കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ കശാപ്പ് നിരോധനം പിന്‍വലിക്കല്‍; ഗുജറാത്തിലെ തിരിച്ചടി ഭയന്ന്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് ഗുജറാത്തിലെ തിരിച്ചടി ഭയന്നാണെന്ന് റിപ്പോര്‍ട്ട്. രാജ്യമെങ്ങും പ്രതിഷേധത്തിനിടയാക്കിയ തീരുമാനമായിരുന്നു കാലിച്ചന്തയില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.

വീണ്ടും ഡിസംബര്‍; കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സാക്ഷിയാകുന്ന മാസം
ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇത് പിന്‍വലിച്ചത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കര്‍ഷകരുടെ വോട്ട് ലക്ഷ്യമാക്കിയാണെന്നാണ് സൂചന. നവംബര്‍ 30ന് ഇറക്കിയ വിജ്ഞാപനമാണ് ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് ആയി പുറത്തിറക്കിയിരിക്കുന്നത്.

bjp

കഴിഞ്ഞ മെയ് 23നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു. ഇത് കടക്കെണിയിലായ കര്‍ഷകരെ ദുരിതത്തിലാക്കുകയും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷണക്കണക്കിന് തൊഴിലാളികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

ഇത്തരമൊരു വിജ്ഞാപനം ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണായുധമാക്കിയിരുന്നു. ദളിതരും കര്‍ഷകരും ധാരളമുള്ള മണ്ഡലങ്ങളില്‍ ഇവരുടെ വോട്ടുകള്‍ അനുകൂലമാക്കാനായാണ് ബിജെപി നിയന്ത്രണം പിന്‍വലിച്ചത്. ദളിതര്‍ക്കുനേരെയുള്ള ആക്രമണം ഗുജറാത്തില്‍ വലിയതോതില്‍ പ്രചരണമാകുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉയര്‍ത്തിയായിരിക്കും ബിജെപിയുടെ തുടര്‍ന്നുള്ള വോട്ടുതേടല്‍.

English summary
Centre withdraws ban on sale of cattle for slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X