ശമ്പളം ഒറ്റയടിക്ക് 8000 രൂപ വര്‍ധിപ്പിച്ചു; എല്‍പി അധ്യാപകര്‍ക്ക് ആശ്വാസം, യോഗിക്ക് 'കണക്ക് തെറ്റി'യതല്ല
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരായ ശിക്ഷാ മിത്രകള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഏറെ കാലമായുള്ള ആവശ്യം പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് അംഗീകരിക്കപ്പെട്ടത്. ബജറ്റ് ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശമ്പളത്തില്‍ വരുത്തിയ മാറ്റം വിശദീകരിച്ചു.
ഏപ്രില്‍ മുതലാണ് പുതിയ ശമ്പളം അനുവദിക്കുക. ശിക്ഷാ മിത്രകള്‍ക്ക് ശമ്പളം എന്ന ഗണത്തില്പ്പെടുത്തിയല്ല, ഹോണറേറിയം ആയിട്ടാണ് വേതനം നല്‍കുന്നത്. ഇനി മുതല്‍ 18000 രൂപയായിരിക്കും ഹോണറേറിയം. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 17000 രൂപയായും ഹോണറേറിയം ഉയര്‍ത്തി. കൂടാതെ അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ കവറേജും അനുവദിച്ചു.

ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരാണ് ശിക്ഷ മിത്ര. 2000ത്തിലാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാനുമാണ് ഇവരെ നിയോഗിച്ചിരുന്നത്.
ഓരോ സ്കൂളിനോടും ചേര്‍ന്നുള്ള ഉദ്യോഗാര്‍ഥികളെ തന്നെയാണ് ശിക്ഷക് മിത്രകളായി നിയമിച്ചത്. എല്ലാവരും കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കപ്പെട്ടത്. 2014ല്‍ ഇവരെ സ്ഥിരം അധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും കോടതിയില്‍ തിരിച്ചടി നേരിട്ടു. അധ്യാപകരാകാനുള്ള യോഗ്യത മിക്ക ശിക്ഷക് മിത്രകള്ക്കും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തടസം നിന്നത്.
സര്‍ക്കാരിന്റെ ഈ നീക്കത്തിന് കാരണം
അധ്യാപകരായി നിയമിക്കപ്പെടണം എങ്കില്‍ ഇവര്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. തുച്ഛമായ വേതനമാണ് ശിക്ഷാ മിത്രകള്‍ക്ക് നല്‍കിയിരുന്നത്. ജോലി സ്ഥിരപ്പെടുത്തണം എന്നും ശമ്പളം കൂട്ടണം എന്നും നിരന്തരം ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഒന്നര ലക്ഷത്തോളം ശിക്ഷാ മിത്രകളും 25000ത്തോളം ഇന്‍സ്ട്രക്ടര്‍മാരുമാണ് യുപിയിലുള്ളത്.
ശിക്ഷക് മിത്രകള്‍ക്ക് ഇതുവരെ 10000 രൂപയായിരുന്നു വേതനം. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് 9000 രൂപയും. ഇതാണ് യഥാക്രമം 18000, 17000 എന്നീ നിരക്കിലേക്ക് ഉയര്‍ത്തിയത്. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയും സര്‍ക്കാര്‍ ഇവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ശിക്ഷാ മിത്രകള്ക്കും കുടംബാംഗങ്ങള്‍ക്കും ഇതിന്റെ ആനുകൂല്യം കിട്ടും.
ഒരു വര്‍ഷത്തില്‍ താഴെയാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മൂന്നാമൂഴം തേടാന്‍ പോകുകയാണ്. അടുത്ത ബജറ്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പായിരിക്കും. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ബജറ്റില്‍ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് സര്‍ക്കാര്‍ തീരുമാനം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications