സല്‍മാന്‍ ഖാന് ജയിലില്ല; വീണ്ടും ജാമ്യം, ശിക്ഷ മരവിപ്പിച്ചു!
മുംബൈ: മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതിയില്‍ ഹാജരായി പുതിയ ജാമ്യാപേക്ഷ നല്‍കാനും ബോംബെ ഹൈക്കോടതി സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടു.
നേരത്തെ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി താരത്തിന് 5 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്നവര്‍ക്ക് ഇതിനെ ചോദ്യം ചെയ്ത് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാം. ഇങ്ങനെയാണ് സല്‍മാന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്.

ജീവന്‍ വരെ കൊടുക്കും
ബോംബെ ഹൈക്കോടതി പരിസരത്ത് സല്‍മാന്‍ ഖാന്റെ ആരാധകന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അകത്തായതും പുറത്തായി
വിചാരണക്കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് വെറും 3 മണിക്കൂറുകള്‍ക്കുള്ളില്‍ സല്‍മാന്‍ ഖാന്‍ ജാമ്യം നേടി പുറത്തുവന്നിരുന്നു. ഇന്ന് (വെള്ളിയാഴ്ച) ജാമ്യക്കാലാവധി അവസാനിക്കാനിരിക്കേയാണ് വീണ്ടും താരത്തെ ജാമ്യത്തില്‍ വിട്ടിരിക്കുന്നത്.

വീണ്ടും ജാമ്യം, പുറത്തേക്ക്
30000 രൂപയുടെ ജാമ്യത്തുക കെട്ടിവെച്ച് പുതിയ ജാമ്യമെടുക്കാന്‍ ബോംബെ ഹൈക്കോടതി ജഡ്ജി അഭയ് തിപ്‌സെ സല്‍മാന്‍ ഖാനോട് നിര്‍ദേശിച്ചു.

കീഴടങ്ങേണ്ടിവരും
പുതിയ ജാമ്യം എടുക്കണമെങ്കില്‍ സല്‍മാന് കോടതിയില്‍ കീഴടങ്ങേണ്ടി വരും. കീഴടങ്ങിയ ശേഷം പുതിയ ജാമ്യത്തിന് അപേക്ഷ നല്‍കണമെന്നാണ് ചട്ടം.












Click it and Unblock the Notifications