കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പ്രചാരണം മരണമാസ്സാകും.... വരുന്നത് ബോളിവുഡിലെ സൂപ്പര്‍ താരം

Google Oneindia Malayalam News

Recommended Video

cmsvideo
സല്‍മാന്‍ ഖാന്‍ കോൺഗ്രസിൽ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ തവണത്തെ പോലെ പിന്നോക്കം പോവരുതെന്നാണ് പ്രധാന നിര്‍ദേശം. രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാരാണ് ഇത്തവണ കോണ്‍ഗ്രസിനുള്ളത്. അതിന് പുറമേ സൂപ്പര്‍ താരങ്ങളെയും രംഗത്തിറക്കിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഇത് എല്ലാ വിഭാഗം വോട്ടര്‍മാരെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുമെന്നാണ് പ്രവചനം.

അതേസമയം തിരഞ്ഞെടുപ്പ് ഫലം തന്നെ മാറ്റി മറിക്കുന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപി വലിയ പ്രാധാന്യം കൊടുക്കാത്തതും, അതേസമയം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും വിവാദങ്ങളുമായ കാര്യമാണ് രാഹുല്‍ തന്റെ പ്രകടന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലിന് വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ തീരുമാനം ഉള്‍പ്പെടുത്തിയത്.

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിക്ക് പുറമേ രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാരാണ് ഉള്ളത്. നവജോത് സിദ്ധുവാണ് ആദ്യത്തെ സ്റ്റാര്‍ ക്യാമ്പയിനര്‍. രണ്ടാമതായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെയാണ് കൊണ്ടുവരുന്നത്. ദേശീയ തലത്തില്‍ വേണോ സംസ്ഥാന തലത്തില്‍ വേണോ എന്ന കാര്യത്തില്‍ മാത്രമേ തീരുമാനം ആവാത്തതുള്ളൂ. അതേസമയം സിദ്ധുവിനെ കൊണ്ടുവരുന്നത്, സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുള്ള നേട്ടം വര്‍ധിച്ചത് കൊണ്ടാണ്.

സല്‍മാന്‍ ഖാന്‍ മധ്യപ്രദേശില്‍

സല്‍മാന്‍ ഖാന്‍ മധ്യപ്രദേശില്‍

മധ്യപ്രദേശില്‍ സല്‍മാന്‍ ഖാന്റെ പ്രചാരണം കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇന്‍ഡോറിലാണ് പ്രചാരണത്തിനായി അദ്ദേഹത്തെ എത്തിക്കുന്നത്. ഇന്‍ഡോറിലെ പലാസിയയിലാണ് സല്‍മാന്‍ ഖാന്‍ ജനിച്ചത്. അദ്ദേഹം ബാല്യകാലം ചെലവിട്ടതും ഇന്‍ഡോറിലാണ്. പിന്നീട് സല്‍മാന്‍ മുംബൈയിലേക്ക് മാറിയത്. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് സല്‍മാനെ മധ്യപ്രദേശില്‍ ഇറക്കുന്നത്. പ്രചാരണത്തില്‍ സല്‍മാന്‍ സാന്നിധ്യമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

സല്‍മാന്‍ ഖാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന് ജനങ്ങളില്‍ വലിയ തരംഗം ഉണ്ടാക്കാന്‍ സാധിക്കും. ഇന്‍ഡോറില്‍ ബിജെപിയുടെ സുമിത്ര മഹാജനാണ് സ്ഥാനാര്‍ത്ഥി. അവര്‍ക്കെതിരെ ജനവികാരം നിലനില്‍ക്കുന്നുണ്ട്. മികച്ച പ്രചാരണം നടത്തിയാല്‍ ഇവിടെ വിജയിക്കാമെന്ന് കോണ്‍ഗ്രസ് സര്‍വേകള്‍ വെളിപ്പെടുത്തിയിരുന്നു. അതിനാണ് സല്‍മാന്‍ ഖാനെ തന്നെ കൊണ്ടുവരുന്നത്. 2009ല്‍ ഇന്‍ഡോറില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്കായി സല്‍മാന്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു.

രാഹുലിന്റെ വാഗ്ദാനം

രാഹുലിന്റെ വാഗ്ദാനം

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടുവരുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. മുസ്ലീങ്ങള്‍ക്കായുള്ള പ്രത്യേക തീരുമാനമാണിത്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് പശുക്കടത്ത് ആരോപിച്ച് നിരവധി പേരെ തല്ലിക്കൊന്നിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. ബീഫ് സൂക്ഷിച്ചെന്നും ആരോപിച്ച് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആഹ്വാനം. സോഷ്യല്‍ മീഡിയയില്‍ ഈ പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഗാന്ധിയും ഗോഡ്‌സെയും

ഗാന്ധിയും ഗോഡ്‌സെയും

മഹാത്മാ ഗാന്ധിയുടെ ദേശീയതയും നാഥുറാം ഗോഡ്‌സെയുടെ ദേശീയതയും തമ്മിലുള്ള ഇന്ത്യ എന്ന രീതിയിലാണ് ഇത്തവണ കോണ്‍ഗ്രസ് പ്രകടന പത്രിക ഒരുങ്ങുന്നത്. ദേശീയതയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ആരോഗ്യ സുരക്ഷാവകാശം, സ്ത്രീശാക്തീകരണം, ഭിന്നലിംഗ അവകാശങ്ങള്‍, തൊഴില്‍ സുരക്ഷ, എന്നിവയാണ് രാഹുലിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതികള്‍ രാജ്യത്താകെ നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം.

സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ്... പത്തനംതിട്ട സീറ്റ് തന്നെ നല്‍കണമെന്ന് ആവശ്യം!സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി ആര്‍എസ്എസ്... പത്തനംതിട്ട സീറ്റ് തന്നെ നല്‍കണമെന്ന് ആവശ്യം!

English summary
salman khan campaign for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X