Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം മാസത്തില്‍ രണ്ട് തവണ; വേറിട്ട വഴിയില്‍ അനുപം മിത്തല്‍, അടുത്തമാസം കൊടുക്കുന്നത് ശരിയല്ല

പ്രമുഖ കമ്പനികളില്‍ പ്രതിമാസ ശമ്പളം ഒന്നാം തിയ്യതി കിട്ടുന്നതാണ് പൊതുവേ കണ്ടുവരുന്നത്. ഇത് അഞ്ചും ഏഴും തിയ്യതി വരെ നീളുന്ന സംഭവങ്ങളും പതിവാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ഘട്ടങ്ങളായിട്ടാണ് ശമ്പളം ലഭിക്കുക. എല്ലാവര്‍ക്കും ഒരു ദിവസമല്ല സര്‍ക്കാര്‍ നല്‍കുന്നത്. ഐടി മേഖലയിലെ പല കമ്പനികളും ഒന്നാം തിയ്യതി നല്‍കുന്നു. മിക്ക കമ്പനികളും 'ഒന്നാം തിയ്യതി ശമ്പളം' എന്ന പ്രഖ്യാപനം നടപ്പാക്കണം എന്നില്ല.

അണ്ണാമലൈ പുതിയ ഇന്നിങ്‌സിന്; രജനികാന്ത് പിന്തുണക്കുമോ? തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടി
അണ്ണാമലൈ പുതിയ ഇന്നിങ്‌സിന്; രജനികാന്ത് പിന്തുണക്കുമോ? തമിഴ്‌നാട്ടില്‍ പുതിയ പാര്‍ട്ടി

സോഷ്യല്‍ മീഡിയയില്‍ സുപ്രധാന ചര്‍ച്ചയായിരിക്കുകയാണ് ശമ്പളം നല്‍കുന്ന തിയ്യതി. മെയ് മാസത്തില്‍ ജോലി ചെയ്തതിന്റെ ശമ്പളമാണ് ജൂണില്‍ കിട്ടുന്നത്. എന്നാല്‍ ഇതിന് പകരം മെയ് മാസത്തില്‍ അവസാനം തന്നെ കൊടുക്കുകയാണ് വേണ്ടത് എന്ന അഭിപ്രായം ചിലര്‍ പങ്കുവയ്ക്കുന്നു. ഷാദി.കോമിന്റെ സ്ഥാപകന്‍ അനുപം മിത്തല്‍ പറയുന്നത് ശമ്പളം മാസത്തില്‍ രണ്ട് തവണ നല്‍കണം എന്നാണ്. അടുത്ത മാസം കൊടുക്കുന്ന രീതി അവസാനിപ്പിക്കണം എന്നും അദ്ദേഹം പറയുന്നു.

salary twice in month says anupam mittal

പീപ്പിൾ ഗ്രൂപ്പിന്റെയും ഷാദി.കോമിന്റെയും സ്ഥാപകനും സിഇഒയുമാണ് അനുപം മിത്തൽ. "ബ്രിട്ടീഷ് കാലഘട്ടത്തിലെ അടുത്ത മാസം പണം നൽകുന്ന" സമ്പ്രദായം മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഷാർക്ക് ടാങ്ക് ഷോയിലെ വിധികർത്താവ് കൂടിയായ ഇദ്ദേഹം. തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെയാണ് അനുപം മിത്തൽ ഈ ആശയം പങ്കുവെച്ചത്. EMI-കളും വാടകയും മുടങ്ങാതെ നിലവിലെ രീതിക്ക് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിക്ക് ചരിത്ര നിമിഷം; കേരള നിയമസഭയില്‍ ഓഫീസ് അനുവദിച്ചു, പൂജയ്ക്ക് ശേഷം തുറക്കും
ബിജെപിക്ക് ചരിത്ര നിമിഷം; കേരള നിയമസഭയില്‍ ഓഫീസ് അനുവദിച്ചു, പൂജയ്ക്ക് ശേഷം തുറക്കും

"നിങ്ങൾക്ക് എപ്പോഴാണ് ശമ്പളം ലഭിക്കേണ്ടത്?" കമ്പനികൾ മികച്ച അവധികളും സൗജന്യ ഭക്ഷണവും റിമോട്ട് വർക്കിംഗ് സൗകര്യങ്ങളും നൽകി തൊഴിലാളി കേന്ദ്രീകൃതം എന്ന് പറയുന്നു. എന്നാൽ പ്രധാനപ്പെട്ട ഒരു ആനുകൂല്യം അവഗണിക്കപ്പെടുന്നു. മിക്ക സ്ഥാപനങ്ങളും ഏഴാം തീയതിയാണ് ശമ്പളം നൽകുന്നത്; ഒന്നാം തീയതി വാരാന്ത്യമാകുമ്പോള്‍ ഇത് രണ്ടിനോ മൂന്നിനോ നാലിനോ ആകാറുണ്ട്.

വർഷങ്ങൾക്കുമുമ്പ് ഷാദി.കോമിൽ ഞങ്ങൾ തീരുമാനിച്ചു. ശമ്പളം മാസാവസാനം തന്നെ നൽകണം എന്ന്. അടുത്ത മാസത്തേക്കല്ല. ഇതൊരു ആനുകൂല്യമല്ല, സാമാന്യബോധമാണ്. ഒരാഴ്ചത്തെ ശമ്പള കാലതാമസം ഭൂരിഭാഗം പേർക്കും അത് EMI മുടക്കാനോ, വാടക കണ്ടെത്താൻ ബുദ്ധിമുട്ടാനോ ഇടയാക്കും," അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പനികൾ പ്രതിമാസം 15-നും 30-നും ശമ്പളം നൽകണമെന്നാണ് തന്റെ അഭിപ്രായം. മെച്ചപ്പെട്ട പണമൊഴുക്ക് ജീവനക്കാരുടെ സമ്മർദ്ദം കുറച്ച് കടക്കെണികൾ ഒഴിവാക്കും. ഇത് ചെലവഴിക്കാനുള്ള പ്രവണത വർദ്ധിപ്പിച്ച് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് (ജിഡിപി) ഉത്തേജനം നൽകും. എച്ച്ആർ വിഭാഗത്തെ ഉത്തേജിപ്പിച്ച് ഈ ബ്രിട്ടീഷ് കാലഘട്ടത്തിലെ ശമ്പള വിതരണ സമ്പ്രദായം അവസാനിപ്പിക്കണം" അനുപം മിത്തൽ പറഞ്ഞു.

ഇറാന്‍ വജ്രായുധം പുറത്തെടുക്കുന്നു; ലോകം മുടിഞ്ഞുപോകും, കൂടുതല്‍ കുരുക്ക് സൗദി അറേബ്യയ്ക്ക്
ഇറാന്‍ വജ്രായുധം പുറത്തെടുക്കുന്നു; ലോകം മുടിഞ്ഞുപോകും, കൂടുതല്‍ കുരുക്ക് സൗദി അറേബ്യയ്ക്ക്

1997-ൽ സഗായി.കോം എന്ന വെബ്സൈറ്റ് ആരംഭിച്ചാണ് അനുപം മിത്തൽ തന്റെ തൊഴില്‍ മേഖലയില്‍ സജീവമായത്. പിന്നീട് 1999-ൽ ഇത് ഷാദി.കോം എന്ന് പുനർനാമകരണം ചെയ്തു. പ്രമുഖ വിവാഹ വെബ്സൈറ്റായ ഷാദി.കോമിന്റെ സ്ഥാപകൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. 2015 ജൂലൈയോടെ 200 സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. 2021-ൽ അനുപം മിത്തൽ സ്റ്റാർട്ടപ്പ് അധിഷ്ഠിത ടിവി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ വിധികർത്താവാകാൻ തുടങ്ങി. രാജ്യത്തെ യുവസംരംഭകർക്ക് വലിയ പ്രചോദനം നൽകിയ അദ്ദേഹം, പുതിയ സീസണിലും തിരിച്ചെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+