Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പരാമര്‍ശം; അഭിജിത്തിനും ഫറയ്ക്കുമെതിരെ കേസ്

ദില്ലി: സല്‍മാന്‍ ഖാനെ പിന്തുണയ്ക്കാന്‍ ദരിദ്രരരെ അധിക്ഷേപിച്ച് സംസാരിച്ച ബോളിവുഡ് ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയ്‌ക്കെതിരെയും ജ്വല്ലറി ഡിസൈനര്‍ ഫറാ അലി ഖാനെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്.

bhijeet-farahkhan.jp

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയില്‍ മുസാഫര്‍പൂര്‍ അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പരാതിയെ തുടര്‍ന്ന് എസിജെഎം രാംചന്ദ്രപ്രസാദ് എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ക്വാസി മുഹമ്മദ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ നിര്‍ദേശം നല്‍കി.

വിപ്ലവം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രകോപനം, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. ഐപിസി 153, 153 എ, 504, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

തെരുവില്‍ ഉറങ്ങുന്നവര്‍ പട്ടികളാണെന്നും റോഡ് ആരുടേയും അച്ഛന്റെ വകയല്ലെന്നുമായിരുന്നു അഭിജിത്തിന്റെ ട്വീറ്റ്. തെരുവ് ഉറങ്ങാനുള്ള ഇടമല്ലെന്നായിരുന്നു ഫറാ ഖാന്റെ പ്രതികരണം.ട്വീറ്റ് വിവാദമായതോടെ അഭിജിത്ത് മാപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+