം ഡിഎ വര്‍ധിപ്പിക്കണം എന്ന് തീരുമാനിക്കുക. ഏഴാം ശമ്പള കമ്മീഷന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാകും വര്‍ധനവ് വരുത്തുക. എട്ടാം ശമ്പള കമ്മീഷന്‍ പഠനം ആരംഭിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

കഴിഞ്ഞ ജുലൈ വരെ 54 ശതമാനമായിരുന്നു കേന്ദ്ര ജീവനക്കാരുടെ ഡിഎ. ജൂലൈയില്‍ ഇത് 58 ശതമാനമാക്കി ഉയര്‍ത്തി. നവംബറിലെ എഐസിപിഐ-ഐഡബ്ല്യു പ്രകാരം 59 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തേണ്ടതാണ്. ഡിസംബറിലെ കണക്കുകള്‍ കൂടി വരുമ്പോള്‍ 60 ശതമാനമാണ് കൂട്ടേണ്ടത്. എന്നാല്‍ എഐസിപിഐ-ഐഡബ്ല്യു വലിയ മാറ്റം കാണുന്നതിനാല്‍ 63 ശതമാനം വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ഡിഎ വര്‍ധനവ് എപ്പോള്‍?

നവംബറിലെ എഐസിപിഐ-ഐഡബ്ല്യു 148.2 ആണ്. ഡിസംബറിലെ കണക്ക് 148 ആണെങ്കില്‍ ഡിഎ 63 ശതമാനം വരെ ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, ഡിഎയില്‍ നിലവിലുള്ളതില്‍ നിന്ന് അഞ്ച് ശമതാനം വര്‍ധനവ് ഉണ്ടായേക്കാം. വരുന്ന മാര്‍ച്ചിലോ ഏപ്രിലിലോ ഡിഎ വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കും. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കുകയും ചെയ്യും.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. എട്ടാം ശമ്പള കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ട് വര്‍ഷത്തിനകം എല്ലാ നടപടികളും പൂര്‍ത്തിയാകുമെന്ന് കരുതുന്നു. അതുവരെ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ആറു മാസത്തില്‍ ലഭിക്കുന്ന ഡിഎ വര്‍ധനവുണ്ടാകും. അതായത്, 2026, 2027 വര്‍ഷങ്ങളായി നാല് തവണ ഡിഎ വര്‍ധിപ്പിക്കും.

ഓരോ തണവയും അഞ്ച് ശതമാനം വീതം ഡിഎ വര്‍ധിച്ചാല്‍ എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതിന് മുമ്പ് ഡിഎയില്‍ 20 ശതമാനം വര്‍ധനവ് വന്നേക്കാം. അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനം ആണ് നിലവിലെ ഡിഎ. എന്നാല്‍ എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുമ്പോള്‍ പുതിയ ശമ്പള സ്‌കെയില്‍ ആയിരിക്കും. അതിന് ഫിറ്റ്‌മെന്റ് ഫാക്ടര്‍ ആണ് അടിസ്ഥാനമാകുക. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണ് എന്ന് അറിഞ്ഞാല്‍ ശമ്പളം കണക്കാക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+