കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്‍ രാജ്പക്‌സെയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന്

  • By Gokul
Google Oneindia Malayalam News

ചെന്നൈ: ബോളിവൂഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ശ്രീലങ്കന്‍ മഹീന്ദ രാജപക്‌സെക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സല്‍മാന്‍ രാജ്പക്‌സെയ്ക്ക് വേണ്ടി പര്യടനത്തിനിറങ്ങുമെന്ന് ചില ശ്രീലങ്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സല്‍മാന്‍ ഖാനും ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും കഴിഞ്ഞദിവസം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശ്രീലങ്കയില്‍ ജനിച്ച ജാക്വിലിനൊപ്പം ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് സല്‍മാന്‍ ദ്വീപ് രാജ്യത്തെത്തിയത്. രാജ്പക്‌സെയും മകന്‍ നമല്‍ രാജ്പക്‌സെ നേതൃത്വം നല്‍കുന്ന യൂത്ത് പാര്‍ട്ടിയുടെ പരിപാടിക്കുവേണ്ടിയാണ് സല്‍മാന്‍ എത്തിയത്.

salman-khan

പാര്‍ട്ടിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മെഡിക്കല്‍ ക്യാമ്പുകളിലും സല്‍മാന്‍ ഉത്സാഹത്തോടെയാണ് പങ്കെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സല്‍മാന്‍ ഖാന് വലിയൊരു ആരാധകക്കൂട്ടം ശ്രീലങ്കയിലുള്ളതിനാല്‍ മിക്കയിടങ്ങളിലും ആയിരങ്ങള്‍ താരത്തെ കാണാനെത്തിയിരുന്നു. സല്‍മാന്റെ ഈ ജന പിന്തുണ വോട്ടാക്കി മാറ്റാണ് രാജ്പക്‌സെയുടെ തീരുമാനം.

തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്താന്‍ രാജ്പക്‌സെ സല്‍മാനെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, സല്‍മാന്‍ ഖാന്‍ രാജ്പക്‌സെയുമായി കൂട്ടു കൂടുന്നതിനെതിരെ തമിഴ് പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എം.ഡി.എം.കെ നേതാവ് വൈകോ സല്‍മാന്‍ ഖാന്‍ വഞ്ചകനെന്ന് വിളിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. തമിഴ് മക്കളുടെ മനസുകാണാതെയാണ് സല്‍മാന്‍ ശ്രീലങ്കയിലെത്തിയതെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവനും പ്രതികരിച്ചു.

English summary
Salman Khan campaigning for Sri Lankan President Mahinda Rajapakasa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X