ശമ്പളം വര്‍ധിക്കും; ഡ്യൂട്ടി അലവന്‍സുകളില്‍ വര്‍ധന പ്രഖ്യാപിച്ച് ഇന്‍ഡിഗോ; പൈലറ്റുമാരുടെ ശമ്പളം ഇങ്ങനെ
മുംബൈ: സമീപകാലത്ത് ഇന്‍ഡിഗോ വിമാനക്കമ്പനി നേരിട്ട വലിയ പ്രതിസന്ധികള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ പൈലറ്റുമാര്‍ക്ക് ശമ്പളത്തിലും ആനുകൂല്യങ്ങളിലും വന്‍ വര്‍ധന. പുതിയ ശമ്പള പരിഷ്കരണം പുതുവര്‍ഷത്തില്‍ (ജനുവരി ഒന്ന്) പ്രാബല്യത്തില്‍ വരും. ഡിസംബറിന്റെ ആദ്യ വാരങ്ങളില്‍ പൈലറ്റുമാരുടെ കുറവ് മൂലം ഇന്‍ഡിഗോയ്ക്ക് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയാണ് യാത്രക്കാരും നേരിട്ടത്. പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്നപ്പോഴാണ് മാനേജ്മെന്റിന്റെ ഈ സുപ്രധാന തീരുമാനം. പൈലറ്റുമാരുടെ ജോലി ഭാരവും മാനസിക സമ്മര്‍ദവും കണക്കിലെടുത്ത് വിവിധ ഡ്യൂട്ടി അലവന്‍സുകളിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്.
അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന് ശേഷം പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ച് വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന പുതിയ ചട്ടങ്ങളാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

പുതുക്കിയ നിരക്ക് പ്രകാരം ക്യാപ്റ്റന്മാരുടെ ലേഓവര്‍ അലവന്‍സ് മണിക്കൂറിന് 2,000 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തി. ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് ഇത് 1,000 രൂപയില്‍ നിന്ന് 1,500 രൂപയാകും. ഡ്യൂട്ടിക്കു പോകാനായി പൈലറ്റുമാര്‍ യാത്രക്കാരായി വിമാനത്തില്‍ സഞ്ചരിക്കുന്ന സമയത്തിന് നല്കുന്ന 'ഡെഡ്ഹെഡ്' അലവന്‍സ് ക്യാപ്റ്റന്മാര്ക്ക് മണിക്കൂറിന് 4,000 രൂപയായും ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് 2,000 രൂപയായും വര്‍ധിപ്പിച്ചു.
രാത്രിയില്‍ വിമാന സര്‍വീസുകള്‍ നടത്തുന്ന പൈലറ്റുമാര്‍ക്ക് പ്രത്യേക നൈറ്റ് അലവന്‍സും ഇനി മുതല്‍ ലഭിക്കും. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെയുള്ള സമയത്തെ ജോലിക്കായി ക്യാപ്റ്റന്മാര്ക്ക് മണിക്കൂറിന് 2,000 രൂപയും ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് 1,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
വിമാനങ്ങള്‍ മാറിക്കയറേണ്ടി വരുമ്പോള്‍ നല്കുന്ന ടെയില്‍ സ്വാപ്പ് അലവന്‍സ്, 90 മിനിറ്റില്‍ കൂടുതല്‍ നീളുന്ന ട്രാന്‍സിറ്റ് സമയത്തിനുള്ള അലവന്‍സ് എന്നിവയും വര്‍ധിപ്പിച്ചു. ഡ്യൂട്ടി സമയം സംബന്ധിച്ച് പുതിയ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ പൈലറ്റുമാരുടെ ലഭ്യതയില്‍ ഉണ്ടാകുന്ന കുറവ് പരിഹരിക്കാനും അവരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്താനും ഈ ശമ്പള വര്‍ധന സഹായിക്കുമെന്നാണ് ഇന്‍ഡിഗോയുടെ വിലയിരുത്തല്‍.
സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ഈ സാമ്പത്തിക ആനുകൂല്യങ്ങള്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുമെന്ന് കമ്പനി കരുതുന്നു. ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 9.5 ലക്ഷം രൂപ സമ്പാദിക്കുന്ന സീനിയര്‍ ക്യാപ്റ്റന്‍ 15,000 രൂപ മുതല്‍ 20,000 രൂപ അധികമായി ലഭിക്കും. നിലവില്‍ ഫസ്റ്റ് ഓഫീസര്‍ക്ക് 2.5 ലക്ഷം മുതല്‍ 4.5 ലക്ഷം വരെയും ക്യാപ്റ്റന്‍ സീനിയോരിറ്റി അനുസരിച്ച് ആറ് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുമാണ് ശമ്പളം.
റദ്ദാക്കിയത് 5,000-ലധികം വിമാനങ്ങള്‍
ഈ മാസം ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളില്‍ 5,000-ത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ഡിസംബര്‍ അഞ്ചിന് മാത്രം 1,600-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു. വിമാന ജീവനക്കാര്‍ക്കുള്ള നിര്‍ബന്ധിത വിശ്രമ കാലയളവ് ആഴ്ച്ചയില്‍ 36 മണിക്കൂറില്‍ നിന്ന് തുടര്‍ച്ചയായി 48 മണിക്കൂറായി നീട്ടി. ഇതാണ് പ്രതിസന്ധിയുണ്ടാകാന്‍ പ്രധാന കാരണം.
-
ഡിഎ വര്‍ധനവ് 360 രൂപ മുതല്‍ 7500 രൂപ വരെ; 4 മാസത്തെ തുക മൊത്തം കിട്ടും, ജീവനക്കാര്‍ക്ക് നേട്ടം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications