മുഹമ്മദ് സലീം ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി, തീരുമാനം സിപിഎം സംസ്ഥാന സമ്മേളനത്തിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തിരഞ്ഞെടുത്തു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. 80 അംഗ സംസ്ഥാന സമിതിയേയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ മുഹമ്മദ് സലീം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ്.
ബംഗാള്‍ സിപിഎമ്മിന്റെ 26ാം സംസ്ഥാന സമ്മേളനത്തില്‍ ഐക്യകണ്‌ഠേനെ ആണ് മുഹമ്മദ് സലീമിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് എന്ന് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. എസ്എഫ്‌ഐയിലൂടെയാണ് മുഹമ്മദ് സലീമിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. സിപിഎം ബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ മന്ത്രിയായിരുന്നു. യുവജനകാര്യം, ന്യൂനപക്ഷ വികസനം എന്നീ വകുപ്പുകള്‍ ആയിരുന്നു ബംഗാള്‍ മന്ത്രിസഭയില്‍ മുഹമ്മദ് സലീം കൈകാര്യം ചെയ്തിരുന്നത്.

Click it and Unblock the Notifications