ശമ്പളം ഒരു ലക്ഷം രൂപയില്‍ അധികം; ആനുകൂല്യങ്ങള്‍ വേറെ, എംഎല്‍എമാര്‍ക്ക് ബിഹാറില്‍ കിട്ടുന്നത്
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. ബിജെപി-ജെഡിയു-എല്‍ജെപി-എച്ച്എംഎം തുടങ്ങി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തി. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിയുണ്ടാകും.
243 എംഎല്‍എമാരാണ് ബിഹാര്‍ നിയമസഭയിലുള്ളത്. ഇതില്‍ ഏകദേശം 20ല്‍ അധികം പേര് മന്ത്രിമാരായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ച 90 ശതമാനം പേരും കോടീശ്വരന്മാരാണ്. ശരാശരി ആസ്തി 9.2 കോടി രൂപയാണ് എന്ന് സത്യവാങ്മൂലം പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 10 എംഎല്‍എമാരെ പരിശോധിച്ചാല്‍ 9 പേരും കോടീശ്വരന്മാരാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

ബിഹാറില്‍ 2020ല്‍ ജയിച്ചവരില്‍ 194 പേര് ആയിരുന്നു കോടീശ്വരന്മാര്. ഇപ്പോള്‍ 218 പേര് കോടീശ്വരന്മാരാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ എംഎല്‍എമാരുടെ ആസ്തി 9 ശതമാനം വര്‍ധിച്ചു. മൊകാമയില്‍ നിന്നുള്ള ജെഡിയു എംഎല്‍എ ആനന്ദ് സിങിന്റെ ആസ്തി 100 കോടി രൂപയില്‍ അധികമാണ്. അതേസമയം, എട്ട് ലക്ഷം മാത്രം ആസ്തിയുള്ള ബിജെപി എംഎല്‍എ മഹേഷ് പാസ്വാനും നിയമസഭയിലുണ്ട്.
എംഎല്‍എമാര്‍ക്ക് പ്രതിമാസം ശമ്പളം ലഭിക്കും. കൂടാതെ മറ്റു ആനുകൂല്യങ്ങളും. വാഹനം വാങ്ങാന്‍ വായ്പ കിട്ടും. ആശുപത്രികളില്‍ ചികില്‍സയ്ക്കും ആനുകൂല്യമുണ്ട്. കൂടാതെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. വിമാന-ട്രെയിന്‍ യാത്രയ്ക്കും ഇളവ് കിട്ടും. ഇതെല്ലാം ശമ്പളത്തിന് പുറമെയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ എംഎല്‍എമാരുടെ ശമ്പള കണക്കും പുറത്തുവന്നു.
നിയമസഭാ അംഗങ്ങളുടെ ശമ്പളം, പെന്ഷന്
എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 50000 രൂപയാണ്. മണ്ഡല അലവന്‍സ് 55000 രൂപയും. യാത്രാ അലവന്‍സ് കിലോമീറ്ററിന് 25 രൂപയാണ്. നിമയസഭ നടക്കുമ്പോള്‍ അലവന്‍സ് കിട്ടും. സ്റ്റേഷനറി അലവന്‍സ് ആയി പ്രതിമാസം 15000 രൂപ കിട്ടും. ശമ്പളവും വിവിധ അലവന്‍സുകളുമായി 143000 രൂപയാണ് ബിഹാറില്‍ ഒരു എംഎല്‍എക്ക് കിട്ടുക.
പ്രതിവര്‍ഷം നാല് ലക്ഷം രൂപയുടെ റെയില്‍-വിമാന ടിക്കറ്റ് കൂപ്പണ്‍ ലഭിക്കും. വാഹന വായ്പയായി 25 ലക്ഷം രൂപ കിട്ടും. മുന്‍ എംഎല്‍എക്ക് പ്രതിമാസം 45000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. കൂടുതല്‍ കാലം എംഎല്‍എ ആയിരുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് 4000 രൂപ എന്ന കണക്കില്‍ അധികം തുക ലഭിക്കും. ആശുപത്രി അലവന്‍സ് ആയി 29000 രൂപ പ്രതിമാസം കിട്ടും.
അതേസമയം, തേജസ്വി യാദവിനെ നിയമസഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. മൊത്തം അംഗങ്ങളുടെ 10 ശതമാനം അംഗങ്ങളുടെ പാര്‍ട്ടിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവാക്കുക. ആര്‍ജെഡിക്ക് 25 അംഗങ്ങളുണ്ട്. 243 അംഗ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ ഇത് മതിയായ സംഖ്യയാണ്. ഒരു അംഗം കൂടി കുറഞ്ഞാല്‍ തേജസ്വിയുടെ പ്രതിപക്ഷ നേതൃപദവി നഷ്ടമാകും.
-
പ്രവാസി ശമ്പളം ഇന്ത്യയിലെ ബാങ്കിലേക്ക് മാറ്റിയാല്‍ നികുതി നല്‍കണമോ? നിര്‍ണായക വിധി ഇങ്ങനെ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications