കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവുമായി പ്രധാനമന്ത്രിക്ക് ബന്ധം? നോട്ടുനിരോധനത്തിന് മുമ്പ് കള്ളപ്പണം വെളുപ്പിച്ചു, സത്യാവസ്ഥ എന്ത്

നോട്ടുനിരോധനത്തിന് മുമ്പ് നീരവ് കള്ളപണം വെളുപ്പിച്ചെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: വജ്രവ്യാപാരി നീരവ് മോദിയുടെ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. നീരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സൂചനയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ ജ്വല്ലറികള്‍ വഴി പല വമ്പന്‍മാരും കള്ളപ്പണം വെളുപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും വന്നത് നോട്ടുനിരോധനത്തിന് മുമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ നീക്കം നീരവും അദ്ദേഹത്തോട് അടുപ്പമുള്ളവരും നേരത്തെ മനസിലാക്കിയെന്നാണ് ഇതിലൂടെ മനസിലാവുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അടപ്പുമുള്ളതിനാലാണ് ഈ നീക്കം നേരത്തെ മനസിലാക്കാന്‍ നീരവിന് സാധിച്ചതെന്നാണ് കരുതുന്നത്. ഇതോടെ ബിജെപി നേതൃത്വം ഒന്നടങ്കം കുരുക്കിലായിരിക്കുകയാണ്. നേരത്തെ നീരവിനൊപ്പം പ്രധാനമന്ത്രി നില്‍ക്കുന്ന ചിത്രം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തില്‍ ബിജെപി മാത്രമല്ല കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെല്ലാം നീരവിന്റെ ജ്വല്ലറികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചവരാണ്.

ഇന്‍കം ടാക്‌സ് വിഭാഗത്തിന് അമ്പരപ്പ്

ഇന്‍കം ടാക്‌സ് വിഭാഗത്തിന് അമ്പരപ്പ്

നീരവിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ചിറങ്ങിയ ഇന്‍കം ടാക്‌സ് വിഭാഗം ഇപ്പോള്‍ കടുത്ത അമ്പരപ്പിലാണ്. അതിനേക്കാള്‍ വലിയ കാര്യങ്ങളാണ് ഇപ്പോള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്നത്. നീരവിന്റെ കമ്പനി വഴി 38 കോടിയുടെ കള്ളപണമാണ് വെളുപ്പിച്ചത്. ഇവിടെ നിന്ന് രത്‌നങ്ങള്‍ വാങ്ങിവയര്‍ നിയമവിധേയമായി എട്ടുകോടി മാത്രമാണ് ചെലവിട്ടത്. കള്ളപ്പണം വെളുപ്പിച്ചവരെല്ലാം വന്‍കിടക്കാരാണെന്ന് നേരത്തെ തന്നെ ഇന്‍കം ടാക്‌സ് വിഭാഗം പറഞ്ഞിരുന്നു. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി കുരുക്കിലായിരിക്കുകയാണ്. ആറുകോടിയുടെ രത്‌നങ്ങളാണ് സിംഗ്‌വി നീരവിന്റെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയത്. ഇതെല്ലാം കള്ളപ്പണമാണെന്നാണ് സൂചന. എന്നാല്‍ ഇത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 1.6 കോടിയുടെ ആഭരണങ്ങള്‍ ചെക്ക് വഴിയാണ് താന്‍ വാങ്ങിയതെന്ന് സിംഗ്‌വി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ഇത്തരമൊരു കുരുക്കില്‍പ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്.

നോട്ടുനിരോധനവും പ്രധാനമന്ത്രിയും

നോട്ടുനിരോധനവും പ്രധാനമന്ത്രിയും

നീരവിന്റെ ജ്വല്ലറിയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമാണ് 2016 വരെ ആഭരങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇത് നോട്ടുനിരോധനത്തിന്റെ സമയത്ത് 340ലേക്ക് കുതിച്ചെന്ന് ആദായനികുതി വകുപ്പ് തന്നെ പറഞ്ഞിരുന്നു. അതായത് ഈ നീക്കം നീരവ് തനിക്ക് വേണ്ടപ്പെട്ടവരുമായി പങ്കുവെച്ചിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. പ്രമുഖ ബിജെപി നേതാക്കളുമായി പ്രധാനമന്ത്രിയുമായും നേരിട്ട് ബന്ധമുണ്ടെന്നാണിത് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതൊക്കെ വെറും കെട്ടുകഥയാണെന്നാണ് ബിജെപിയുടെ ഭാഷ്യം. കേന്ദ്ര സര്‍ക്കാരിന് ഏറ്റവും അടുപ്പമുള്ള വ്യക്തികളാണ് നീരവിന്റെ ജ്വല്ലറിയില്‍ വച്ച് കള്ളപ്പണം വെളുപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം നീരവിനെ നേരിട്ട് ചോദ്യം ചെയ്താല്‍ മാത്രമേ മനസിലാകൂ. അതേസമയം നീരവ് നേരിട്ടാണോ ഇടപാടുകള്‍ നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ഇന്‍കം ടാക്‌സ് വിഭാഗം പറയുന്നത്. പാന്‍ കാര്‍ഡില്ലാതെ ഇടപാട് നടത്തിയ എല്ലാവര്‍ക്കും കള്ളപ്പണം വെളുപ്പിച്ചതുമായ സംഭവത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സിദ്ധരാമയ്യയും കുരുക്കില്‍

സിദ്ധരാമയ്യയും കുരുക്കില്‍

പ്രധാനമന്ത്രി വിഷയവുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ച് കോണ്‍ഗ്രസാണ് ഇപ്പോള്‍ ശരിക്കും കുടുങ്ങിയിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ നീരവിന്റെ ജ്വല്ലറിയില്‍ നിന്ന് 12.85 കോടിയുടെ ആഭരണങ്ങളാണ് വാങ്ങിയിരിക്കുന്നത്. ജ്വല്ലറിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങിയതും ഇവരാണ്. ലോകത്തെ ഏറ്റവും ധനികരിലൊരാളായ ബിസിനസുകാരന്റെ അമ്മയെയാണ് ആഭരണങ്ങള്‍ വാങ്ങാന്‍ ചെലവിട്ട തുകയുടെ കാര്യത്തില്‍ ഇവര്‍ പിന്നിലാക്കിയിരിക്കുന്നത്. ഈ തുക കള്ളപ്പണമാണെന്നാണ് സൂചന. ആരോപണങ്ങള്‍ ഇതുവരെ സിദ്ധരാമയ്യയോ മന്ത്രിയോ മറുപടി പറഞ്ഞിട്ടില്ല. അഹമ്മദബാദില്‍ നിന്നുള്ള ബിസിനസ്മാന്‍ ഒമ്പത് കോടിയുടെ ആഭരണങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഈ വ്യാപാരി പ്രധാനമന്ത്രിയുടെ അടുപ്പക്കാരനാണെന്ന് സൂചനയുണ്ട്.

നടപടിയെടുക്കാതെ കണ്ണടച്ചു

നടപടിയെടുക്കാതെ കണ്ണടച്ചു

നീരവിനെതിരെ ആരോപണങ്ങള്‍ ഇത്രയധികം രൂക്ഷമായത് കൊണ്ടാണ് ഇന്‍കം ടാക്‌സ് വിഭാഗം നടപടിയെടുത്തതെന്ന് ആരോപണമുണ്ട്. നേരത്തെ തന്ന ഇക്കാര്യം അവര്‍ അറിഞ്ഞിരുന്നു. ഒന്നരവര്‍ഷം മുമ്പ് ഇക്കാര്യത്തില്‍ ഇന്‍കം ടാക്‌സ് വിഭാഗം അന്വേഷണം നടത്തുകയും തെളിവുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് നീരവ് മോദി ഇന്ത്യ വിട്ടിട്ടുണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് നടപടി വൈകിപ്പിച്ചതെന്ന കാര്യത്തില്‍ ഇന്‍കം ടാക്‌സ് വിഭാഗത്തിന് ഉത്തരമില്ല. സര്‍ക്കാരുമായി അടുപ്പമുള്ളതിനാലാണ് നടപടിയെടുക്കാതെ വൈകിപ്പിച്ചതെന്നാണ് സൂചന. 2011ല്‍ നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് വിഭാഗം പ്രത്യേക പരിശോധന നടത്തിയിരുന്നു. അന്നും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിരുന്നു. നിലവിലുള്ള സ്റ്റോക്കുകളിലും രേഖകളിലുള്ള സ്റ്റോക്കുകളിലും പൊരുത്തക്കേടും ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതര്‍ മറച്ചുവെച്ചെന്നാണ് സൂചന. അന്ന് ഈ വിഷയത്തില്‍ നടപടിയെടുത്തിരുന്നെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പ്പാത്തട്ടിപ്പ് പോലും നടക്കില്ലായിരുന്നു.

നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!നീരവ് മോദി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹോങ്കോങ്: ചൈന ഇന്ത്യയ്ക്കെതിരെ തിരിയും!!

മോദി തരംഗം കര്‍ണാടകയിലേക്ക്, യെദ്യൂരപ്പയുടെ പ്രചാരണം വേണ്ടെന്ന് ബിജെപി, ഇനി കളി മാറും!!മോദി തരംഗം കര്‍ണാടകയിലേക്ക്, യെദ്യൂരപ്പയുടെ പ്രചാരണം വേണ്ടെന്ന് ബിജെപി, ഇനി കളി മാറും!!

ഭാരത് ബന്ദ് അക്രമാസക്തമാകുന്നു, യുപിയിലും ബീഹാറിലും കലാപത്തിന് സാധ്യത!! സംഘര്‍ഷം കത്തുന്നു!!ഭാരത് ബന്ദ് അക്രമാസക്തമാകുന്നു, യുപിയിലും ബീഹാറിലും കലാപത്തിന് സാധ്യത!! സംഘര്‍ഷം കത്തുന്നു!!

English summary
Sales peaked pre-note ban at nirav modis jewellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X