• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയില്‍ ദിനങ്ങള്‍ സല്‍മാന്‍ ഖാനെ അസ്വസ്ഥനാക്കി, അമ്മയെ കുറിച്ച് ആശങ്ക, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ജെയ്പൂര്‍: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാനെ ഖാനെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോധ്പൂര്‍ സെഷന്‍സ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചതും രണ്ടുദിവസത്തിന് ശേഷം ജാമ്യം കിട്ടിയതുമൊക്കെ പെട്ടെന്ന് ഉണ്ടായ സംഭവമായിരുന്നു. ജയിലില്‍ സല്‍മാന്‍ ഖാന്‍ രണ്ടു ദിവസം ചെലവിട്ട കാര്യങ്ങളെ കുറിച്ച് ഇതുവരെ പല കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. അദ്ദേഹം പോലീസ് അകമ്പടിയില്‍ ജയിലില്‍ സുഖജീവിതമാണ് നയിച്ചിരുന്നതെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍ ജയിലില്‍ സല്‍മാന് അസ്വസ്ഥനായിരുന്നു എന്നാണ് യാഥാര്‍ത്ഥ്യം.

സ്വന്തം അമ്മയെ കരുതിയായിരുന്നു സല്‍മാന്‍ അസ്വസ്ഥനായിരുന്നതെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ചിങ്കാര മാനുകളെ കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ മാതാവ് സല്‍മാ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇക്കാര്യം വീണ്ടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും സല്‍മാനുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആരോഗ്യം മോശം

ആരോഗ്യം മോശം

ജയിലില്‍ പോകുന്ന കാര്യത്തെ കുറിച്ച് സല്‍മാന് ആശങ്കയേ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ മാതാവ് സല്‍മാ ഖാന്റെ ആരോഗ്യത്തില്‍ അദ്ദേഹം ആശങ്കയിലായിരുന്നു. സല്‍മാന്‍ ജയിലില്‍ പോകുന്നതിന് മുമ്പ് തന്നെ അവര്‍ അസുഖബാധിതയായിരുന്നു. ഇവരുടെ ആരോഗ്യകാര്യങ്ങളെ കുറിച്ച് സല്‍മാന്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചിരുന്നതായി ജയില്‍ ഡിഐജി വിക്രം സിംഗ് കര്‍ണാവത് പറയുന്നു. എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പോലീസുകാരെന്ന് കര്‍ണാവത് പറഞ്ഞു. പിന്നീട് അഭിഭാഷകനെത്തിയാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചതെന്ന് പോലീസുകാര്‍ പറഞ്ഞു. അദ്ദേഹത്തിന് ജയിലില്‍ പ്രത്യേക സൗകര്യം ഒരുക്കി എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സല്‍മാന്‍ വെറും തറയിലാണ് കിടന്നതെന്നും ഡിഐജി പറഞ്ഞു. അതേസമയം ജയിലില്‍ അദ്ദേഹത്തിന് സന്ദര്‍ശകരുണ്ടായിരുന്നെന്നും എന്നാല്‍ പ്രത്യേകമായി എന്തെങ്കിലും വേണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെട്ടിട്ടില്ല.

സഹോദരിമാരോട് അന്വേഷിച്ചു

സഹോദരിമാരോട് അന്വേഷിച്ചു

അമ്മയുടെ സുഖവിവരങ്ങള്‍ സല്‍മാന്‍ സഹോദരിമാരോട് അന്വേഷിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിതാവ് സലീം ഖാനും ഈ വിഷയത്തില്‍ സല്‍മാനുമായി സംസാരിച്ചിരുന്നു. ഒടുവില്‍ സഹോദരന്‍ സൊഹൈല്‍ ഖാന്റെ ഇടപെടലാണ് സല്‍മാനെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. സല്‍മാന്റെ ശിക്ഷ സല്‍മാ ഖാനെ അങ്ങേയറ്റം വിഷമിപ്പിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ സേവനവും ഉണ്ട്. അതേസമയം ജയിലില്‍ ടെന്‍ഷന്‍ കാരണം പ്രഭാത ഭക്ഷണം പോലും കുറച്ചാണ് അദ്ദേഹം കഴിഞ്ഞത്. ജയിലില്‍ വ്യായാമത്തിന് മാത്രമാണ് അദ്ദേഹം പ്രത്യേകം ശ്രദ്ധ കൊടുത്തതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഇതിനായി പ്രത്യേകം മെഷീനുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ജാമ്യം കിട്ടിയപ്പോള്‍ പോലീസുകാരോട് പ്രത്യേകം നന്ദി പറഞ്ഞെന്നും എത്രയും പെട്ടെന്ന് മുംബൈയിലെത്താനായിരുന്നു അദ്ദേഹത്തിന് താല്‍പര്യമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.

മുംബൈയിലെ പാര്‍ട്ടി

മുംബൈയിലെ പാര്‍ട്ടി

ജാമ്യം കിട്ടിയ കാര്യം പോലീസ് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തീരെ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇതിന് ശേഷം കുളിക്കുകയും സാധനങ്ങള്‍ പാക്ക് ചെയ്ത് പോകാന്‍ തയ്യാറെടുക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ജയിലിലെ മറ്റ് തടവുകാര്‍ക്ക് തന്നെ കാണാനുള്ള അവസരവും സല്‍മാന്‍ ഒരുക്കി. എന്നാല്‍ എല്ലാവരും ജയിലിലിലെ ചട്ടങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുംബൈയിലെത്തിയ സല്‍മാന് ബോളിവുഡ് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. അതിന് ശേഷം തന്റെ പുതിയ ചിത്രമായ റേസ് ത്രീയിലെ അംഗങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ചെയ്തു. നടന്‍ സാഖിബ് സാലിം, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും സല്‍മാനൊപ്പമുണ്ടായിരുന്നു. സാഖിബിന്റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ പാര്‍ട്ടിയായിരുന്നു ഇത്. എന്നാല്‍ ജയിലില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ സല്‍മാന്‍ അമ്മയെ കണ്ടെന്നും ഇരുവരും ഏറെ നേരം സംസാരിച്ചെന്നും സഹോദരന്‍ സൊഹൈല്‍ ഖാന്‍ പറയുന്നു. ജയില്‍ ജീവിതം സല്‍മാനെ തളര്‍ത്തിയിട്ടില്ലെന്നും സാധാരണ ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയതായും സൊഹൈല്‍ പറഞ്ഞു.

ചിങ്കാരമാന്‍ കേസ് മുതല്‍ കൃഷ്ണമൃഗ കേസ് വരെ.. സല്‍മാന്‍ ഖാന് അറസ്റ്റും ജാമ്യവും വെറും സാധാരണം!!

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം, ഉടന്‍ പുറത്തിറങ്ങും, 'ടൈഗറിന്' വരവേല്‍പ്പ്!!

ദളിത് ഹര്‍ത്താല്‍; കടകള്‍ അടപ്പിക്കുന്നു, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്, വാഹനങ്ങള്‍ തടഞ്ഞു

English summary
Salman Khan a worried man in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more