മന്‍മോഹന്‍റെ കഴിവുകേടില്‍ മനംനൊന്ത് ആത്മഹത്യ
ബാംഗ്ലൂരില്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിവുകേടില്‍ മനം നൊന്ത് യുവാവ് ആത്മഹത്യം ചെയ്തു. പാകിസ്താന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ മറപടി കൊടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ട ദു:ഖത്തിലാണ് ആത്മഹത്യ. ആത്മഹത്യ കുറിപ്പില്‍ തന്‍റെ മരണ കാര്യങ്ങളില്‍ ഒന്ന് പ്രധാനമന്ത്രിയാണ് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
32 വയസ്സുകാരനായ സന്തോഷ് ഗൗഡയാണ് ആത്മഹത്യ ചെയ്തത്. ദസരഹളളിയിലെ താമസക്കാരനായ സന്തോഷ് ഒരു ഷൂ വില്‍പന ശാലയിലെ സെയില്‍സ് മാന്‍ ആയിരുന്നു. 2013 ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് സന്തോഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തിയത്.

12 വര്‍ഷമായി സന്തോഷ് ബാംഗ്ലൂരില്‍ എത്തിയിട്ട്. പ്രീ ഡിഗ്രി പാതിയില്‍ നിര്‍ത്തിയിട്ടായിരുന്നു ചിക്കമംഗലൂരില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് വണ്ടി കയറിയത്. വിവിധ കമ്പനികളില്‍ സെയില്‍സ് മാന്‍ ആയി ജോലി നോക്കി വരികയായിരുന്നു. അവിവാഹിതനായിരുന്ന സന്തോഷ് ജീവിത വിജയത്തെക്കുറിച്ച് എപ്പോഴും ആകുലനായിരുന്നുവത്രെ. അത്യാവശ്യം മദ്യപാനവും കള്ളച്ചൂതും ഒക്കെ കൂട്ടിനുണ്ടായിരുന്നുവെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പാണ് പോലീസ് കണ്ടെടുത്തിട്ടുളഅലത്. ആദ്യ പേജുകളില്‍ വ്യക്തപരമായ പ്രശ്‌നങ്ങളാണ് പറഞ്ഞിട്ടുള്‌ലത്. എന്നാല്‍ അവസാന പേജ് പ്രധാനമന്ത്രിയുടെ കഴിവുകേടിനായാണ് മാറ്റി വച്ചിട്ടുള്ളത്.












Click it and Unblock the Notifications