Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദിക്ക് സല്‍മാന്‍ ഖാന്റെ പിന്തുണ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ പിന്തുണ. നൂറ് ദിവസം മാത്രം ഭരണത്തില്‍ പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം കൊടുക്കണം - 49 കാരനായ സല്‍മാന്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കേ നരേന്ദ്ര മോദിക്കൊപ്പം സല്‍മാന്‍ ഖാന്‍ പട്ടം പറത്തല്‍ ആഘോഷത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ജനുവരിയിലായിരുന്നു ഇത്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളുകള്‍ തയ്യാറാകാത്ത ഒരു രാജ്യമാണ് നമ്മുടേത്. രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരിക്കുകയാണ് മോദി. അദ്ദേഹത്തിന് അല്‍പം കൂടി സമയം കൊടുക്കണം.

salman-khan

ഒരു വീട് നോക്കി നടത്താനുള്ള ബുദ്ധിമുട്ട് എത്ര വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ഒരു രാജ്യത്തിന്റെ കാര്യം പറയാനുണ്ടോ. തീരുമാനങ്ങള്‍ എടുക്കാന്‍ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടതാണ്. ആ ബഹുമാനം അദ്ദേഹത്തിന് നല്‍കണം.

കാശ്മീരിലെ വെള്ളപ്പൊക്കത്തില്‍ പാക് അധിനിവേശ പ്രദേശങ്ങളിലേക്ക് കൂടി സഹായമെത്തിച്ച പ്രധാനമന്ത്രിയുടെ നടപടിയെ സല്‍മാന്‍ ഖാന്‍ അഭിനന്ദിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ മോദി പുറത്തെടുത്ത ചെണ്ട കൊട്ടല്‍ തുടങ്ങിയ പ്രകടനങ്ങളെയും താരം അഭിനന്ദിച്ചു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദി മാപ്പ് പറയേണ്ട കാര്യമില്ല എന്ന സല്‍മാന്റെ വാക്കുകള്‍ നേരത്തെ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+