Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡോര്‍ പിടിക്കാന്‍ സല്‍മാന്‍ ഖാനെ ഇറക്കാന്‍ കോണ്‍ഗ്രസ്? സ്പീക്കര്‍ സുമിത്രാ മഹജനെതിരെ

മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പടിവാതിലില്‍ എത്തി നില്‍ക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ അണിയറിയില്‍ ഒരുക്കങ്ങള്‍ തകൃതിയാക്കിയിട്ടുണ്ട്. എത്രയൊക്കെ അനുകൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നത് പലപ്പോഴും പാര്‍ട്ടികള്‍ക്ക് കീറാമുട്ടിയാണ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സെലിബ്രിറ്റികളെ ഇറക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ട്. മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കഉകയും ചെയ്തെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഇതോടെ ബിജെപിക്ക് ഒരുപടി കടന്ന് എറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. സെലിബ്രിറ്റിയെന്നതിലുപരി ബോളിവുഡിലെ കിങ്ങ് ഖാന്‍ മാരില്‍ ഒരാളെ തന്നെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് എന്നാണ് വിവരം. സല്‍മാന്‍ ഖാനാണ് ഇത്തവണ കോണ്‍ഗ്രസിന്‍റെ നറുക്ക് വീണിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

മോദി തന്ത്രം

മോദി തന്ത്രം

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ ഇറക്കി പ്രതിപക്ഷ പാര്‍ട്ടികളെ പൂട്ടിക്കെട്ടുകയെന്ന അജണ്ട ബിജെപിയാണ് വ്യാപകമായി പ്രയോഗിച്ചത്.വോട്ടുകള്‍ തൂത്തുവാരാന്‍ സെലിബ്രിറ്റികളിലൂടെ സാധിക്കുമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സാക്ഷാല്‍ മോദി തന്നെയത്രേ.

ചര്‍ച്ചകള്‍ തുടങ്ങി

ചര്‍ച്ചകള്‍ തുടങ്ങി

മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദിക്ഷിത് തുടങ്ങി 70 ഓളം താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനാണ് ബിജെപി ആലോചിക്കുന്നത്.ഇതില്‍ പലരുമായും ചര്‍ച്ച നടത്തി കഴിഞ്ഞു.

സെലിബ്രിറ്റികളെ അണിനിരക്കുക

സെലിബ്രിറ്റികളെ അണിനിരക്കുക

ഭരണവിരുദ്ധ വികാരമുള്ള മണ്ഡലങ്ങളിലും എംപിമാര്‍ ശോഭിക്കാത്ത ഇടങ്ങളിലും സ്വാധീനമുള്ള സെലിബ്രിറ്റികളെ അണിനിരത്തുക. ഇതുവഴി വോട്ട് പെട്ടിയിലാക്കുക. പാര്‍ട്ടിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലും ഇതേ തന്ത്രം പയറ്റാന്‍ തന്നെയാണ് ബിജെപിയുടെ പദ്ധതി.

സീറ്റുകള്‍ പിടിക്കാന്‍

സീറ്റുകള്‍ പിടിക്കാന്‍

120 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്ക് ഇതുവരെ നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല. ഈ മണ്ഡലങ്ങളില്‍ താമരവിരിയിക്കുകയാണ് ലക്ഷ്യം. 2014 ല്‍ പാര്‍ട്ടിക്ക് 232 ലോക്സഭാ സീറ്റുകള്‍ സമ്മാനിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേഷ്, മഹാരാഷ്ട്ര, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്തണമെന്ന അജണ്ടയും പാര്‍ട്ടിക്കുണ്ട്.

മറുതന്ത്രവുമായി കോണ്‍ഗ്രസ്

മറുതന്ത്രവുമായി കോണ്‍ഗ്രസ്

ഇതോടെയാണ് ബിജെപിയെ പൂട്ടാന്‍ മറുതന്ത്രവുമായി സെലിബ്രിറ്റികളെ അങ്കത്തിനിറക്കാന്‍ കോണ്‍ഗ്രസും തുനിഞ്ഞിറങ്ങുന്നത്. പാര്‍ട്ടിക്ക് ആധിപത്യം ഉറപ്പിക്കാനായ മധ്യപ്രദേശിലാണ് കോണ്‍ഗ്രസിന്‍റെ കണ്ണ്. ഇവിടെ നിലവില്‍ രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഉള്ളത്.

ആദ്യം കരീന കപൂര്‍

ആദ്യം കരീന കപൂര്‍

ഇത് ഉയര്‍ത്തണമെങ്കില്‍ വന്‍ സ്വാധീനമുള്ള നേതാക്കളെ തന്നെ കോണ്‍ഗ്രസിന് ഇത്തവണ ഇറക്കേണ്ടി വരും. ബോളിവുഡ് താരം കരീന കപൂറിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് പദ്ധതി.

യുവാക്കളുടെ വോട്ട്

യുവാക്കളുടെ വോട്ട്

നാല്‍പ്പത് വര്‍ഷമായി ബിജെപിയാണ് ഇവിടെ വിജയിക്കുന്നത്. ഇത് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പട്ടൗടി കുടുംബത്തിന് സ്വാധീനമുള്ള ഭോപ്പാലില്‍ കുടുംബത്തിന്‍റെ മരുമകളായ കരീന കപൂറിനെ ഇറക്കിയാല്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വോട്ടുകള്‍ പാര്‍ട്ടിക്ക് നേടാനാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കിയിരുന്നു.

സല്‍മാന്‍ ഖാനെ ഇറക്കും

സല്‍മാന്‍ ഖാനെ ഇറക്കും

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ആവശ്യം കരീന നിരസിച്ചു. താന്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു നായികയുടെ പ്രതികരണം.ഇതോടെ ബോളിവുഡ് കിങ്ങ് ഖാന്‍മാരില്‍ ഒരാളായ സല്‍മാന്‍റെ ഖാന്‍റെ പേരാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

സ്പീക്കറുടെ മണ്ഡലം

സ്പീക്കറുടെ മണ്ഡലം

ഇന്‍റോര്‍ മണ്ഡലത്തില്‍ നിന്ന് സല്‍മാനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. 40 വര്‍ഷമായി ബിജെപിയാണ് ഇവിടെ മത്സരിച്ച് ജയിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആണ് മണ്ഡലത്തിലെ എംപി.ഇവിടെ സല്‍മാന്‍ ഖാനെ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവാണ് ഉയര്‍ത്തിയത്.

ഖാന്‍റെ ജന്‍മസ്ഥലം

ഖാന്‍റെ ജന്‍മസ്ഥലം

ഇന്‍റോര്‍ സല്‍മാന്‍ ഖാന്‍റെ ജന്‍മ സ്ഥലമാണ്. പലപ്പോഴായി സല്‍മാന്‍ ഖാന്‍ ഇന്‍റോര്‍ സന്ദര്‍ശിക്കാറുമുണ്ട്. സല്‍മാന്‍ ഇന്‍റോറില്‍ നില്‍ക്കുകയാണെങ്കില്‍ അത് യുവാക്കളുടെ വോട്ട് നേടിയെടുക്കാന്‍ സഹായിക്കുമെന്ന് രാകേഷ് പറയുന്നു. അതേസമയം ഇതുവരെ താരം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ആത്മവിശ്വാസത്തില്‍

ആത്മവിശ്വാസത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം സര്‍ക്കാരിന്‍റെ ആത്മവിശ്വാസം ചെറുതായൊന്നുമല്ല ഉയര്‍ത്തുന്നത്. ആഞ്ഞിറങ്ങിയാല്‍ 29 മണ്ഡലങ്ങളിലും സ്വാധീനം നേടാന്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+