ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ തൂങ്ങിമരിച്ചു
പുനെ: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മുന്‍ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അങ്കോളയുടെ മുന്‍ ഭാര്യയായ പരിണിതിയെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജീവിതപ്രശ്‌നങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പും പരിണിതി മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ നിന്നും ലഭിച്ചു.
സലില്‍ അങ്കോളയുമായി പിരിഞ്ഞ ശേഷം മാതാപിതാക്കള്‍ക്കൊപ്പം പുനെയിലെ വീട്ടിലായിരുന്നു പരിണിതി താമസിച്ചുവന്നിരുന്നത്. 2011 ലാണ് ഇവര്‍ വിവാഹമോചിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. 21 കാരനായ മകനും 16 കാരിയായ മകളും പരിണിതിക്കൊപ്പമാണ് ജീവിച്ചിരുന്നത്. രാത്രി എട്ടുമണിയോടെ ചുരിദീറിന്റെ ദുപ്പട്ട ഉപയോഗിച്ചാണ് ഇവര്‍ തൂങ്ങിമരിച്ചത്.

പരിണിത ഒഴികെയുള്ള കുടുംബാംഗങ്ങള്‍ ഉച്ചയോടെ പുറത്തേക്ക് പോയിരുന്നു. ഇവര്‍ തിരിച്ചെത്തിയത് വൈകുന്നേരമാണ്. രാത്രി എട്ടുമണിയോടെ ഇവര്‍ തിരിച്ചെത്തുമ്പോഴാണ് പരിണിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാസൂണ്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യാകുറിപ്പില്‍ സലില്‍ അങ്കോളയെക്കുറിച്ച് പരാമര്‍ശമുളളതായി റിപ്പോര്‍ട്ടില്ല.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ച് ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനെതിരെയാണ് സലില്‍ അങ്കോളയും ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. ഇന്ത്യയ്ക്ക് വേണ്ടി 20 ഏകദിനങ്ങളും അങ്കോള കളിച്ചിട്ടുണ്ട്. വലങ്കയ്യന്‍ ഫാസ്റ്റ് ബൗളറായിരുന്നു. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും മുംബൈയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിലും സീരിയലുകളിലും അങ്കോള അഭിനയിക്കാറുണ്ട്.












Click it and Unblock the Notifications