Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടും; ഡിഎ വര്‍ധിപ്പിക്കുക മുന്‍കാല പ്രാബല്യത്തോടെ, എത്ര രൂപയുടെ മാറ്റം വരുമെന്ന് അറിയാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്ത. ശമ്പളത്തില്‍ നേരിയ വര്‍ധനവ് വരാന്‍ പോകുന്നു. അടുത്ത മാസം ആദ്യ ആഴ്ച പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കുള്ള ദീപാവലി സമ്മാനമായിരിക്കുമിത്. ഡിഎയിലും ഡിആറിലുമാണ് മാറ്റം വരിക. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള അവസാനത്തെ ശമ്പള വര്‍ധനവാണ് വരാന്‍ പോകുന്നത്.

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. അതുകൊണ്ടാണ് ഈ കമ്മീഷന്റെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള അവസാനത്തെ ശമ്പള വര്‍ധനവാണിത് എന്ന് പറയാന്‍ കാരണം. പ്രഖ്യാപനം ഒക്ടോബറില്‍ ആയിരിക്കുമെങ്കിലും ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധനവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയാം കൂടുതല്‍ വിവരങ്ങള്‍....

salary da hike for central employee

1.2 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷകാര്‍ക്കുമാണ് പുതിയ ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കുക. ജീവനക്കാരുടെ ഡിഎയിലും പെന്‍ഷന്‍കാരുടെ ഡിആറിലും 3 ശതമാനം വര്‍ധനവാണ് വരാന്‍ പോകുന്നത്. നിലവില്‍ 55 ശതമാനമാണ് ക്ഷാമബത്ത. ഇത് 58 ശതമാനമായി ഉയരാനാണ് സാധ്യത. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലുമായി രണ്ട് തവണയാണ് വര്‍ഷത്തില്‍ ഡിഎ വര്‍ധിപ്പിക്കുക.

ആദ്യ പകുതിയിലെ വര്‍ധനവ് ഹോളിക്ക് മുമ്പും രണ്ടാം പകുതിയിലെ ശമ്പള വര്‍ധനവ് ദീപാവലിക്ക് മുമ്പുമാണ് പ്രഖ്യാപിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയിലെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത് ദീപാവലിക്ക് രണ്ടാഴ്ച മുമ്പായിരുന്നു. ഒക്ടോബര്‍ ആദ്യവാരം ഡിഎ വര്‍ധനവ് പ്രഖ്യാപിക്കാമെന്നാണ് പുതിയ വിവരം. ജൂലൈ മുതലുള്ള കുടിശ്ശിക ഒക്ടോബറിലെ ശമ്പളത്തിനൊപ്പം കിട്ടിയേക്കാം.

എത്ര രൂപയുടെ വര്‍ധനവ് വരും

ഈ വര്‍ഷം ഒക്ടോബര്‍ 20-21 ദിവസങ്ങളിലാണ് ദീപാവലി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഡിഎ വര്‍ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 12 മാസത്തെ ഉപഭോക്തൃവില സൂചികയുടെ ശരാശരി കണക്കാക്കിയാണ് ഡിഎ വര്‍ധിപ്പിക്കുക. ഇതുപ്രകാരം 143.5 ആണ് ശരാശരി സിപിഐ. അതായത്, ഡിഎയുടെ മൂന്ന് ശതമാനം വര്‍ധിക്കും. 18000 അടിസ്ഥാന ശമ്പളമുള്ള വ്യക്തിക്ക് ലഭിക്കുന്ന ഡിഎ 9900 രൂപയാണ്. ഇത് 10440 രൂപയായി ഉയരുമെന്ന് ചുരുക്കം.

20000 രൂപ പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിക്ക് 600 രൂപ കൂടി അധികം ലഭിക്കും. ജൂലൈ മുതലുള്ള കുടിശ്ശിക കൂടി കണക്കാക്കിയാല്‍ 2400 രൂപ അധികം കിട്ടും. അടുത്ത വര്‍ഷം ആദ്യത്തില്‍ എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. സാധാരണ ശമ്പള കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിക്കാര്‍ രണ്ട് വര്‍ഷം വരെ വേണ്ടി വരാറുണ്ട്. അതായത്, എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുക 2027 അവസാനത്തിലായേക്കും.

എങ്കിലും മുന്‍കാല പ്രാബല്യം വേണം എന്ന ആവശ്യമാണ് ജീവനക്കാരുടെ സംഘടനകള്‍ക്കുള്ളത്. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരമുള്ള ശമ്പള വര്‍ധനവില്‍ രണ്ട് തരം റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. 34 ശതമാനം വരെയാണ് അംബിത് കാപിറ്റല്‍ ശമ്പള വര്‍ധനവ് പ്രവചിക്കുന്നത്.. അതേസമയം, കൊട്ടക് ഇന്‍സ്റ്റിറ്റൂഷണല്‍ ഇക്വിറ്റീസ് 13 ശതമാനം വര്‍ധനവ് പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+