ശമ്പളം 18,000ത്തിൽ നിന്ന് ഒറ്റയടിക്ക് 72,000 രൂപയാകും? എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ജൂലൈയിൽ
ശമ്പള പരിഷ്കരണം സംബന്ധിച്ച ചർച്ചകളിൽ സജീവമായിരിക്കുകയാണ് എട്ടാം ശമ്പള കമ്മീഷൻ. അടുത്ത ജുലൈയോടെ ഇത് സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. ശമ്പളം നിർണയിക്കുന്നതിൽ ഏറ്റവും നിർണായകമാകുന്ന ഘടകം ഫിറ്റ്മെൻ്റ് ഫാക്ടറാണ്. ആറാം ശമ്പള കമ്മീഷനും ഏഴാം കമ്മീഷനും യഥാക്രമം 1.86,2.57 എന്നിങ്ങനെയാണ് ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കിയത്. ഇക്കുറി ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കണമെന്ന ആവശ്യമാണ് ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘ'നകൾ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് പെൻഷനേഴ്സ് അസോസിയേഷൻ (എ ഐ എഫ് പി എ) ആവശ്യപ്പെട്ടിരിക്കുന്നത് 3.83 ശതമാനമാണ്. അതേസമയം ഭാരതീയ പ്രതിരക്ഷ മസ്ദൂർ സംഘ് (ബി പി എം എസ്) മുന്നോട്ട് വെച്ചത് 4.0 എന്ന ഫിറ്റ്മെന്റ് ഫാക്ടറാണ്. ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ നടപ്പാക്കിയാൽ അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനവ് ഉണ്ടാകും. മുകളിൽ പറഞ്ഞ ഫിറ്റ്മെന്റ് ഫാക്ടറാണ് നടപ്പാക്കുന്നതെങ്കിൽ ഉണ്ടാകുന്ന ശമ്പള വർധനവ് എത്രയെന്ന് വിശദമായി തന്നെ പരിശോധിക്കാം.

ഉദാഹരണത്തിന് 3.83 ആണ് ഫിറ്റ്മെൻ്റ് ഫാക്ടറായി നിശ്ചയിക്കുന്നതെങ്കിൽ 18,000 രൂപ അടിസ്ഥാന ശമ്പളം ഉള്ള ആളുടെ ശമ്പളം ഒറ്റയടിക്ക് 68,940 രൂപയായി ഉയരും. ഇനി 4.0 ആണെങ്കിൽ ഉയർന്ന ശമ്പളം 72,000 രൂപയാകും. ലെവൽ 1 ജീവനക്കാരുടെ ശമ്പളത്തെ കുറിച്ചാണ് ഇത് പറയുന്നത്. ഓരോ ലെവലിലും ഈ ഫിറ്റ്മെൻ്റ് ഫാക്ടറുകൾ നടപ്പാക്കിയാൽ ശമ്പളത്തിലുണ്ടാകുന്ന മാറ്റം അറിയാം.
ലെവൽ 2 വിഭാഗത്തിൽ 19,900 രൂപയാണ് അടിസ്ഥാന ശമ്പളം. ഇവർക്ക് യഥാക്രമം 76,217, 79,600 എന്നിങ്ങനെയായിരിക്കും ശമ്പളം. 21,700 അടിസ്ഥാന ശമ്പളമുള്ള ലെവൽ 3 ജീവനക്കാരുടെ ശമ്പളം 83,11, 86,800 എന്നിങ്ങനെയാകും. 25,500 രൂപമുള്ള ലെവൽ 4 വിഭാഗത്തിന് 97,665, 1,02,000 രൂപ ലഭിക്കും. ലെവൽ 5 ന് 29,200 രൂപയാണ് നിലവിൽ അടിസ്ഥാന ശമ്പളം. ഇത് 1,11,836, 1,16,800 രൂപയാകം.
ലെവൽ 6 - 35,400, 1,35,582, 1,41,600
ലെവൽ 7 - 44,900, 1,71,967, 1,79,600
ലെവൽ 10 - 56,100, 2,14,863, 2,24,40
ലെവൽ 13 - 1,23,100, 4,71,473, 4,92,400
ലെവൽ 18 - 2,50,000, 9,57,500, 10,00,000എന്നിങ്ങനെയാകും ശമ്പള വർധനവ്. അതേസമയം ഇത് വെറും സാധ്യത മാത്രമാണ്. ഡിഎ, വീട്ട് വാടക, ഗതാഗത അലവൻസ് തുടങ്ങിയ ഘടകങ്ങളെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും അന്തിമ ശമ്പളം നിശ്ചയിക്കുക.
കഴിഞ്ഞ നവംബർ മൂന്നിനായിരുന്നു എട്ടാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. 18 മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ അടുത്ത ജുലൈയോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.അതിനുശേഷം മാത്രമേ ഫിറ്റ്മെൻ്റ് ഫാക്ടർ സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.


Click it and Unblock the Notifications
