Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കുറയും; ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനുള്ള തുക നേരിട്ട് പിടിക്കും, കടുത്ത നടപടിയുമായി ഒഡീഷ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഒഡീഷ മുഖ്യമന്ത്രി. കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കേണ്ട ആശ്രിത ധനത്തില്‍ വീഴ്ച വരുത്തിയാല്‍ ഇനി മുതല്‍ ശമ്പളം കുറയും. സര്‍ക്കാര്‍ തന്നെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിച്ച് ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ജി.

ട്രംപിനെ വിശ്വസിച്ച ഇറാന്‍ പെട്ടു; ലാറക് ദ്വീപ് ലക്ഷ്യമിട്ടത് എന്തിന്? വിപ്ലവ സേനയുടെ നീക്കം പൊളിഞ്ഞു
ട്രംപിനെ വിശ്വസിച്ച ഇറാന്‍ പെട്ടു; ലാറക് ദ്വീപ് ലക്ഷ്യമിട്ടത് എന്തിന്? വിപ്ലവ സേനയുടെ നീക്കം പൊളിഞ്ഞു

നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും ജീവനാംശം നല്‍കുന്നില്ല എന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നുണ്ടോ എന്ന് എല്ലാ വകുപ്പുകളും ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

salary cut in odisha govt employee here is when

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രി പരാതി പരിഹാര യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എല്ലാ യോഗങ്ങളില്‍ നിന്നും രണ്ടോ മൂന്നോ പരാതികള്‍ ജീവനാംശം നല്‍കാത്തതുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്നാണ് വിഷയത്തില്‍ ശാശ്വത പരിഹാരം വേണം എന്ന് മുഖ്യമന്ത്രി തീരുമാനിച്ചതും പുതിയ ഉത്തരവ് ഇറക്കിയതുമെന്ന് റിപ്പോര്‍ട്ടികള്‍ വ്യക്തമാക്കുന്നു.

മധുവിധു കഴിഞ്ഞു? രാഹുല്‍ ഗാന്ധിയെ വെല്ലുമോ വിജയ്, രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍
മധുവിധു കഴിഞ്ഞു? രാഹുല്‍ ഗാന്ധിയെ വെല്ലുമോ വിജയ്, രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍

രണ്ട് പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അനുസരിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഒന്ന്. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് നല്‍കുന്നു എന്നതാണ് മറ്റൊന്ന്. രണ്ടു കാര്യവും വളരെ പ്രധാനപ്പെട്ടതാണെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ജീവനാംശം നല്‍കുന്നതിന്റെ കോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പിലെ ഡിഡിഒ നിശ്ചിത തുക ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കണം. ഈ തുക എല്ലാ മാസവും ഉദ്യോഗസ്ഥന്റെ ഭാര്യയുടെയും മക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണം. പുതിയ സംവിധാനത്തിലൂടെ എല്ലാ പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണം ഇന്നും വില കുറഞ്ഞു; കേരളത്തില്‍ താഴ്ന്നത് 1080 രൂപ, വിപണിയില്‍ വന്‍ മാറ്റം, പുതിയ നിരക്ക്
സ്വര്‍ണം ഇന്നും വില കുറഞ്ഞു; കേരളത്തില്‍ താഴ്ന്നത് 1080 രൂപ, വിപണിയില്‍ വന്‍ മാറ്റം, പുതിയ നിരക്ക്

ഈ നടപടികള്‍ എളുപ്പമാകാന്‍ ശമ്പള വിതരണം സര്‍ക്കാരിന്റെ എച്ച്ആര്‍എംഎസ് സംവിധാനവുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. ഈ പ്രക്രിയ കമ്പ്യൂട്ടര്‍വത്കൃതമാകുന്നതോടെ മാസാവസാനം ശമ്പളത്തിന്റെ കണക്ക് നോക്കുമ്പോള്‍ തന്നെ ക്ലര്‍ക്കുമാരുടെ ഇടപെടലോ ജീവനക്കാരന്റെ അനുമതിയോ കൂടാതെ ജീവനാംശ തുക ആവശ്യക്കാരിലെത്തും. ഇത് വിതരണത്തിലെ സാങ്കേതിക തടസങ്ങളും കാലതാമസങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ സഹായകരമാകുമെന്നാണ് ഒഡീഷ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+