രാജിവെച്ചു പുറത്തു പോയ്ക്കൂടെയെന്ന് ഗജേന്ദ്ര ചൗഹാനോട് സല്മാന് ഖാന്
പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് സ്ഥാനത്തുനിന്നും സീരിയല്‍ നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ നീക്കാന്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ പിന്തുണ. വിദ്യാര്‍ഥികള്‍ക്ക് വേണ്ടെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാകണമെന്ന് സല്മാന് ഗജേന്ദ്ര ചൗഹാനോട് ആവശ്യപ്പെട്ടു.
നേരത്തെ ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, ഋഷി കപൂര്‍ തുടങ്ങി പലരും വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയിരുന്നെങ്കിലും സ്ഥാനം ഒഴിയില്ലെന്ന പിടിവാശിലാണ് ഗജേന്ദ്ര ചൗഹാന്. സമരം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എഫ്.ടി.ടി.ഐ ഡയറക്ടര്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന് തയ്യാറല്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഗജേന്ദ്ര ചൗഹാനെ ചെയര്മാന് സ്ഥാനത്തുനിന്നും മാറ്റാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
മഹാഭാരതം സീരയലില്‍ യുധിഷ്ഠിരന്റെ വേഷം അഭിനയിച്ചാണ് ഗജേന്ദ്ര ചൗഹാന് പ്രശസ്തനായത്. പിന്നീട് ചില സിനിമകളിലും സീരിയലുകളിലും മുഖംകാട്ടി. എന്നാല്‍, വളരെ മുതിര്‍ന്ന കലാകാരന്മാര് ഇരുന്ന ചെയര്മാന് സ്ഥാനത്ത് ഇരിക്കാന്‍ ഗജേന്ദ്ര ചൗഹാന് യോഗ്യതയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാവി വത്കരണത്തിന്റെ ഭാഗമായാണ് ചൗഹാന്റെ നിയമനമെന്നും ആരോപണമുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications