ശമ്പളം കൂടാന്‍ പോകുന്നു; ഉദ്യോഗസ്ഥര്‍ ഹാപ്പി, ജൂലൈയില്‍ ക്ഷാമബത്ത നാല് ശതമാനം വര്‍ധിക്കും
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഉടന്‍ വര്‍ധിക്കും. ജൂലൈയില്‍ ക്ഷാമബത്ത (ഡിഎ) കൂടാന്‍ പോകുന്നു. നാല് ശതമാനം വര്‍ധനവാണ് ക്ഷാമബത്തിയില്‍ വരാന്‍ പോകുന്നത്. ഇതോടെ നിലവില്‍ ലഭിക്കുന്ന 55 ശതമാനം ഡിഎ ഇനി 59 ശതമാനമായി വര്‍ധിക്കാനാണ് സാധ്യത. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഡിഎ നിശ്ചയിക്കുക. മെയ് മാസത്തില്‍ സൂചിക 0.5 പോയന്റ് ഉയര്‍ന്ന് 144ലെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി സൂചിക ഉയരുകയാണ്. മാര്‍ച്ചില്‍ 143 പോയന്റ് ആയിരുന്നു. ഏപ്രിലില്‍ 143.5 ആയി. നിലവില്‍ 144 പോയന്റും. ഈ ട്രെന്‍ഡ് പരിശോധിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജൂണിലെ സൂചിക ഡാറ്റ ആഗസ്റ്റ് ആദ്യത്തിലാണ് പരസ്യപ്പെടുത്തുക.

മൂന്ന് മുതല്‍ നാല് ശതമാനം വരെ ഡിഎ വര്‍ധിക്കാനാണ് സാധ്യത. ജൂണില്‍ ഉപഭോക്തൃവില സൂചിക 0.5 പോയന്റ് ഉയര്‍ന്നാല്‍ 144.5 ആയി ഉയരും. 12 മാസത്തിലെ ശരാശരി സൂചിക ഏഴാം ശമ്പളകമ്മീഷനിലെ കണക്കുകളുിമായി ഒത്തുനോക്കുമ്പോള്‍ ഡിഎ 58.85 ശതമാനമായി ഉയരും. ഇത് 59 ആക്കി കണക്കാക്കാനാണ് സാധ്യത. നിലവിലെ 55ല്‍ നിന്ന് നാല് ശതമാനം ഉയരുമ്പോള്‍ ഡിഎ 59 ശതമാനത്തിലെത്തും.
പ്രഖ്യാപനം എപ്പോള്‍
ആറ് മാസത്തെ ഉപഭോക്തൃവില സൂചിക പരിശോധിച്ച് ജൂലൈ മുതലാണ് ഡിഎയില്‍ മാറ്റം വരിക. എന്നാല്‍ ജൂലൈയില്‍ കൂടിയ ശമ്പളം കയ്യില്‍ കിട്ടില്ല. കാരണം, ഡിഎ വര്‍ധനവിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്തംബറിലോ ഒക്ടോബറിലോ ആണ് സാധാരണ ഉണ്ടാകുക. ദീപാവലിയോട് അനുബന്ധിച്ചാകും പ്രഖ്യാപനത്തിന് സാധ്യത. എങ്കിലും ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ഉയര്‍ന്ന ശമ്പളം കിട്ടും.
ഏഴാം ശമ്പളകമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള അവസാനത്തെ ഡിഎ വര്‍ധനവായിരിക്കും അടുത്ത ഡിസംബറിലേത്. കാരണം വരുന്ന ഡിസംബര്‍ 31ന് കമ്മീഷന്റെ കാലാവധി തീരും. എട്ടാം ശമ്പളകമ്മീഷന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കമ്മീഷന്‍ ചെയര്‍മാന്റെ പേര് പ്രഖ്യാപിച്ചിട്ടുമില്ല. പരിഗണനാ വിഷയങ്ങളും (ടിഒആര്‍) വെളിപ്പെടുത്തിയിട്ടില്ല. ടിഒആര്‍ തയ്യാറായിട്ടുണ്ട് എന്ന് ഏപ്രിലില്‍ സൂചനകളുണ്ടായിരുന്നു.
കുടിശ്ശിക ഉള്‍പ്പെടെ കിട്ടും
ഈ വര്‍ഷം അവസാനത്തോടെ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി തീരുന്നതിനാല്‍ എട്ടാം ശമ്പളകമ്മീഷന്‍ പഠന-ശൂപാര്‍ശ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും. കഴിഞ്ഞകാലങ്ങളിലെ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് രണ്ട് വര്‍ഷത്തോളം വേണ്ടി വന്നിട്ടുണ്ട്. എട്ടാം ശമ്പളകമ്മീഷനിലും സമാനമായ കാലപരിധി പ്രതീക്ഷിക്കാം. അതായത്, 2027ല്‍ മാത്രമേ എട്ടാം ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കൂ.
എങ്കിലും നിലവിലുള്ള അടിസ്ഥാന ശമ്പളം കണക്കാക്കി കൃത്യമായ ഇടവേളകളില്‍ ഡിഎ വര്‍ധനവ് പ്രതീക്ഷിക്കാം. മാത്രമല്ല, കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുന്ന ഘട്ടത്തില്‍ 2026 ജനുവരി ഒന്ന് മുതലുള്ള കുടിശ്ശിക സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വരുമ്പോള്‍ വലിയ തുക ശമ്പളമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications