ശമ്പളം 69,000 രൂപ കൈയ്യിൽ വരും?: എട്ടാം ശമ്പള കമ്മീഷൻ പരിഗണിക്കുക ഈ കണക്കുകളോ?

ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി എട്ടാം ശമ്പളക്കമ്മീഷൻ യോഗങ്ങളിൽ ഉയർന്ന ശമ്പളപരിഷ്കരണമെന്ന നിർദേശമാണ് പ്രധാനമായും ഉയർന്നത്. 22 നും 23 നുമായി മുംബൈയിലാണ് കമ്മീഷൻ്റെ അടുത്ത യോഗം. ഫിറ്റ്മെൻ്റ് ഫാക്ടറുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ നാളെത്തെ യോഗത്തിലും നടക്കും.

ഇതിനോടകം തന്നെ ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടറുകൾ എന്ന ആവശ്യം സംഘടനകൾ ഉയർത്തിയിട്ടുണ്ട്. എട്ടാം ശമ്പള കമ്മീഷൻ 2.1, 2.28 അല്ലെങ്കിൽ 2.57 എന്നിങ്ങനെയുള്ള ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണിക്കുന്നതെങ്കിൽ ലെവൽ 3 മുതൽ 6 വരെയുള്ള ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടാകുന്ന വർധനവ് എത്രയെന്ന് പരിശോധിക്കാം.

salary2-

സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം

ഡിഎ, വീട്ടുവാടക, യാത്ര ചെലവ് എന്നീ ചെലവുകളെല്ലാം ചേർത്തുള്ളതാണ് ജീവനക്കാരുടെ ആകെ ശമ്പളം. ഇതുകൂടാതെ മക്കൾക്കുള്ള വിദ്യാഭ്യാസ അലവൻസ്, ഹോസ്റ്റൽ സബ്സിഡി, ജോലി സംബന്ധമായ അലവൻസുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഉണ്ട്. എന്നാൽ അവയെല്ലാം നിശ്ചിത മാനദണ്ഡലങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും.

ആറാം ശമ്പള കമ്മിഷൻ പ്രകാരം ആകെ ശമ്പളത്തിൽ 54 വർധനവായിരുന്നു നടപ്പാക്കിയത്. ഏഴാം ശമ്പള കമ്മീഷൻ 14.29 ശതമാനവും. അതിന് പ്രധാന കാരണം ആറാം ശമ്പള കമ്മീഷൻ പരിഗണിച്ച ഫിറ്റ്മെൻ്റ് ഫാക്ടർ 1.86 ആയിരുന്നു. ഏഴാം ശമ്പളകമ്മീഷൻ പരിഗണിച്ചത് 2.57 ശതമാനവും. അതേസമയം തുകയിൽ ഇത്ര വ്യത്യാസം വരാനുള്ള പ്രധാന കാരണം 6ാം ശമ്പള കമ്മീഷൻ്റെ ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കിയപ്പോൾ 47 ശതമാനമായിരുന്നു ഡിഎ, ഏഴാം ശമ്പള കമ്മീഷൻ സമയത്ത് 125 ശതമാനവും.

ഫിറ്റ്മെൻ്റ് ഫാക്ടറും ശമ്പള സാധ്യതയും

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം നിലവിൽ ലെവൽ 3 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 21,700 രൂപയാണ്. ആകെ ശമ്പളം 41,230 രൂപയും. ഡിഎം-60 ശതമാനം, എച്ച്ആർഎ (എക്സ് കാറ്റഗറി സിറ്റി)-30 ശതമാനം എന്നിങ്ങനെയാണ്. പുതിയ എച്ച് ആർഎ തുക 24 ശതമാനമാണ്.

2.1 എന്ന ഫിറ്റ്മെൻ്റ് ഫാക്ടറാണ് ഉപയോഗിക്കുന്നതെങ്കിൽ പുതുക്കിയ അടിസ്ഥാന ശമ്പളം 45,570 രൂപയായിരിക്കും. ആകെ ശമ്പളം 56,507 രൂപയാകും. അതായത് അടിസ്ഥാന ശമ്പളത്തിൽ 110 ശതമാനവും ആകെ ശമ്പളത്തിൽ 37 ശതമാനവും വർധനവ്.

2.28 ആണ് ഫിറ്റമെൻ്റ് ഫാക്ടറെങ്കിൽ ഇത് യഥാക്രമം 49476, 61350, 128 ശതമാനം, 49 ശതമാനം എന്നിങ്ങനേയും 2.57 ഫിറ്റ്മെൻ്റ് ഫാക്ടറെങ്കിൽ 55769, 69154, 157 ശതമാനം, 68 ശതമാനം എന്നിങ്ങനെയായിരിക്കും കണക്കുകൾ.

ലെവൽ-4 മുതൽ 6 വരെയുള്ള തസ്തിക, ഫിറ്റ്മെൻ്റ് ഫാക്ടറുകൾ, പുതുക്കിയ ശമ്പളം, ആകെ ശമ്പളം എന്നിങ്ങനെ ക്രമത്തിൽ

ലെവൽ 4

2.1 -53550, 66402

2.8-58140, 72094

2.57-65535,81263

ലെവൽ 5

2.1-61320, 76037

2.28-66576,75044

2.57-75044,93055

ലെവൽ 6

2.1-73340-92182

2.28-80712,100083

2.57-90978,112813

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma