Get Updates
Get notified of breaking news, exclusive insights, and must-see stories!

മതവികാരം വ്രണപ്പെടുത്തി, സല്‍മാന്‍ ഖാനെതിരെ കേസ്

ഹൈദരാബാദ്: ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും പൊലീസും കേസും. ഇത്തവണ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. അതും വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസ് വേദിയില്‍.

ബിഗ് ബോസ് പരിപാടിയ്ക്കിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സല്‍മാന്‍ ഖാനും പരിപാടിയുടെ നിര്‍മാതാവിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ഫസിഹുദ്ദീന്‍ നല്‍കിയ ഹര്‍ജിയ്ക്കുമേല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി.

Salman Khan

സല്‍മാന്‍ ഖാന്‍ തന്നെയാണ് ബിഗ് ബോസിന്റെ അവതാരകന്‍. ഷോയ്ക്കിടെ മുസ്ലീം മതത്തിനെ നോവിക്കുന്ന തരത്തില്‍ താരം പരമാര്‍ശം നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറയിച്ചു.

ഏറെ വിവാദങ്ങള്‍ക്ക് വേദിയൊരുക്കിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതേ സമയം സല്‍മാന്‍ ഖാന്‍ എന്ന താരത്തിന് ഏറെ ആരാധകരെ ഉണ്ടാക്കി കൊടുത്തും ഈ ഷോ തന്നെ.

നേരത്തെ സല്‍മാന്‍ ഖാന്റെ കാറിടിച്ച് ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് സല്‍മാന്‍ ഖാനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മറ്റൊരു കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+