സാനിയ നിങ്ങളുടെ ആര്‍ജവം എനിക്കിഷ്ടമായി: സല്‍മാന്‍ ഖാന്‍
ദില്ലി: ടെന്നീസ് താരം സാനിയ മിര്‍സയുടെ പൗരത്വം സംബന്ധിച്ച് വിവാദങ്ങള്‍ നടക്കെ സാനിയയെ അഭിനന്ദിച്ച് ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് സാനിയ നല്‍കിയ മറുപടിയാണ് സല്‍മാന് ഇഷ്ടപ്പെട്ടത്. അക്കാര്യം താരം ട്വിറ്ററിലൂടെ പറയുകയായിരുന്നു.
സാനിയ മറുപടി നന്നായി. വിമര്‍ശകര്‍ക്ക് നിങ്ങള്‍ നല്‍കിയ മറുപടിയിലെ ആര്‍ജവം ഇഷ്ടമായെന്നാണ് സല്‍മാന്റെ ട്വീറ്റ്. 4,339 പേര്‍ ട്വീറ്റിനെ ഫേവര്‍ ചെയ്തിട്ടുണ്ട്. സല്‍മാനോട് അനുകൂലിച്ചും അല്ലാതെയും 2,703 റീട്വീറ്റുകളും വന്നു.

സാനിയ മിര്‍സ പാകിസ്താന്റെ മരുമകളാണെന്ന ബി ജെ പി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ സാനിയ നടത്തിയ റീ ട്വീറ്റാണ് സല്‍മാന്‍ഖാന് ബോധിച്ചത്. സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടി ആര്‍ എസ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നിയമസഭയിലെ ബി ജെ പി നേതാവായ കെ ലക്ഷ്മണ്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
സാനിയ മിര്‍സ പാകിസ്താന്റെ മരുമകളുമാണെന്നും സാനിയയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളാണ് ടി ആര്‍ എസ് ലക്ഷ്യം വെക്കുന്നതെന്നും ബി ജെ പി നേതാവ് ആരോപിച്ചിരുന്നു.
Wah yaarrr! sania mirza , kamaal karti ho . Like the spirit , issse bolteh hain kick ass . .
— Salman Khan (@BeingSalmanKhan) July 24, 2014 

Click it and Unblock the Notifications