Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന

ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന രണ്ടാമത്തെ വാര്‍ത്തയാണ് വരുന്നത്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ നിന്നായിരുന്നു വാര്‍ത്ത. സാമ്പത്തിക പ്രതിസന്ധി നേരിടാനായിരുന്നു ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ തെലങ്കാനയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇത് സാമ്പത്തിക ഞെരുക്കം കാരണമായിട്ടല്ല.

സര്‍ക്കാര്‍ ജീവനക്കാരില്‍ കുടുംബത്തോടുള്ള കടമയും ബാധ്യതയുമെല്ലാം ഓര്‍മിപ്പിക്കാനും നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് തെലങ്കാന സര്‍ക്കാര്‍ പുതിയ തീരുമാനവുമായി വരുന്നത്. രക്ഷിതാക്കളെ ഗൗനിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനാണ് നീക്കം. മന്ത്രിസഭ ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കും.

salary cut in telangana govt employees

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രായമായ രക്ഷിതാക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അല്ലാത്ത ജീവനക്കാരുടെ ശമ്പളമാണ് പത്ത് ശതമാനം കുറയ്ക്കുക. ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നാലാണ് നടപടി. ഈ തുക രക്ഷിതാക്കള്‍ക്ക് നേരിട്ട് കൈമാറുകയാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നടപടിയാണോ സ്വീകരിക്കുക എന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ഇക്കാര്യം നേരത്തെ പല തവണ സൂചിപ്പിച്ചിരുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം ബില്ല് കൊണ്ടുവരാന്‍ ആലോചിക്കുന്നത്. എന്നാല്‍ എന്തൊക്കെ വ്യവസ്ഥകളാണ് ബില്ലില്‍ ഉണ്ടാകുക എന്ന് അറിയാവിട്ടില്ല. രക്ഷിതാക്കളുടെ പരാതി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശമ്പളം വെട്ടിക്കുറച്ച് ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം കുറയ്ക്കുക മാത്രമല്ല, നേരത്തെ പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് തല്‍ക്കാലം തടയുകയും ചെയ്തു. 1952ന് ശേഷം ആദ്യമായിട്ടാണ് ഹിമാചല്‍ പ്രദേശിന് ഇത്തരം ഒരു അനുഭവം. മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത് എന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു പറഞ്ഞു.

ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക് മുഖ്യമന്ത്രിയുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറയ്ക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പോലീസ് മേധാവി, ഉന്നത പോലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ ശമ്പളത്തിലും ആനുപാതികമായ കുറവ് വരും. സര്‍ക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ എല്ലാ തുകയും തിരിച്ചുതരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട ഗ്രാന്റ് അനുവദിക്കാത്തതാണ് ഹിമാചല്‍ പ്രദേശിലെ വെട്ടിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+