ശമ്പളം 72,000 ആകും? ഫിറ്റ്മെൻ്റ് ഫാക്ടറിൽ പുതിയ നിർദേശം ഇങ്ങനെ..ജീവനക്കാർക്ക് കോളടിക്കും
ബെംഗളൂരിലെ കേന്ദ്രസർക്കാർ ജിവനക്കാരുടെ സംഘടന പ്രതിനിധികളുമായുള്ള എട്ടാം ശമ്പള കമ്മീഷൻ കൂടിക്കാഴ്ച കഴിഞ്ഞ ദിവസമാണ് നടന്നത്. ചണ്ഡീഗഡ്, ജയ്പൂർ, പതുച്ചേരി, ഡൽഹി എന്നിവിടങ്ങളിലെ കൂടിക്കാഴ്ച കമ്മീഷൻ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. മുംബൈയിലെ യോഗമാണ് ഇനി നടക്കാനിരിക്കുന്നത്.
ശമ്പള-പെൻഷൻ പരിഷ്കരണം, ഫിറ്റ്മെൻ്റ് ഫാക്ടർ എന്നിവ സംബന്ധിച്ച നിർദേശങ്ങളാണ് യോഗങ്ങളിൽ പ്രധാനമായും ഉയർന്നത്. ഫിറ്റ്മെൻ്റ് ഫാക്ടർ അടിസ്ഥാനപ്പെടുത്തിയാണ് ശമ്പളം നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ എട്ടാം ശമ്പള കമ്മീഷൻ നിർദേശിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയായിരിക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. 3.0-4.0 ഇടയിലുള്ള ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കണമെന്ന ആവശ്യമാണ് വിവിധ സംഘടനകൾ ഉയർത്തിയത്.

അടിസ്ഥാന ശമ്പളത്തിൽ നിന്നും നാല് മടങ്ങ് വർധനവാണ്
ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് ആവശ്യപ്പെടുന്നത്. നാഷണൽ കൗൺസിൽ-ജെസിഎം (എൻസിജെസിഎം), ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (എഐഡിഇഎഫ്) എന്നിവർ 3.833 മടങ്ങും.3.0-4.0 നും ഇടയിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഫിറ്റ്മെൻ്റ് ഫാക്ടർ അനുസരിച്ച് അടിസ്ഥാന ശമ്പളത്തിൽ ഉണ്ടാകുന്ന മാറ്റം എത്രയായിരിക്കുമെന്ന് പരിശോധിക്കാം
3.0 ആണെങ്കിൽ അടിസ്ഥാന ശമ്പളം 54,000 ആയിരിക്കും. 3.25 -58500, 3.8-64800, 3.833-68994, 4.0-72,000. അതായത് 3.833 ഉം
4 മടങ്ങ് വർധിപ്പിക്കുമ്പോഴും 3.833 വർധനവ് ഉണ്ടാകുമ്പോഴും ശമ്പളത്തിൽ 3006രൂപയുടെ വ്യത്യാസം മാത്രമാണ് ഉണ്ടാകുന്നത്. ഈ വ്യത്യാസം തുടക്കത്തിൽ അത്ര വലിയ മാറ്റം ഉണ്ടാകില്ല. പക്ഷേ ഒരു വർഷത്തേക്ക് ഉയർന്ന തുക തന്നെ ലഭിക്കും. ഉദാഹരണത്തിന് ലെവൽ 1 ജീവനക്കാരന് ഒരു വർഷം 36,072 രൂപയാണ് അധികമായി ലഭിക്കുന്നത്.
സാധ്യത ഇങ്ങനെ
ആറും ഏഴും ശമ്പള കമ്മീഷൻ യഥാക്രമം 1.86, 2.57 എന്നീ ഫിറ്റ്മെൻ്റ് ഫാക്ടറുകളാണ് നടപ്പാക്കിയത്. എട്ടാം ശമ്പളകമ്മീഷൻ ഇതുവരേയും ഫിറ്റ്മെൻ്റ് ഫാക്ടർ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരൂ. എന്തായാലും 2 നും 4 നും ഇടയിലായിരിക്കും ഫിറ്റ്മെന്റ് ഫാക്ടർ എന്നാണ് സംഘടനകളുടെ വിലയിരുത്തൽ.
അതേസമയം ഈ വർഷം ജുലൈയോടെയാകും എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് മൂന്ന് മാസത്തിനടകം സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നാണ് വിലയിരുത്തുന്നത്. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും ജീവനക്കാർക്ക് ശമ്പളം ലഭിക്കുക.


Click it and Unblock the Notifications
