ശമ്പളം 15,000ത്തിൽ നിന്നും 2.5 ലക്ഷമായി;സന്തോഷത്തോടെ ജീവിക്കാൻ എത്ര ശമ്പളം വേണം? യുവതിയുടെ കുറിപ്പ്

ഇക്കാലത്ത് സന്തോഷത്തോടെയും സമാധാനത്തോടേയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ എത്ര ശമ്പളം വേണ്ടി വരും? എത്ര കിട്ടിയാലായിരിക്കും ഒരാൾക്ക് തൃപ്തിയാകുകയെന്ന ചോദ്യമായിരിക്കും ഇതിലും ഉത്തമം അല്ലേ? എത്ര പണം കൈയ്യിൽ വന്നാലും നമ്മളിൽ പലർക്കും തൃപ്തി വരില്ലെന്നത് തന്നെയാണ് സത്യം. ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് പ്രത്യേകിച്ച്. മറ്റൊരാൾ നമ്മളെക്കാൾ മികച്ച ജീവിതം നയിക്കുന്നുവെന്ന് തോന്നിയാൽ തന്നെ പരാതിയായി, സങ്കടമായി.

എന്തായാലും ഇപ്പോഴുള്ള വരുമാനത്തിൽ പൂർണസംതൃപ്തി പങ്കിട്ടുള്ളൊരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. എത്രയാണ് അവരുടെ ശമ്പളം എന്നല്ലേ? വിശദമായി നോക്കാം

salarywomen2

'പ്രതിമാസം 15,000 രൂപ മാത്രം വരുമാനം ഉണ്ടായിരുന്നപ്പോൾ ഞാൻ ഏറ്റവും സന്തോഷവതിയായിരുന്നു. വരുമാനം 15,000-ൽ നിന്ന് 1,50,000 രൂപയായി വർദ്ധിച്ചു.അത് കുറവാണെന്ന് തോന്നി. ഞാൻ കൂടുതൽ അർഹിക്കുന്നുണ്ടെന്ന ചിന്തയിലെത്തി', അവർ കുറിപ്പിൽ പറഞ്ഞു. അതായത് കൂടുതൽ മെച്ചപ്പെട്ട ശമ്പളം കിട്ടിയപ്പോൾ ഇതിലും നല്ല ജീവിതം നയിക്കാമെന്നും കൂടുതൽ നന്നായി ജീവിക്കാമെന്നുമുള്ള തോന്നൽ.

ഒടുവിൽ, പ്രതിമാസം 2,50,000 രൂപ വരുമാനമായി. പലരുടെയും സ്വപ്ന ശമ്പളം എന്ന് തന്നെ പറയാണ്. 2.50 രൂപ ശമ്പളം ലഭിച്ചപ്പോൾ കുഴപ്പമില്ലല്ലോ, നല്ലതാണല്ലോയെന്നായിരുന്നു ചിന്ത, പക്ഷേ മറ്റുള്ളവരെ കണ്ടപ്പോൾ ഇത് വീണ്ടും കുറവാണെന്ന് തോന്നിയെന്നാണ് അവർക്ക് തോന്നിയത്രേ. തുകയായിരുന്നില്ല പ്രശ്നം, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്തതാണ് മതിയാകുന്നില്ലെന്ന് തോന്നാൻ കാരണമെന്ന് അവർ പറയുന്നു.

പിന്നീട് അവർ ജോലി ഉപേക്ഷിച്ചു. 'മാസങ്ങൾ വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ അത് വളരെ പ്രയാസമുള്ളൊരു സാഹചര്യമായിരുന്നു. എന്നാൽ ആ ജീവിതം ഒരു പാഠം പഠിപ്പിച്ചു. ജീവിതത്തിൽ നമ്മുക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നൊരു തോന്നൽ അത് മനസിലാക്കി തന്നു'എന്നാണ് യുവതിയുടെ വാക്കുകൾ.എന്തായാലും ഇപ്പോൾ മറ്റൊരാളുമായി താരതമ്യം ചെയ്യാത്തൊരു ജീവിതമാണ് അവർ നയിക്കുന്നത്. ശമ്പളമല്ല മനോഭാവമാണ് പ്രധാനമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുകയാണ്.പണമോ ശമ്പളമോ കുറവല്ല, ജീവിതം എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടാണ് പ്രധാനം', എന്നാണ് യുവതി പറയുന്നത്.

യുവതിയെ പിന്തുണച്ച് നിരവധി പേരാണ് കമൻ്റ് ചെയ്യുന്നത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിർത്തുമ്പോൾ സമാധാനം ലഭിക്കുമെന്നാണ് പലരും കുറിക്കുന്നത്.'വരുമാനം പൂജ്യമാകുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകും. എന്താണ് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളത് എന്ന് തിരിച്ചറിയാൻ അത് സഹായിക്കും', ഒരാൾ കമൻ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+