Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഹുൽ ചോക്സിയുടെ കടലാസ് കമ്പനി ഡയറക്ടർമാരുടെ ശമ്പളം 12000! അടച്ച് തീർത്തത് 2500 കോടിയുടെ വായ്പ...

ഈ മൂന്ന് കമ്പനികളും കടലാസ് കമ്പനികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ദില്ലി: വിവാദമായ പിഎൻബി തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണസംഘം. മെഹുൽ ചോക്സിയുടെ കടലാസ് കമ്പനികളുടെ പേരിൽ രണ്ടായിരം കോടിയിലേറെ രൂപയുടെ വായ്പ അടച്ചുതീർത്തെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.

മാസം വെറും 12000 മുതൽ 15000 വരെ രൂപ മാത്രം ശമ്പളമുള്ള ഡയറക്ടർമാരാണ് ഇത്ര വലിയ തുകയുടെ വായ്പ അടച്ചുതീർത്തത്. ഗീതാഞ്ജലി ജെംസിന്റെ കടബാദ്ധ്യത തീർക്കാൻ 2500 കോടി രൂപ നൽകിയ കമ്പനികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഏഷ്യൻ ഇംപക്സ്, പ്രീമിയർ ഇന്റർട്രേഡ്, ഐറിസ് മെർക്കന്റെയ്ൽ എന്നീ കമ്പനികളാണ് ഗീതാഞ്ജലി ജെംസിന് പണം നൽകിയിരിക്കുന്നത്.

mehulchoksi

എന്നാൽ ഈ മൂന്ന് കമ്പനികളും കടലാസ് കമ്പനികളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഗീതാഞ്ജലി ജെംസ് ഉടമയായ മെഹുൽ ചോക്സി തന്നെയാണ് ഈ കടലാസ് കമ്പനികളെയും നിയന്ത്രിക്കുന്നതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. മുംബൈ ഓപ്പേറ ഹൗസ് കേന്ദ്രീകരിച്ചാണ് കമ്പനി ഡയറക്ടർമാർ പ്രവർത്തിച്ചിരുന്നതെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. അതേസമയം, ഈ ഡയറക്ടർമാരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+