സല്‍മാന്റെ സഹോദരിയുടെ വിവാഹത്തിന് മോദി മുഖ്യാതിഥി?
ദില്ലി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹത്തിന് മുഖ്യാതിഥിയായി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ. മൂത്ത സഹോദരി അല്‍വിരയ്‌ക്കൊപ്പമാണ് സല്‍മാന്‍ ദില്ലിയിലെത്തി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ചത്. സല്‍മാനും അല്‍വിരയുമ മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രചരിച്ചത്.
നവംബര്‍ 18നാണ് സല്‍മാന്റെ സഹോദരിയായ അര്‍പ്പിതയുടെ വിവാഹം. ദില്ലി സ്വദേശിയായ ആയുഷ് ശര്‍മയാണ് വരന്‍. ഹൈദരാബാദില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍. നവംബര്‍ 20 ന് ദില്ലിയില്‍ റിസപ്ഷന്‍. അര്‍പ്പിതയുടെ വിവാഹത്തിന് പ്രത്യേകമായി തയ്യാറാക്കിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മോദിക്കൊപ്പം സല്‍മാനും അല്‍വിരയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് സല്‍മാന്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും സല്‍മാന്‍ ഖാന്‍ മോദിയെ സന്ദര്‍ശിച്ചിരുന്നു. സല്‍മാന് ഒപ്പമുള്ള ചിത്രങ്ങള്‍ മോദി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സല്‍മാന്‍ മോദിയെ പ്രശംസിച്ച് രംഗത്ത് വന്നത് വിവാദമായിരുന്നു.
ബാജ്‌റംഗി ബൈജാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി ദില്ലിയിലെത്തിയതാണ് സല്‍മാന്‍. കബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2015 ജൂലൈയിലാണ് റിലീസ് ചെയ്യുന്നത്. കരീന കപൂറാണ് സല്‍മാനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്. മുസ്ലിം യുവാവും ബ്രാഹ്മണ യുവതിയും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.












Click it and Unblock the Notifications